മക്കള്‍ കടുംകൈയ്യിലേക്ക്... മോഹിനിയ്ക്കായി രത്തന്‍ ടാറ്റ വില്‍പത്രത്തില്‍ നീക്കിവച്ചത് സ്വത്തിന്റെ മൂന്നിലൊന്ന് ഭാഗം; ടാറ്റയുടെ 650 കോടി നേടിയ അറിയപ്പെടാത്ത മോഹിനിയെ തേടി സോഷ്യല്‍ മീഡിയ; വില്‍പത്രം കോടതി കയറുമെന്ന് ആശങ്ക
![](https://www.malayalivartha.com/assets/coverphotos/w657/326870_1738987255.jpg)
രത്തന് ടാറ്റയുടെ മറ്റൊരു മുഖമാണ് വാര്‍ത്തകള്‍ നിറയെ. മോഹിനിയ്ക്കായി രത്തന്‍ ടാറ്റ വില്‍പത്രത്തില്‍ നീക്കിവച്ചത് സ്വത്തിന്റെ മൂന്നിലൊന്ന് ഭാഗം എന്നാണ് വാര്‍ത്ത. മോഹിനിയെ തേടി സോഷ്യല്‍ മീഡിയ അലയുകയാണ്. ആരും അറിയപ്പെടാത്ത മോഹിനി ടാറ്റ ഗ്രൂപ്പിലെ മുന്‍ ജീവനക്കാരും വിശ്വസ്തനുമായ മോഹിനി മോഹന്‍ ദത്ത (74) എന്നാണ് അവസാനം പുറത്ത് വരുന്ന റിപ്പോട്ട്.
മോഹിനിയ്ക്ക് രത്തന്‍ ടാറ്റ വില്‍പത്രത്തില്‍ നീക്കിവച്ചത് സ്വത്തിന്റെ മൂന്നിലൊന്ന്. സ്വത്തില്‍ 650 കോടിയോളം രൂപ നീക്കിവയ്ക്കാനുള്ള അടുപ്പം ദത്തയുമായി ടാറ്റയ്ക്ക് ഉണ്ടായിരുന്നു എന്ന വാര്‍ത്ത കുടുംബാംഗങ്ങള്‍ പോലും ഞെട്ടലോടെയാണ് കേട്ടത്. കഴിഞ്ഞ ദിവസം വില്‍പത്രം തുറന്നപ്പോഴാണ് ദത്തയുടെ പേര് പ്രാധാന്യത്തോടെ ഉള്‍പ്പെടുത്തിയത് മറ്റുള്ളവര്‍ അറിഞ്ഞത്. പൊതുരംഗത്ത് അറിയപ്പെടാത്ത ദത്തയ്‌ക്കൊപ്പം ടാറ്റയെ അധികമാരും കണ്ടിട്ടുമില്ല. ഇതോടെ വില്‍പത്രം കോടതി കയറുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.
350 കോടി രൂപയുടെ സ്ഥിരനിക്ഷേപം, പെയ്ന്റിങ്ങുകള്‍, ആഡംബര വാച്ചുകള്‍ എന്നിവ ലേലം ചെയ്യുന്നതിലൂടെ ലഭിക്കുന്ന തുക എന്നിവയുടെ മൂന്നിലൊന്ന് ദത്തയ്ക്ക് നല്‍കണമെന്നാണ് വില്‍പത്രത്തിലുള്ളത്. മൂന്നില്‍ രണ്ടു ഭാഗം രത്തന്റെ അര്‍ധസഹോദരിമാരായ സിറീന്‍ ജിജാഭോയ്, ദീന ജീജഭോയ് എന്നിവര്‍ക്കാണ്. ഓഹരി നിക്ഷേപം അടക്കം നല്ലൊരു ഭാഗം സ്വത്ത് സന്നദ്ധ സംഘടനകളായ ടാറ്റ എന്‍ഡോവ്മെന്റ് ഫൗണ്ടേഷന്‍, രത്തന്‍ ടാറ്റ എന്‍ഡോവ്‌മെന്റ് ട്രസ്റ്റ് എന്നിവയ്ക്കാണ്. അര്‍ധസഹോദരനും പിന്‍ഗാമിയുമായ ടാറ്റ ട്രസ്റ്റ്‌സ് ചെയര്‍മാന്‍ നോയല്‍ ടാറ്റ, അദ്ദേഹത്തിന്റെ മക്കള്‍ എന്നിവര്‍ക്ക് സ്വത്ത് നല്‍കിയിട്ടില്ല. എന്നാല്‍, സഹോദരന്‍ ജിമ്മി ടാറ്റയ്ക്ക് 50 കോടിയുടെ സ്വത്ത് നല്‍കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
ജംഷെഡ്പുര്‍ സ്വദേശിയായ മോഹിനി മോഹന്‍ ദത്ത ടാറ്റ ഗ്രൂപ്പിലാണ് കരിയര്‍ തുടങ്ങിയത്. അദ്ദേഹം തുടങ്ങിയ സ്റ്റാലിയന്‍ എന്ന ട്രാവല്‍ ഏജന്‍സിയെ 2013ല്‍ ടാറ്റ ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ് ഏറ്റെടുത്തു. തോമസ് കുക്ക് ഗ്രൂപ്പുമായുള്ള പങ്കാളിത്തത്തില്‍ ടിസി ട്രാവല്‍ സര്‍വീസസ് എന്ന സ്ഥാപനവും നടത്തിയിരുന്നു. ദത്തയുടെ രണ്ടു പെണ്‍മക്കളില്‍ ഒരാള്‍ ടാറ്റ ഹോട്ടല്‍സിലും ടാറ്റ ട്രസ്റ്റ്‌സിലും ജോലി ചെയ്തിട്ടുണ്ട്.
രത്തന് 24 വയസ്സുള്ളപ്പോഴാണ് പരിചയപ്പെട്ടതെന്നും തന്റെ വളര്‍ച്ചയില്‍ അദ്ദേഹത്തിന്റെ വലിയ പങ്കുണ്ടെന്നും ദത്ത പറഞ്ഞിരുന്നു. ആറു പതിറ്റാണ്ടായി അടുത്ത ബന്ധമുണ്ടെന്നും വെളിപ്പെടുത്തിയിരുന്നു. രത്തന്‍ ടാറ്റയുടെ വളര്‍ത്തുപുത്രനാണെന്ന് ദത്ത അവകാശപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ വില്‍പത്രത്തില്‍ ഇത്തരം വിവരങ്ങളില്ല.
ടാറ്റയുടെ ബന്ധുവോ ജീവനക്കാരനോ അല്ലാത്ത മോഹിനി മോഹന്‍ ദത്ത ആരാണെന്നാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ അന്വേഷിക്കുന്നത്. ജംഷഡ്പൂര്‍ ആസ്ഥാനമായുള്ള സംരംഭകനാണ് യഥാര്‍ത്ഥത്തില്‍ മോഹിനി മോഹന്‍ ദത്ത. ടാറ്റ കൂടി ഓഹരി ഉടമയായിരുന്ന സ്റ്റാലിയന്‍ എന്ന കമ്പനിയുടെ സഹ ഉടമകൂടിയായിരുന്നു ഇയാള്‍. കമ്പനിയുടെ 80 ശതമാനം ഓഹരി മോഹിനി മോഹന്‍ ദത്തയുടെ കൈവശവും 20 ശതമാനം ടാറ്റ ഇന്‍ഡസ്ട്രീസിന്റെ പേരിലുമായിരുന്നു. പിന്നീട് കമ്പനി പൂര്‍ണമായും ടാറ്റ ഏറ്റെടുത്തു.
24 -ാം വയസില്‍ ജംഷഡ്പൂരിലെ ഡീലേഴ്സ് ഹോസ്റ്റലില്‍ വെച്ചാണ് തങ്ങളുടെ സൗഹൃദം ആരംഭിക്കുന്നതെന്ന് നേരത്തെ മോഹിനി മോഹന്‍ ദത്ത വെളിപ്പെടുത്തിയിരുന്നു. 'അദ്ദേഹം എന്നെ സഹായിക്കുകയും എന്നെ ശരിക്കും ശക്തിപ്പെടുത്തുകയും ചെയ്തു,' എന്നാണ് ടാറ്റയുമായുള്ള ബന്ധത്തെ കുറിച്ച് മോഹന്‍ ദത്ത പറഞ്ഞത്. നേരത്തെ 2024 ഡിസംബറില്‍ മുംബൈയിലെ എന്‍സിപിഎയില്‍ നടന്ന രത്തന്‍ ടാറ്റയുടെ ജന്മവാര്‍ഷിക പരിപാടിയിലും മോഹിനി മോഹന്‍ ദത്ത പങ്കെടുത്തിരുന്നു.
മോഹന്‍ ദത്തയുടെ മകളും ടാറ്റ ഗ്രൂപ്പില്‍ പ്രവര്‍ത്തിച്ചിരുന്നു. 2015 വരെ താജ് ഹോട്ടലുകളിലും പിന്നീട് 2024 വരെ ടാറ്റ ട്രസ്റ്റിലുമായിരുന്നു അവര്‍ പ്രവര്‍ത്തിച്ചിരുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് രത്തന്‍ ടാറ്റ മരിച്ചത്. ആലിബാഗിലെ 2000 ചതുരശ്രയടി വിസ്തൃതിയുള്ള ബീച്ച് ബംഗ്ലാവ്, ജുഹു താര റോഡിലെ ഇരുനിലക്കെട്ടിടം, 350 കോടി രൂപയിലേറെയുള്ള സ്ഥിരനിക്ഷേപം, ടാറ്റ സണ്‍സിലെ 0.83 ശതമാനം ഓഹരി തുടങ്ങി നിരവധി സ്വത്തുക്കള്‍ തന്റെ സഹോദരനും അര്‍ദ്ധ സഹോദരിമാര്‍ക്കും വിശ്വസ്തരായ വീട്ടുജോലിക്കാര്‍ക്കും ടാറ്റയുടെ എക്സിക്യൂട്ടീവ് അസിസ്റ്റന്റ് ശന്തനു നായിഡുവിനുമായി എഴുതി വെച്ചിരുന്നു.
തന്റെ വിശ്വസ്ത ജീവനക്കാരനായ സുബ്ബയ്യക്കും സ്വത്തിന്റെ ഒരു ഭാഗം നീക്കിവെച്ചിട്ടുണ്ട്. വളര്‍ത്തുപട്ടിയായ ടിറ്റോയ്ക്ക് 'പരിധിയില്ലാത്ത പരിരക്ഷ' ഉറപ്പാക്കാനായി പാചകക്കാരിലൊരാളായ രാജന്‍ ഷായ്ക്കാണ് പരിചരണച്ചുമതല നല്‍കുകയും ഇതിനായി തുക നീക്കിവെക്കുകയും ചെയ്തു. ടാറ്റ സണ്‍സിലെയും ഗ്രൂപ്പ് കമ്പനികളിലെയും രത്തന്‍ ടാറ്റയുടെ ഓഹരികള്‍ ചാരിറ്റിസംഘടനയായ രത്തന്‍ ടാറ്റ എന്‍ഡോവ്മെന്റ് ഫൗണ്ടേഷന് കൈമാറാനും നിര്‍ദ്ദേശിച്ചിരുന്നു.
"
https://www.facebook.com/Malayalivartha