സഹതടവുകാരിയുടെ ആരോപണം രാജ്ഭവന്‍ ഗൗരവത്തില്‍ എടുക്കും.. വിശദീകരണം സര്‍ക്കാരില്‍ നിന്നും രാജ്ഭവന്‍ തേടിയേക്കും... ഷെറിന് തടവുശിക്ഷയില്‍ ഇളവ് നല്‍കാന്‍ സാധ്യത കുറഞ്ഞു..ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..
![](https://www.malayalivartha.com/assets/coverphotos/w657/326894_1738994573.jpg)
കാരണവര്‍ വധക്കേസ് പ്രതി ഷെറിന് അട്ടക്കുളങ്ങര ജയിലില്‍ മേക്കപ് സാധനങ്ങളടക്കം അനുവദിച്ചിരുന്നെന്നു സഹതടവുകാരിയുടെ ആരോപണം രാജ്ഭവന്‍ ഗൗരവത്തില്‍ എടുക്കും. ഷെറിന് ശിക്ഷാ ഇളവ് നല്‍കുന്നതിനെതിരെ രമേശ് ചെന്നിത്തല ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറിന് പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ ഈ ആരോപണത്തില്‍ അടക്കം വിശദീകരണം സര്‍ക്കാരില്‍ നിന്നും രാജ്ഭവന്‍ തേടിയേക്കും. ഷെറിന് തടവുശിക്ഷയില്‍ ഇളവ് നല്‍കാന്‍ സാധ്യത ഏറെയാണ്.
ഫയൽ പരിശോധിച്ച് നിയമവശങ്ങൾ നോക്കിയേ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകൂയെന്നാണ് രാജ്ഭവൻ നൽകുന്ന സൂചന.നിലവിൽ ശിക്ഷായിളവിനായി സർക്കാർ ശുപാർശ ചെയ്ത ഒരു തടവുകാരിയുടെ ഫയൽ ഗവർണറുടെ തീരുമാനം കാത്ത് രാജ്ഭവനിലുണ്ട്. ഇക്കാര്യത്തിൽ പരിശോധന നടന്നിട്ടില്ല. ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭ ഷെറിന്റെ ശിക്ഷായിളവ് ശുപാർശ ചെയ്യാൻ തീരുമാനിച്ചെങ്കിലും ഇതുസംബന്ധിച്ച ഫയൽ രാജ്ഭവനിലെത്തിയിട്ടില്ല.മൂന്ന് ജിവപര്യന്തം ലഭിച്ച ഷെറിന് ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. 14 വർഷത്തെ ജയിൽവാസം കഴിഞ്ഞ മുറയ്ക്കാണ് അവർക്ക് ശിക്ഷായിളവിനായി സർക്കാർ ശുപാർശ ചെയ്തത്.
ജീവപര്യന്തം സംബന്ധിച്ച മുൻകാല സുപ്രീംകോടതിവിധികളും രാജ്ഭവൻ പരിശോധിക്കും.ഷെറിന്റെ കാര്യത്തിൽ സർക്കാർ അസാധാരണമായ തിടുക്കം കാട്ടിയെന്ന വിമർശനം രാജ്ഭവന്റെ ശ്രദ്ധയിൽപ്പെട്ടു.ഒരു മന്ത്രി ഷെറിന്റെ മോചനത്തിനായി ഇടപെട്ടെന്നും ഇക്കാര്യം ഗവർണറുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മരിച്ച കാരണവരുടെ ബന്ധു പറഞ്ഞിരുന്നു. പരാതി വരുകയാണെങ്കിൽ ഇക്കാര്യങ്ങളെല്ലാം പരിശോധിച്ചേ അന്തിമതീരുമാനത്തിലേക്ക് ഗവർണർ എത്തൂവെന്ന് രാജ്ഭവൻ വൃത്തങ്ങൾ പറഞ്ഞു.
വധശ്രമക്കേസില്‍ ശിക്ഷിക്കപ്പെട്ടു ഷെറിന്റെ തൊട്ടടുത്ത സെല്ലില്‍ കഴിഞ്ഞിരുന്ന വാടാനപ്പള്ളി സ്വദേശി സുനിതയാണു താന്‍ കണ്ട കാഴ്ചകള്‍ മാധ്യമങ്ങളോടു വെളിപ്പെടുത്തിയത്. ഷെറിന്‍ ജയിലിലെ ഭക്ഷണം കഴിച്ചിരുന്നില്ലെന്നും 3 നേരവും പുറത്തുനിന്നു ജയില്‍ അധികൃതര്‍ ഭക്ഷണം എത്തിച്ചു നല്‍കുകയായിരുന്നെന്നും സുനിത പറഞ്ഞു. നേരത്തേയും സുനിത പരാതി നല്‍കിയിരുന്നു. സ്വന്തം ഫോണ്‍ യഥേഷ്ടം ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം സെല്ലില്‍ ഷെറിനെ അനുവദിച്ചിരുന്നു. അന്നത്തെ ജയില്‍ വകുപ്പ് ഉന്നതനുമായും ഉന്നത രാഷ്ട്രീയ പ്രവര്‍ത്തകനുമായും ഷെറിന് ബന്ധമുണ്ടായിരുന്നു.
തടവുകാരുടെ വസ്ത്രത്തിനു പകരം വെള്ളത്തുണി പുറത്തു നിന്നെത്തിച്ചു സ്വന്തമായി തയ്‌ച്ചെടുത്ത വസ്ത്രമാണ് അവര്‍ ധരിച്ചിരുന്നതെന്നും വെളിപ്പെടുത്തലുണ്ടായിരുന്നു.ആറോ ഏഴോ ജോടി വസ്ത്രങ്ങള്‍ സ്വന്തമായുണ്ടായിരുന്നു.വിലകൂടിയ മേക്കപ് സാധനങ്ങള്‍ സെല്ലില്‍ എത്തിച്ചു കൊടുത്തിട്ടുണ്ട്. ഞാന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഒരുവട്ടം സെല്‍ റെയ്ഡ് ചെയ്തപ്പോള്‍ 10,000 രൂപയോളം വിലവരുന്ന മേക്കപ് സാധനങ്ങള്‍ ലഭിച്ചു.
ഷെറിനു മാത്രം സെല്ലില്‍ കിടക്ക, തലയിണ, കിടക്കവിരികള്‍ എന്നിവ സ്വന്തമായുണ്ടായിരുന്നു. ജയില്‍ ഓഫിസില്‍ നിന്നു സെല്ലിലേക്കു നടക്കുമ്പോള്‍ വെയില്‍ കൊള്ളാതിരിക്കാന്‍ കുട പോലും അനുവദിച്ചു. ഷെറിന്റെ സുഖവാസത്തിനെതിരെ പരാതി നല്‍കിയതിനു തനിക്കെതിരെ ഭീഷണി ഉയര്‍ന്നിരുന്നതായും സുനിത വെളിപ്പെടുത്തി.ഇനിയുള്ള തീരുമാനങ്ങൾ എല്ലാം രാജ്ഭവന്റെതാണ്
https://www.facebook.com/Malayalivartha