ഭർത്താവുമായി അകന്നു കഴിയുന്ന സൂര്യ ഗായത്രിയുടെ വീട്ടിലെത്തിയ വിപിൻ വാക്കേറ്റത്തിലേർപ്പെടുകയും മർദിക്കുകയും ചെയ്തു; ഇതിനിടെ മറ്റൊരാളെ വിവാഹം കഴിക്കാൻ ശ്രമിക്കുന്നുവെന്ന് സംശയം; സൂര്യയെ ആക്രമിച്ചതിന് പിന്നിൽ...
അതിയന്നൂർ വെൺപകലിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ നടത്തിയത് മുൻ സുഹൃത്ത് സച്ചു. ഗുരുതരമായി പരുക്കേറ്റ വെൺപകൽ പ്ലാമുടുമ്പ് പുത്തൻ വീട്ടിൽ ഇരുപത്തെട്ടുകാരിയായ സൂര്യഗായത്രിമെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. യുവതിയുടെ സുഹൃത്ത് കൊടങ്ങാവിള സ്വദേശി സച്ചു എന്നു വിളിക്കുന്ന വിപിനെ നെയ്യാറ്റിൻകര പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. വെട്ടേറ്റ സൂര്യയെ തോർത്തു കൊണ്ട് ശരീരത്തോട് ചേർത്തുകെട്ടി ബൈക്കിൽ നെയ്യാറ്റിന്‍കര ആശുപത്രിയിൽ ഉപേക്ഷിച്ച ശേഷം കടന്നു കളഞ്ഞ പ്രതി കൊടങ്ങാവിള സ്വദേശി സച്ചുവിനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇന്നലെ ഉച്ചയോടെയാണ് വീടിന്‍റെ ടെറസിൽ കയറി സൂര്യയെ സച്ചു വെട്ടിപ്പരിക്കേൽപ്പിച്ചത്. ഈ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. പിന്നാലെ കൈയ്ക്കും കാലിനും കഴുത്തിനും വെട്ടേറ്റ് രക്തം വാര്‍ന്നൊലിച്ച സൂര്യയുമായി പ്രതി തന്നെയാണ് ബൈക്കിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയത്. ആശുപത്രി കവാടത്തിന് മുന്നിൽ ബൈക്ക് മറിഞ്ഞതിനെ തുടര്‍ന്ന് സൂര്യയെ എടുത്തുകൊണ്ടു പോയി ആശുപത്രിയിൽ ഉപേക്ഷിച്ച ശേഷം സച്ചു കടന്നു കളയുകയായിരുന്നു.
പിന്നീട് സൂര്യയെ പൊലീസും ആശുപത്രി അധികൃതരും ചേര്‍ന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. സച്ചു സൂര്യയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നുവെന്നാണ് വിവരം. സൂര്യ തനിക്കൊപ്പം വരണമെന്ന് രണ്ടാഴ്ച മുമ്പ് സച്ചു ആവശ്യപ്പെട്ടിരുന്നു. എന്നാൽ സൂര്യ തയ്യാറായില്ല. പിന്നാല പ്രതി സൂര്യയുടെ വീട്ടിലെത്തി ആത്മഹത്യ ശ്രമം നടത്തി. വീട്ടുകാര്‍ തടഞ്ഞു തിരിച്ചയയ്ക്കുകയായിരുന്നു. സൂര്യ ഏറെ നാളായി ഭര്‍ത്താവ് അകന്നു കഴിയുകയായാണ്. ഇതിന് പിന്നാലെയാണ് സച്ചു യുവതിയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നതെന്നാണ് വിവരം.
ഭർത്താവുമായി അകന്നു കഴിയുന്ന സൂര്യഗായത്രിയുടെ വീട്ടിലെത്തിയ വിപിൻ വാക്കേറ്റത്തിലേർപ്പെടുകയും മർദിക്കുകയും ചെയ്തു. പിന്നീടാണ് വെട്ടുകത്തി ഉപയോഗിച്ച് വെട്ടിയത്. രക്ഷപ്പെട്ട് ഓടി ടെറസിൽ കയറിയെങ്കിലും പിന്തുടർന്നെത്തി ആക്രമിച്ചു. ടെറസിൽ നിന്ന് വലിച്ചിഴച്ച് താഴെ എത്തിച്ചു. യുവതിയുടെ കാലിലും കയ്യിലും ഉൾപ്പെടെ ഒട്ടേറെ മുറിവുകളുണ്ട്. വിപിൻ തന്നെയാണ് ബൈക്കിൽ സൂര്യഗായത്രിയെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയുടെ മുന്നിലെ റോഡിൽ എത്തിയപ്പോഴേക്കും യുവതിയുടെ ബോധം നഷ്ടപ്പെട്ട് ബൈക്കിൽ നിന്ന് വീണു.
പരിഭ്രമത്തിലായ വിപിൻ അവിടെ നിന്ന് കടന്നുകളഞ്ഞു. ആംബുലൻസ് ഡ്രൈവറും അവിടെയുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളും ചേർന്നാണ് അവരെ ജനറൽ ആശുപത്രി അത്യാഹിത വിഭാഗത്തിൽ എത്തിച്ചത്. പ്രഥമ ശുശ്രൂഷ നൽകിയ ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവർ നിരീക്ഷണത്തിലാണെന്ന് മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ പറഞ്ഞു. അമ്മയോടൊപ്പമാണ് സൂര്യഗായത്രി താമസിക്കുന്നത്. മറ്റൊരാളുമായി സൗഹൃദമുണ്ടെന്ന പേരിലാണ് തർക്കമുണ്ടായതെന്നാണ് പൊലീസ് നൽകുന്ന വിവരം.
സച്ചു വിവാഹിതനാണെങ്കിലും ഏറെ നാളായി ഭാര്യയുമായി അകന്ന് കഴിയുകയാണ്. ഇതിനിടെയാണ് സൂര്യയുമായി അടുപ്പത്തിലായത്. ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നുവത്രേ. എന്നാൽ അടുത്തിടെ സൂര്യഗായത്രി മറ്റൊരാളെ വിവാഹം കഴിക്കാൻ ശ്രമിക്കുന്നു എന്ന് സച്ചുവിന് സംശയമായി. ഇതാണ് അക്രമത്തിന് കാരണമെന്നാണ് പൊലീസ് നൽകുന്ന സൂചന. സംഭവത്തിന് പിന്നാലെ സച്ചു തന്നെ സൂര്യയെ ആശുപത്രിയിൽ എത്തിച്ചതായാണ് വിവരം. പരിക്ക് സാരമുള്ളതാണ്.
സൂര്യഗായത്രി മാത്രം വീട്ടില്‍ ഉണ്ടായിരുന്നപ്പോഴാണ് ആക്രമണം നടത്തിയത്. ഫോണില്‍ സുഹൃത്തിനോട് സംസാരിച്ചുകൊണ്ടിരിക്കെയാണ് വിപിന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. സൂര്യയെ പ്രതി നിരന്തരം ശല്യപ്പെടുത്തിയിരുന്നു. തനിക്കൊപ്പം വരണം എന്ന് പറഞ്ഞ ബിപിന്‍ രണ്ടാഴ്ച മുമ്പും സൂര്യഗായത്രിയുടെ വീട്ടിലെത്തി ബഹളം വച്ചിരുന്നു. പിന്നാലെയാണ് കഴിഞ്ഞ ദിവസം വീട്ടിലെത്തി ആക്രമിച്ചത്.
https://www.facebook.com/Malayalivartha