തലയോട്ടി കഴുത്തിലിട്ട മനുഷ്യൻ; പ്രജിൻ വരച്ച നടുക്കുന്ന ചിത്രങ്ങൾ മലയാളിവാർത്തയ്‌ക്ക്; ദൃശ്യങ്ങൾ കാണാം
![](https://www.malayalivartha.com/assets/coverphotos/w657/327024_1739194086.jpg)
കിളിയൂരില്‍ അച്ഛനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രജിന്‍ ജോസിന്റെ പെരുമാറ്റത്തിലും ജീവിതത്തിലും അടിമുടി നിഗൂഢതയുണ്ടെന്ന് ബന്ധുക്കള്‍. പ്രജിന് ദുര്‍മന്ത്രവാദവുമായി ബന്ധമുണ്ടെന്നാണ് ബന്ധുക്കളുടെ സംശയം. പ്രജിനെ ഭയന്നാണ് മാതാപിതാക്കള്‍ വീട്ടില്‍ കഴിഞ്ഞിരുന്നതെന്നും എന്തെങ്കിലും ചോദിച്ചാല്‍ ഇവരെ മര്‍ദിക്കുന്നത് പതിവായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.
ജോസ് കൊല്ലപ്പെട്ടപ്പോൾ സഹോദരന്റെ മകൻ നാട്ടിലെത്തിയ ശേഷം സംസ്ക്കാരം നടത്താൻ കുടുംബം ശ്രമിച്ചിരുന്നു. ആ സമയം മൃതദേഹം മോർച്ചറിയിലാണ് സൂക്ഷിച്ചിരുന്നത്. ഇതിനിടെ പ്രജിന്റെ മുറിയ്ക്കുളിൽ കറുത്ത വസ്ത്രം ധരിച്ച ഒരു വ്യക്തി കയറിയത് പ്രജിലിന്റെ സഹോദരി നേരിട്ട് കണ്ടുവെന്ന വിവരങ്ങളും പുറത്ത് വരികയാണ്. പക്ഷെ പ്രജില മറ്റുള്ളവരോട് ഇക്കാര്യം പറഞ്ഞ്, ഇയാളെ തിരഞ്ഞെങ്കിലും അവിടെ എങ്ങും കണ്ടിരുന്നില്ല. വീടിനു തൊട്ടടുത്തുള്ള ഒരു റബർ തോട്ടത്തിനടുത്തായാണ് ജോസിനെ സംസ്ക്കരിച്ചിരുന്നത്. എന്തായാലും പ്രജിൻ വരച്ച നടുക്കുന്ന ചിത്രങ്ങൾ മലയാളിവാർത്തയ്‌ക്ക് ലഭിച്ചു . ദൃശ്യങ്ങൾ കാണാം .!
https://www.facebook.com/Malayalivartha