വിഷ്ണുജയുടെ ആത്മഹത്യയിൽ ഭർത്താവ് പ്രഭിനെ ആരോഗ്യവകുപ്പ് ജോലിയിൽ നിന്ന് സസ്പെന്‍ഡ് ചെയ്തു...
വിഷ്ണുജയുടെ ആത്മഹത്യയിൽ റിമാന്‍ഡിലുള്ള ഭര്‍ത്താവ് പ്രഭിനെതിരെ ആരോഗ്യവകുപ്പിന്‍റെ നടപടി. പ്രഭിനെ ആരോഗ്യവകുപ്പ് ജോലിയിൽ നിന്ന് സസ്പെന്‍ഡ് ചെയ്തു. മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സാണ് പ്രഭിൻ. ഈ ജോലിയിൽ നിന്നാണ് പ്രഭിനെ സസ്പെന്‍ഡ് ചെയ്തത്. വിഷ്ണുജയുടെ മരണത്തിൽ ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം എന്നീ കുറ്റങ്ങളാണ് പ്രഭിനെതിരെ ചുമത്തിയിട്ടുള്ളത്. കേസിൽ കോടതി റിമാന്‍ഡ് ചെയ്ത പ്രഭിൻ ഇപ്പോള്‍ ജയിലിലാണ്. സൗന്ദര്യം കുറഞ്ഞുവെന്നും ജോലിയില്ലെന്നും സ്ത്രീധനം കുറഞ്ഞുവെന്നും പറഞ്ഞ് വിഷ്ണുജയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് പരാതി.
അറസ്റ്റിലായ ഭർത്താവ് പ്രഭിന്റെ ജാമ്യാപേക്ഷ മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ജോലിയില്ലെന്നും സൗന്ദര്യമില്ലെന്നും സ്ത്രീധനം കുറഞ്ഞുപോയെന്നും പറഞ്ഞ് പ്രഭിൻ നിരന്തരം ആക്ഷേപിക്കുകയും ശാരീരികവും മാനസികവുമായി ഉപദ്രവിക്കുകയും ചെയ്തതിന്റെ പേരിലാണ് വിഷ്ണുജ ജീവനൊടുക്കിയതെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. വിഷ്ണുജയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിലാണ് കാണപ്പെട്ടത്. ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണക്കുറ്റങ്ങൾ ചുമത്തിയാണ് ഭർത്താവ് പ്രഭിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
2023 മെയ് മാസത്തിലായിരുന്നു ഇവരുടെ വിവാഹം. പ്രഭിനും വിഷ്ണുജയും തമ്മിൽ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു എന്നും ഇതിന്‍റെ കാരണം അറിയില്ലെന്നുമാണ് പ്രഭിന്റെ വീട്ടുകാർ പറയുന്നത്. സ്ത്രീധനം ചോദിക്കുകയോ വാങ്ങുകയോ ചെയ്തിട്ടില്ലെന്നും ഇവർ പറഞ്ഞു. വിഷ്ണുജയെ പ്രഭിന്‍ അതിക്രൂരമായി ഉപദ്രവിക്കുമായിരുന്നു എന്ന് സുഹൃത്ത് വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. വിഷ്ണുജ ഭർത്താവ് പ്രബിന്റെ സങ്കൽപത്തിനനുസരിച്ചു സൗന്ദര്യം ഇല്ലാത്തതിന്റെയും ജോലി ഇല്ലാത്തതിന്റെയും പേരിൽ അവഗണന നേരിട്ടിരുന്നതായി ബന്ധുക്കൾ വെളിപ്പെടുത്തുന്നു.
ഇതു സംബന്ധിച്ചു യുവതി വീട്ടുകാർക്കു സൂചന നൽകിയെങ്കിലും ഭർത്താവുമായി ഒത്തുപോകാൻ വിഷ്ണുജ തന്നെ മുൻകൈ എടുത്തിരുന്നു. ജീവനൊടുക്കാനുള്ള തീരുമാനത്തിലെത്തിച്ച പ്രശ്നമെന്താണെന്ന് അന്വേഷണത്തിൽ കണ്ടെത്തണമെന്നു പരാതിക്കാരനായ സഹോദരീഭർത്താവ് ശ്രീകാന്ത് പറയുന്നു. ജോലി ഇല്ലാത്തതിന്റെ പേരിലുള്ള അവഹേളനമായിരുന്നു കൂടുതൽ.
വിഷ്ണുജ ബാങ്കിങ് പരീക്ഷാപരിശീലനത്തിനു ചേർന്നിരുന്നു. ഹോസ്റ്റലിൽ താമസിച്ചാണു പഠിച്ചിരുന്നത്. മെലിഞ്ഞിരിക്കുന്നതിന്റെ പേരിലും പരിഹാസം നേരിട്ടു. പെണ്ണായി കാണാൻ പോലും കഴിയില്ലെന്നു പറഞ്ഞു തരംതാഴ്ത്തിയതായി വിഷ്ണുജ സുഹൃത്തുക്കളോടു പറഞ്ഞിരുന്നു. ഒരിക്കൽ ഫോണിൽ വഴക്കു പറയുന്നതു കേട്ട് എന്താണു പ്രശ്നമെന്ന് അച്ഛൻ ചോദിച്ചെങ്കിലും പ്രശ്നങ്ങൾ വിഷ്ണുജ വീട്ടുകാരിൽനിന്നു മറച്ചുവച്ചെന്നും ശ്രീകാന്ത് പറഞ്ഞു. വിവാഹം കഴിഞ്ഞ ശേഷം പ്രബിൻ ഭാര്യയുടെ വീട്ടിൽ വന്ന് ഒരിക്കൽ പോലും താമസിച്ചിട്ടില്ല. 2023 മേയിൽ ആയിരുന്നു ഇരുവരുടെയും വിവാഹം. ഇതിന് ഒരു വർഷം മുൻപു പ്രബിന്റെ വിവാഹാലോചന വന്നപ്പോൾ വിഷ്ണുജയുടെ വീട്ടുകാർ സാവകാശം ചോദിച്ചിരുന്നു.
അതിനു തയാറാകാത്തതിനാൽ വിവാഹം ഒഴിവായി. ഒരു വർഷത്തിനു ശേഷം വീണ്ടും ആലോചനയുമായി എത്തിയപ്പോഴായിരുന്നു വിവാഹം. മരിച്ച ദിവസം ഇരുവർക്കുമിടയിൽ എന്തോ കാര്യമായ പ്രശ്നം ഉണ്ടായെന്നും ബന്ധുക്കൾക്കു സംശയമുണ്ട്. അരീക്കോട് പൂവത്തിക്കലുള്ള വിഷ്ണുജയുടെ സഹോദരിയുടെ വീട്ടിൽ വിളിച്ചാണു മരണവിവരം ആദ്യം അറിയിക്കുന്നത്. മുറി തുറക്കുന്നില്ലെന്ന് അറിയിച്ചതനുസരിച്ചു സമീപവാസി വാതിൽ കുത്തിത്തുറന്നപ്പോഴാണു മരിച്ചുകിടക്കുന്നത് കണ്ടത്. പ്രബിന്റെ വീട്ടുകാർക്കു പീഡനത്തെക്കുറിച്ച് അറിയാമായിരുന്നെന്നു ബന്ധുക്കൾ പറയുന്നു.
ആശുപത്രിയിൽ ആത്മാർഥമായി ജോലി ചെയ്യുന്ന ജീവനക്കാരനാണെങ്കിലും പുറമേ ഒരു സ്വഭാവവും ഉള്ളിൽ മറ്റൊരു സ്വഭാവവുമുള്ള ആളാണു പ്രബിനെന്നും ശ്രീകാന്ത് ആരോപിച്ചു. പൊലീസിന്റെ റിപ്പോർട്ട് ലഭിച്ച ശേഷം പ്രബിനെതിരായ തുടർ നടപടികൾ സ്വീകരിക്കുമെന്നു ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു. ഡിഗ്രി പഠനത്തിനു ശേഷം എച്ച്ഡിസി കോഴ്സ് പൂർത്തിയാക്കി ബാങ്കിങ് പരീക്ഷയ്ക്കുള്ള തയാറെടുപ്പിലായിരുന്ന വിഷ്ണുജയെ കഴിഞ്ഞ മാസം 30നു വൈകിട്ടാണു കിടപ്പുമുറിയിലെ ജനലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹത്തിനു ശേഷം അധികനാൾ കഴിയും മുൻപേ വിഷ്ണുജയെ പ്രബിനും വീട്ടുകാരും മാനസികമായി പീഡിപ്പിച്ചു തുടങ്ങിയതായി പരാതിയിൽ പറയുന്നു. ജോലിയില്ലാത്തതിന്റെ പേരിൽ പരിഹസിച്ചു. വണ്ണമില്ലാത്തതിന്റെ പേരിൽ കളിയാക്കൽ പതിവായിരുന്നെന്നു വിഷ്ണുജ കൂട്ടുകാരോടു പറഞ്ഞിരുന്നതായും ബന്ധുക്കൾ പറയുന്നു.
‘അവളെ ബൈക്കില്‍ കയറ്റില്ലായിരുന്നു, അവന്‍റെ കൂടെ യാത്ര ചെയ്യാന്‍ അവള്‍ക്ക് സൗന്ദര്യം ഇല്ലെന്നാണ് അവന്‍ പറഞ്ഞിരുന്നത്.ബസിലാണ് എന്‍റെ കൊച്ച് യാത്ര ചെയ്തിരുന്നത് ’, മകള്‍ അനുഭവിച്ച വേദനയെ പറ്റി വിഷ്ണുജയുടെ പിതാവ് പറഞ്ഞത് ഇങ്ങനെ, സ്ത്രീധനം നൽകിയത് കുറവാണെന്ന് പറഞ്ഞ് ഉപദ്രവിച്ചതായും കുടുംബം ആരോപിക്കുന്നു. 2023 മെയ് മാസത്തിലാണ് പ്രബിനും വിഷ്ണുജയും വിവാഹിതരായത്. പ്രബിന്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സാണ്. വിവാഹം കഴിഞ്ഞതുമുതല്‍ പ്രബിന്‍ വിഷ്ണുജയെ മാനസികമായി പീഡിപ്പിച്ചിരുന്നതായാണ് കുടുംബം പറയുന്നത്.
https://www.facebook.com/Malayalivartha