സിബില്‍ സ്‌കോര്‍ നോക്കി വരന്റെ സാമ്പത്തിക ബാദ്ധ്യത ചൂണ്ടിക്കാട്ടി വിവാഹത്തെ എതിര്‍ത്ത് അമ്മാവന്‍
![](https://www.malayalivartha.com/assets/coverphotos/w657/326928_1739029618.jpg)
സിബില്‍ സ്‌കോര്‍ നോക്കി വരന്റെ സാമ്പത്തിക ബാദ്ധ്യത ചൂണ്ടിക്കാട്ടി വിവാഹത്തെ എതിര്‍ത്ത് അമ്മാവന്‍. മഹാരാഷ്ട്രയില്‍ നിന്നാണ് ഇത്തരം ഒരു വാര്‍ത്തവരുന്നത്. അമ്മാവന്റെ വാക്കില്‍ വരന്റെ സിബില്‍ സ്‌കോര്‍ കുറഞ്ഞുപോയെന്ന കാരണം ചൂണ്ടിക്കാട്ടി വിവാഹത്തില്‍ നിന്ന് പിന്മാറിയിരിക്കുകയാണ് വധുവിന്റെ കുടുംബം.
മഹാരാഷ്ട്രയിലെ മുര്‍തിസപുരിലാണ് സംഭവം. ഇരുവീട്ടുകാരുടെയും വിവാഹ ഒരുക്കങ്ങള്‍ ഏകദേശം പൂര്‍ത്തിയായാതായിരുന്നു. ഈ സമയത്താണ് വധുവിന്റെ അമ്മാവന്റെ വിചിത്ര നിര്‍ദേശം. വരന്റെ സിബില്‍ സ്‌കോര്‍ പരിശോധിക്കാന്‍ അമ്മാവന്‍ നിര്‍ദേശിച്ചു. സിബില്‍ സ്‌കോര്‍ പരിശോധിക്കവെയാണ് വരന് നിരവധി ലോണുകളുള്ള വിവരവും തിരിച്ചടവ് മുടങ്ങി ക്രെഡിറ്റ് സ്‌കോര്‍ താഴ്ന്നുകിടക്കുന്നതും ശ്രദ്ധയില്‍ പെട്ടത്.
താഴ്ന്ന സിബില്‍ സ്‌കോര്‍ സാമ്പത്തിക അസ്ഥിരതയുടെ സൂചനയാണെന്ന് ചൂണ്ടിക്കാട്ടി യുവതിയുടെ അമ്മാവന്‍ വിവാഹം നടത്തുന്നത് ശക്തമായി എതിര്‍ത്തു. തിരിച്ചടവുകള്‍ മുടങ്ങി സാമ്പത്തികമായി പ്രയാസം നേരിടുന്ന വരന്‍ വിവാഹശേഷം എങ്ങനെ പെണ്‍കുട്ടിയെ നല്ലരീതിയില്‍ നോക്കുമെന്നാണ് കുടുംബം ചോദിക്കുന്നത്. പിന്നാലെ വധുവിന്റെ കുടുംബം വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.
https://www.facebook.com/Malayalivartha