പി .പി ദിവ്യ തൂങ്ങുമെന്ന് ഉറപ്പായി... സി പി എം തന്നെ ദിവ്യയെ കൊലയ്ക്ക് കൊടുത്തു... ഇനി സി ബി ഐയുടെ കൈയിലെ കളിപ്പാവയായി ദിവ്യ ആടികളിക്കും...നവീൻ ബാബുവിന്റെ മരണം സി ബി ഐക്ക് വിടാൻ സാധ്യതയേറി..
![](https://www.malayalivartha.com/assets/coverphotos/w657/326901_1739001857.jpg)
എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുബം നല്‍കിയ അപ്പീലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. നിലവിലുള്ള അന്വേഷണസംഘത്തില്‍ ഒരു തരിപോലും വിശ്വാസമില്ലെന്ന് നവീന്‍ ബാബുവിന്‍റെ ഭാര്യ കോടതിയില്‍ പറഞ്ഞു. മരണത്തില്‍ പോസ്റ്റ്മോര്‍ട്ടം മുതല്‍ സംശയമുണ്ട്.നവീനിന്‍റെ അടിവസ്ത്രത്തില്‍ രക്തം കണ്ടപ്പോള്‍ അത് മൂത്രത്തിലെ കല്ലാകാമെന്ന് പറഞ്ഞ് തള്ളുകയായിരുന്നു ഡോക്ടര്‍. നവീന്‍റെ മരണത്തില്‍ ഗൂഢാലോചന പുറത്തുകൊണ്ടുവരണം. നിലവില്‍ പ്രത്യേക അന്വേഷണംസംഘം നടത്തുന്നത് പ്രതികളെ രക്ഷപ്പെടുത്താനുള്ള അന്വേഷണമാണ്. ദിവ്യയുടെയും കണ്ണൂര്‍ കളക്ടറുടെയും പ്രശാന്തിന്‍റെയും ഫോണ്‍കോള്‍ രേഖകള്‍ പോലും ശേഖരിച്ചിട്ടില്ലെന്നും നവീന്‍റെ ഭാര്യ ചൂണ്ടിക്കാട്ടി.
ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സിബിഐ അന്വേഷണം നിരസിച്ചിരുന്നു. മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കണം. സത്യം പുറത്ത് കൊണ്ടുവരിക മാത്രമാണ് തന്‍റെ ലക്ഷ്യമെന്നും ഭാര്യ പറഞ്ഞു. കേസ് ഡയറി ഉള്‍പ്പെടെ കോടതി പരിശോധിക്കണമെന്നും ഹര്‍ജിക്കാരി ആവശ്യപ്പെട്ടു.എന്നാല്‍ നവീന്‍റെ ഭാര്യ പറഞ്ഞ എല്ലാ രേഖകളും കോടതി പരിശോധിച്ചിട്ടുണെന്നും നിലവില്‍ മികച്ച അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ജസ്റ്റിസ് പിബി സുരേഷ് കുമാറും ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യനുമടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് കേസ് വിധി പറയാന്‍ മാറ്റി. കെ.നവീൻ ബാബുവിന്റെ മരണം സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഭാര്യയുടെ ഹർജി ഹൈക്കോടതി തള്ളിയത് ഏതാനും ആഴ്ചകൾക്ക് മുമ്പാണ്.
എസ്ഐടിയുടെ അന്വേഷണം കണ്ണൂർ റേഞ്ച് ഡിഐജിയുടെ മേൽനോട്ടത്തിലാകണം.. റേഞ്ച് ഡിഐജിയുടെ അനുമതിയോടെ മാത്രമേ കേസിന്റെ കുറ്റപത്രം സമർപ്പിക്കാൻ പാടുള്ളൂ എന്നീ നിർദേശങ്ങളോടെയാണ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യം കോടതി തള്ളിയത്. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ ഹർജിയിൽ ജസ്റ്റിസ് കൗസർ എടപ്പഗത്താണ് വിധി പറഞ്ഞത്. പി.പി.ദിവ്യയാണ് ആത്മഹത്യാപ്രേരണക്കേസിലെ പ്രതി. പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം കിട്ടിയ നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിൽ അദ്ദേഹത്തെ അഴിമതിക്കാരനായി ചിത്രീകരിച്ച് ദിവ്യ പ്രസംഗിച്ചിരുന്നു. പിറ്റേന്ന്, ഒക്ടോബർ 15-ന് പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിലാണ് നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.മരണത്തിൽ തുടക്കം മുതലേ ദുരൂഹത ആരോപിച്ചിരുന്ന നവീൻ ബാബുവിന്റെ കുടുംബം, മരണം കൊലപാതകമാണെന്ന സംശയമാണ് ഹർജിയിൽ ഉന്നയിച്ചത്. ദിവ്യയുടെ രാഷ്ട്രീയസ്വാധീനം കാരണം പോലീസ് ശരിയായ അന്വേഷണം നടത്തില്ലെന്നാണ് ആരോപണം.
നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമാണ് പാർട്ടിയെങ്കിലും സി.ബി.ഐ. അന്വേഷണത്തെ പിന്തുണയ്ക്കില്ലെന്ന് നേതൃത്വം നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. സി.ബി.ഐ. ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളെക്കുറിച്ചുള്ള പൊതുനിലപാടിന്റെ ഭാഗമാണിതെന്നാണ് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉൾപ്പെടെയുള്ളവർ വിശദീകരിച്ചത്. നവീൻ ബാബുവിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം സി.ബി.ഐ.ക്ക് വിട്ടാൽ അത് സി.പി.എമ്മിന് ക്ഷീണം ചെയ്യുമെന്നാണ് നിഗമനം. എന്നാൽ അതാണ് സംഭവിക്കാൻ പോകുന്നത്. നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച അന്വേഷണം ഏറ്റെടുക്കാൻ തയ്യാറാണെന്ന് സി.ബി.ഐ. ഹൈക്കോടതിയെ അറിയിച്ചിരുന്നു . ഹർജി പരിഗണിച്ചപ്പോൾ അന്വേഷണത്തിന് സി.ബി.ഐ. തയ്യാറാണോയെന്ന് കോടതി ചോദിച്ചു. ഹൈക്കോടതി ഉത്തരവിട്ടാൽ ഏറ്റെടുക്കാമെന്നായിരുന്നു മറുപടി. എന്നാൽ കേസിൽ സി.ബി.ഐ. അന്വേഷണം ആവശ്യമുണ്ടോ എന്നതാണ് ചോദ്യമെന്ന് കോടതി പറഞ്ഞു. പോലീസ് അന്വേഷണം പക്ഷപാതപരമാണെന്നതിന് നിലവിൽ തെളിവുകളില്ല. പ്രതിക്ക് രാഷ്ട്രീയസ്വാധീനമുള്ളതുകൊണ്ട് മാത്രം കേസ് വഴിതെറ്റിയെന്ന് പറയാനാകില്ല.കണ്ണൂർ കമ്മിഷണറാണ് പ്രത്യേക അന്വേഷണസംഘത്തിന് മേൽനോട്ടം വഹിക്കുന്നത്. ഇതിൽ തൃപ്തിയുണ്ടോ എന്നും ഉയർന്ന ഉദ്യോഗസ്ഥൻ വേണമെന്ന അഭിപ്രായമുണ്ടോയെന്നും ഹർജിക്കാരിയോട് ആരാഞ്ഞു. നരഹത്യയടക്കം സംശയിക്കുന്നതിനാൽ സി.ബി.ഐ അന്വേഷണം വേണമെന്ന വാദത്തിൽ ഹർജിക്കാരി ഉറച്ചുനിന്നു. നവീന്റെ ദേഹപരിശോധനയിലും ഇൻക്വസ്റ്റിലും പരിക്കുകൾ കണ്ടെത്തിയോ എന്നും കോടതി ചോദിച്ചു. ഇല്ലെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. സർക്കാരിനോട് എതിർസത്യവാങ്മൂലം സമർപ്പിക്കാനും നിർദേശിച്ചു.നവീൻ ബാബുവിന്റെ മരണം കൊലാപാതകമാണെന്ന് സംശയിക്കാൻ നിലവിൽ തെളിവുകളില്ലെന്നാണ് പോലീസ് പറയുന്നത് . ബന്ധുക്കൾ വരാൻ വൈകിയതിനാലാണ് ഇൻക്വസ്റ്റ് സ്വതന്ത്രരായ അഞ്ചുപേരുടെ സാന്നിധ്യത്തിൽ നടത്തിയത്. സി.സി.ടി.വി. ദൃശ്യങ്ങളടക്കമുള്ള തെളിവുകൾ ശേഖരിച്ചു.പ്രതിയായ പി.പി. ദിവ്യ, കൈക്കൂലി പരാതി ഉന്നയിച്ച പ്രശാന്തൻ എന്നിവരുടെ ഫോൺകോൾ റെക്കോഡുകൾ പരിശോധിച്ചതായും അന്വേഷണ ഉദ്യോഗസ്ഥനായ കണ്ണൂർ ടൗൺ എസ്.എച്ച്.ഒ. ശ്രീജിത് കൊടേരി അഡീഷണൽ പബ്ലിക് പ്രോസിക്യുട്ടർ പി. നാരായണൻ വഴി ഹൈക്കോടതിയിൽ നൽകിയ എതിർസത്യവാങ്മൂലത്തിൽ പറയുന്നു. അന്വേഷണസംഘത്തെ നിയന്ത്രിക്കുന്നത് ഭരണകക്ഷിയായ സി.പി.എം. അല്ലെന്നും ഇതിൽ പറയുന്നു.സി.ബി.ഐ. അന്വേഷണം ആവശ്യമില്ല. ജില്ലാപോലീസ് മേധാവിയുടെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണസംഘം പ്രവർത്തിക്കുന്നത്. കണ്ണൂർ ഡി.ഐ.ജി.യുടെ മേൽനോട്ടവുമുണ്ട്. രണ്ടാഴ്ചകൂടുമ്പോൾ നോർത്ത് സോൺ ഐ.ജി.യെ അന്വേഷണപുരോഗതിയും അറിയിക്കുന്നുണ്ട്.ജയരാജൻ തന്നെ ദിവ്യയെ സംശയിക്കുമ്പോൾ കൊലപാതകം എന്ന കാര്യം ഉറപ്പായല്ലോ എന്നാണ് കുടുംബം ചോദിക്കുന്നത്. മുഖ്യമന്ത്രിയും ഇക്കാര്യം പരോക്ഷമായി സമ്മതിച്ചിട്ടുണ്ട്. കേസിൽ തുമ്പുണ്ടാക്കുക എന്ന ലക്ഷ്യവുമായാണ് ഭാര്യ നീങ്ങുന്നത്. ടി. പി.ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമയെ പോലെ തനിക്ക് ജീവൻ ഉള്ളിടത്തോളം കാലം യുദ്ധം ചെയ്യാനാണ് നവീൻ ബാബുവിന്റെ ഭാര്യയുടെ തീരുമാനം. നവീൻ ബാബുവിന്റെ മരണം സി. ബി . ഐ അന്വേഷിച്ചാൽ തങ്ങൾക്ക് ബുദ്ധിമുട്ടാകുമെന്ന് സി പി എം നേതാക്കൾക്ക് അറിയാം. എങ്ങനെയെങ്കിലും സി ബി ഐ അന്വേഷണം തടയുക എന്ന ലക്ഷ്യം മാത്രമാണ് പാർട്ടിയുടെ ലക്ഷ്യം. സി ബി ഐ അന്വേഷണം നടത്താൻ കേന്ദ്ര സർക്കാർ തയ്യാറാകുന്നത് ചില പ്രത്യേക ഉദ്ദേശങ്ങൾ മനസിൽ സൂക്ഷിച്ചിട്ടാണ്. കണ്ണൂരിലെ സി പി എമ്മിനെ ഇതിലൂടെ പിടിച്ചുകെട്ടാൻ കഴിയുമെന്ന് ബി ജെ പി വിശ്വസിക്കുന്നു. കണ്ണൂരിലെ സി പി എം നേതാക്കളെല്ലാം ഇന്ന് കോടീശ്വരൻമാരാണ്. അവരുടെ പേരിൽ ബെനാമി ബിസിനസുകൾ യഥേഷ്ടം നടക്കുന്നുണ്ടെന്ന് കേന്ദ്ര സർക്കാരിന്റെ രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നവീൻ ബാബുവിന്റെ മരണത്തിന് പിന്നിലെ കാരണങ്ങൾ ചികഞ്ഞ് പോയാൽ പല പ്രമുഖ സി പി എമ്മുകാരും അകത്താവും. ഇക്കാര്യം കേന്ദ്ര സർക്കാരിനറിയാം. കേന്ദ്രത്തിന്റെ ഉദ്ദേശം സംസ്ഥാനത്തിനുമറിയാം.നവീന്റെ ഭാര്യയെ സ്വാധീനിച്ച് അന്വേഷണം പ്രസ് ചെയ്യിക്കാതിരിക്കാനുള്ള നീക്കങ്ങളും സർക്കാരും സി.പി.എമ്മും നടത്തുന്നുണ്ട്. എന്നാൽ മഞ്ജുഷ വഴങ്ങുന്നില്ല. സത്യം തെളിയിക്കാം എന്ന് മഞ്ജുഷക്ക് സർക്കാർ വാക്കുകൊടുത്തിരുന്നു. എന്നാൽ മഞ്ജുഷ അക്കാര്യം വിശ്വസിക്കുന്നില്ല. അതുകൊണ്ടു തന്നെ സി ബി ഐ അന്വേഷണം കൊണ്ടു മാത്രമേ മഞ്ജുഷസമാധാനപ്പെടുകയുള്ളു. കേസ് അന്വഷിക്കാൻ ഹൈക്കോടതി പറഞ്ഞാൽ അന്വേഷിക്കാമെന്നായിരിക്കും സി ബി ഐ നിലപാട്. കാരണം നവീൻ ബാബുവിന്റെ പേരിലുള്ള ആരോപണം അന്വേഷിക്കുകയാണെങ്കിൽ സി.പി.എമ്മിനെ ഇല്ലാതാക്കാമെന്ന് ബി ജെ പിക്കും കേന്ദ്ര സർക്കാരിനറിയാം. എ.ഡി.എം. നവീൻ ബാബുവിനെ സി.പി.എം കൊന്നതാണെന്ന സംശയത്തിലാണ് അദ്ദേഹത്തിൻറെ ഉറ്റബന്ധുക്കൾ ഇപ്പോഴും. യാത്രയയപ്പ് സമ്മേളനത്തിന് ശേഷം കണ്ണൂർ മുനീശ്വരൻ കോവിലിന് സമീപം ഔദ്യോഗിക കാറിലെത്തിയ നവീൻ ബാബുവിന് പിന്നീട് എന്തു സംഭവിച്ചു എന്നതാണ് ദുരൂഹമാണ്. സാധാരണഗതിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ട മൃതദേഹം എന്ന് പറയാറുള്ള പോലീസ് നവീൻ ബാബു തൂങ്ങിമരിച്ചുവെന്ന് സംശയത്തിനിട ഇടനൽകാത്ത വിധത്തിൽ പറയുന്നതും ദുരുഹത ഉണർത്തുന്നു. മൃതദേഹത്തിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കിട്ടിയിട്ടില്ലെന്ന പോലീസിൻറെ വെളിപ്പെടുത്തലും അരിയാഹാരം കഴിക്കുന്നവർക്ക് വിശ്വസിക്കാൻ പ്രയാസമുണ്ട്. യാത്രയയപ്പ് സമ്മേളനം കഴിഞ്ഞ് ഏതാണ്ട് 12 മണിക്കൂറിന് ശേഷം നവീൻ ബാബു ആത്മഹത്യ ചെയ്തതും ദുരുഹത ഉണർത്തുന്നു. ബുധനാഴ്ച രാവിലെ 5 ന് നവീൻ ബാബു ഒരു സുഹൃത്തിന് വാട്സ് ആപ്പ് സന്ദേശം അയച്ചതും ദുരൂഹതയാണ്. പോലീസെത്തുമ്പോൾ നവീൻ ബാബുവിൻറെ ക്വാർട്ടേഴ്സ് തുറന്നു കിടക്കുകയായിരുന്നു. ഇതും ദുരുഹതയുള്ള സംഭവമാണ്.മുനീശ്വരൻ കോവിലിന് മുന്നിൽ നവീൻ ബാബു കാറിൽ നിന്ന് ഇറങ്ങുമ്പോൾ തൻറെ ഒരു സുഹൃത്ത് കാസർകോടുനിന്നും വരുമെന്നാണ് ഡ്രൈവറോട് പറഞ്ഞത്. ഇത് ആരാണെന്ന് എ.ഡി.എം. പറഞ്ഞില്ല.ആദ്യം ഓഫീസിൽ നിന്നിറങ്ങിയ നവീൻ ബാബു കാറിൻറെ ലോഗ് ബുക്ക് ഒപ്പിടാൻ തിരികെ വന്നിരുന്നു. എന്നിട്ടാണ് അവസാനയാത്ര തുടങ്ങിയത്. മുനീശ്വരൻ കോവിലിൽ നിന്നും നവീൻ ബാബു എങ്ങനെയാണ് ക്വാർട്ടേഴസിൽ എത്തിയതെന്ന് വ്യക്തമല്ല. മുനീശ്വരൻ കോവിൽ മുഴുവൻ ക്വാർട്ടേഴ്സ് വരെ എന്തു സംഭവിച്ചെന്ന് പോലീസ് ഇതുവരെയും പരിശോധിച്ചിട്ടില്ല. മുനീശ്വരൻ കോവിലിൽ നിന്നും നവീൻ ബാബുവിനെ പിന്തുടർന്നെത്തിയ ആരെങ്കിലും അദ്ദേഹത്തെ കൊന്ന് കെട്ടി തൂക്കിയോ എന്നും പരിശോധിച്ചി ട്ടില്ല. ക്വാർട്ടേഴ്സ് തുറന്നിട്ട ശേഷം ഒരാൾ ആത്മഹത്യ ചെയ്യുമെന്ന് ആരും വിശ്വസിക്കു ന്നില്ല. ക്വാർട്ടേഴ്സിന് സമീപമുള്ള സി. സി. റ്റി.വി ദൃശ്യങ്ങളും ആരും പരിശോധിച്ചിട്ടില്ല. നവീൻ ബാബു തൂങ്ങിമരിച്ചതായി പോലീസിന് എവിടെ നിന്നാണെന്ന് ഉറപ്പുകിട്ടിയതെന്നും വ്യക്തമല്ല.കണ്ണൂർ സി. പി. എമ്മിൻറെ തട്ടകമാണ്. അവിടെ എന്തു നടക്കണമെന്ന് തീരുമാനിക്കേണ്ടത് സി. പി എം ആണ്. പി.പി. ദിവ്യ പാർട്ടിയുടെ ഓമനമകളാണ്' .അവർക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടായാൽ പാർട്ടി ഒപ്പം നിൽക്കും. അതാണ് കണ്ണൂരിൽ കണ്ടത് . ദിവ്യക്ക് ചുറ്റും സംരക്ഷണ കവചം തീർക്കുകയായിരുന്നു പാർട്ടി. മുഖ്യമന്ത്രിയുടെയും പാർട്ടി സെക്രട്ടറിയുടെയും നാവിറങ്ങി പോയി.മന്ത്രി രാജൻ മാത്രമാണ് സത്യസന്ധമായി പ്രതികരിച്ചത്. പിപി ദിവ്യ എഡിഎം നവീൻ ബാബുവിൻ്റെ യാത്രയയപ്പ് ചടങ്ങിലേക്ക് എത്തിയത് ആസൂത്രിതമായാണെന്ന് എഡിഎമ്മിൻ്റെ ബന്ധു ബി ഹരീഷ് കുമാർ പറഞ്ഞു. ദിവ്യ എത്തിയത് ആസൂത്രിതമായാണെന്നും നവീനെ അപമാനിച്ച് പുറത്താക്കാനായിരുന്നു ലക്ഷ്യമെന്നും ഹരീഷ് കുമാർ പറഞ്ഞു. ദിവ്യ കളക്ടറേറ്റിലേക്ക് എത്തുമെന്ന് അറിയിച്ചിരുന്നെന്ന് കളക്ടർ പറഞ്ഞതായും ഹരീഷ് വെളിപ്പെടുത്തി. എന്നാൽ ഇത്തരത്തിൽ പെരുമാറുമെന്ന് അറിയില്ലായിരുന്നുവെന്നും കളക്ടർ പറഞ്ഞിരുന്നുവെന്നും ഹരീഷ് പറയുന്നു. മുമ്പും കണ്ണൂർ സിപിഎം അവരുടെ ശത്രുക്കൾക്കെതിരെ ക്വട്ടേഷൻ കൊടുത്തിട്ടുണ്ട്. ടി.പി ചന്ദ്രശേഖരൻ ഏറ്റവും വലിയ ഉദാഹരണമാണ്. വരുന്നആഴ്ചയിൽ നമുക്കറിയാം ദിവ്യയുടെയും സി പിഎമ്മിന്റെയും ഭാവി.
https://www.facebook.com/Malayalivartha