കേരള ഗവർണറും വി സി നിയമനവും..വീണ്ടും കരുക്കൾ നീക്കി പിണറായി വിജയൻ..രാജ്ഭവനിലേക്ക് എത്തിയത് രണ്ടു മന്ത്രിമാർ..ഒരു മണിക്കൂർ നീണ്ടു നിന്ന ചർച്ചയിൽ അമ്പിനും വില്ലിനും അടുക്കാതെ ഗവർണർ..അടുത്ത നീക്കം..
![](https://www.malayalivartha.com/assets/coverphotos/w657/327079_1739270259.jpg)
കാര്യം ശെരിയാണ് പുതിയ ഗവർണർ ജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഇവിടെ ചുമതലയേറ്റു , അദ്ദേഹം അദ്ദേഹത്തിന്റെ ഉത്തരവാദിത്തങ്ങൾ ചെയ്തു കൊണ്ട് ഇരിക്കുകയാണ് . തുടക്കത്തിൽ തന്നെ അങ്ങോട്ട് കേറി വയ്യാവേലികൾ ഉണ്ടാക്കേണ്ട എന്നുള്ള നിലപാടിലാണ് സർക്കാർ . അതുകൊണ്ട് ഒരു മൃദു സമീപനമാണ് സർക്കാർ പാലിക്കുന്നത് . പക്ഷെ പല കാര്യങ്ങളിലും ഗവർണറും ഒരു വിട്ടു വീഴ്ചയ്ക്ക് വന്നാലും . മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പോലെ ഇപ്പോഴത്തെ ഗവർണറും അമ്പിനും വില്ലിനും അടുക്കാത്ത ഒരു വിഷയമായി ഭാവിയിൽ വരാൻ പോകുന്നതാണ് വി സി നിയമനം . അതുകൊണ്ട് പലതും മുൻപിൽ കണ്ടു പിണറായി കരുക്കൾ നീക്കി തുടങ്ങി .
കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുമായി ചർച്ച നടത്തി മന്ത്രിമാർ. നിയമ മന്ത്രി പി രാജീവും ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദുവുമാണ് ചർച്ച നടത്തിയത്. വിസി നിയമനത്തിലെ അനിശ്ചിതത്വം അടക്കം കൂടിക്കാഴ്ചയിൽ ചർച്ചയായി. രാജ്ഭവനുമായുള്ള ഭിന്നത പരിഹരിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ചര്‍ച്ച. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലടക്കം വലിയ പ്രതിസന്ധികളുണ്ട്. അതായത് സര്‍വകലാശാലകളിലടക്കം സ്ഥിരം വിസിമാരില്ല, ബില്ലുകള്‍ ഗവര്‍ണര്‍ തിരിച്ചയക്കുന്നുവെന്ന് പരാതിയുണ്ട്. ബില്ലുകളില്‍ തീരുമാനം വൈകുന്നുവെന്നും പരാതിയുണ്ട്, സര്‍ക്കാര്‍ പഴയ ഗവര്‍ണര്‍ക്കെതിരെ കോടതിയെ സമീപിച്ചിരുന്നു.
ഇങ്ങനെ പല വിധ പ്രശ്നങ്ങള്‍ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ നിയമവുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഗവര്‍ണറും രണ്ട് മന്ത്രിമാരും ചേര്‍ന്നുള്ള ഒരു മണിക്കൂര്‍ കൂടിക്കാഴ്ച രാജ്ഭവനില്‍ നടന്നത്. വിസി നിയമനത്തിന്‍റെ കാര്യത്തില്‍ സര്‍ക്കാരും ഗവര്‍ണറും രണ്ട് തട്ടിലാണ്. ഇക്കാര്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള ഒത്തുതീര്‍പ്പിലേക്കെത്തിയോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. അതേ സമയം ഒരു മഞ്ഞുരുകലിന്‍റെ സൂചനയായി തന്നെ ഈ കൂടിക്കാഴ്ചയെ കാണാം. കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ പ്രധാനമായും ഗവർണറുടെ പ്രവർത്തനങ്ങളെ ആശ്രയിച്ചിരിക്കുന്നതിനാൽ, കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ആരോഗ്യകരമായ ബന്ധം സ്ഥാപിക്കാനോ നശിപ്പിക്കാനോ അദ്ദേഹത്തിന് കഴിയും.
ഭരണഘടന ഗവർണർക്ക് ചില വിവേചനാധികാരങ്ങൾ നൽകിയിട്ടുണ്ട്. ഈ അധികാരങ്ങൾ അദ്ദേഹം മിതമായും, വിവേകത്തോടെയും, നിഷ്പക്ഷമായും ഉപയോഗിച്ചാൽ, കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ളസംഘർഷങ്ങൾ തീർച്ചയായും കുറയും. മറുവശത്ത്, അദ്ദേഹം പക്ഷപാതപരമായും കേന്ദ്ര സർക്കാരിന്റെ നിർദ്ദേശപ്രകാരം പ്രവർത്തിച്ചാൽ, കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ നിസ്സംശയമായും വർദ്ധിക്കും. കേന്ദ്രത്തിലല്ലാതെ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളുംഗവർണറുടെ നടപടികളെ സംശയിക്കുന്നതിനാലും, സമാന സാഹചര്യങ്ങളിൽ വ്യത്യസ്ത നിലപാടുകൾ ഉള്ളതിനാൽ ന്യായമായും അങ്ങനെ ചെയ്യുന്നതിനാലും ഇത് പ്രത്യേകിച്ചും അങ്ങനെയാണ്.മന്ത്രിസഭ രൂപീകരിക്കുന്നതിലോ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നതിലോ ഗവർണറുടെ പങ്കുമായി ബന്ധപ്പെട്ട ദൂരവ്യാപകമായ പ്രാധാന്യമുള്ള പ്രശ്നങ്ങൾ കാലാകാലങ്ങളിൽ ഉയർന്നുവന്നിട്ടുണ്ട്,
കൂടാതെ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ ധാരാളം തെറ്റിദ്ധാരണകൾ ഉയർന്നുവന്നിട്ടുണ്ട്.ഇതിന് മുൻപ് ഇവിടെ നടന്നിട്ടുള്ള കാര്യങ്ങൾ എടുത്തു പരിശോധിച്ചാൽ , കേരളത്തിന്റെ ഭരണത്തലവന്‍ എന്ന നിലയില്‍ 5 വര്‍ഷത്തിലേറെ സജീവ ഇടപെടലുകള്‍ നടത്തിയാണ് ആരിഫ് മുഹമ്മദ് ഖാന്‍ രാജ്ഭവന്റെ പടിയിറങ്ങിയത് . പി.സദാശിവത്തിന്റെ പിന്‍ഗാമിയായി എത്തിയ ആരിഫ് മുഹമ്മദ് ഖാന്‍, പല വിഷയങ്ങളിലും സ്വീകരിച്ച അതിശക്തമായ നിലപാടുകള്‍ ഇടതുമുന്നണി സര്‍ക്കാരിനു വലിയ തലവേദനയാണു സൃഷ്ടിച്ചത്. ആരിഫ് മുഹമ്മദ് ഖാന്‍ രാജ്ഭവന്റെ പടിയിറങ്ങിയപ്പോൾ ആശ്വസിച്ചത് ഇടതുസര്‍ക്കാരും മുഖ്യമന്ത്രി പിണറായി വിജയനും ആയിരുന്നു . ചിലയാളുകൾ വരുമ്പോൾ ചരിത്രം വഴിമാറും എന്ന് പറയുന്നത് പോലെയായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ കാര്യം.
2019 സെപ്റ്റംബർ 6ന് കേരള ഗവർണറായി ചുമതലയേറ്റ ആരിഫ് മുഹമ്മദ് ഖാന്‍, രണ്ടു പിണറായി സർക്കാരുകളുടെ കാലത്തായി 5 വർഷത്തിലേറെ സംസ്ഥാന സർക്കാരുമായി നേരിട്ടുള്ള പോരാട്ടത്തിലായിരുന്നു. പൗരത്വഭേദഗതി നിയമ വിഷയത്തിൽ തുടങ്ങി കണ്ണൂർ വിസി നിയമനത്തിലൂടെ പോര് മൂർച്ഛിച്ചു. ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിക്കുന്ന നിലയിലേക്കു ഗവര്‍ണര്‍ എത്തി.ഇതോടെ, കെയര്‍ടേക്കര്‍ ഗവര്‍ണര്‍ ബിജെപിയുടെ കയ്യിലെ ആയുധമാണെന്ന ആരോപണവുമായി സിപിഎം നേരിട്ടു രംഗത്തിറങ്ങി.ചാൻസലർ എന്ന നിലയിൽ സർവകലാശാലാ ഭരണത്തിൽ പിടിമുറുക്കിയ ഗവർണർക്കെതിരെ ഇടതുമുന്നണി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രത്യക്ഷ സമരത്തിനിറങ്ങിയ ചരിത്രവും ഇവിടെ ഉണ്ട് . അന്ന് 9 വിസിമാരുടെ രാജി ആവശ്യപ്പെട്ടാണു ഗവർണർ തിരിച്ചടിച്ചത്.
വിസിമാരെ നിയമിക്കാൻ സ്വന്തം നിലയ്ക്കു സേർച് കമ്മിറ്റി രൂപീകരിച്ചും താൽപര്യമുള്ളവരെ സെനറ്റിലേക്കു നാമനിർദേശം ചെയ്തുമെല്ലാം ഗവർണർ സർക്കാരിന്റെ കണ്ണിലെ കരടായി. എസ്എഫ്ഐയെ തെരുവിലിറക്കി ഗവർണറെ നേരിടാനുള്ള സിപിഎം തീരുമാനം പ്രത്യാഘാതങ്ങളുണ്ടാക്കി. സർക്കാരിന്റെ പൊലീസിനെ വേണ്ടെന്നുവച്ച ഗവർണർ സ്വന്തം സുരക്ഷയ്ക്കു കേന്ദ്രസേനയെ നിയോഗിച്ചു.അത്രയേറെ കോളിളക്കം സൃഷ്ട്ടിച്ചു കൊണ്ടാണ് ആരിഫ് മുഹമ്മദ് ഖാൻ ഇവിടെ നിന്നും പടിയിറങ്ങിയത് . ഇനി ഇപ്പോഴത്തെ കാര്യങ്ങൾ പരിശോധിച്ചാൽ ആർലെകറിൽ നിന്നും പിണറായി ഒരു വിട്ടു വീഴ്ച പ്രതീക്ഷിക്കരുത്. ഏറ്റെടുക്കുന്ന വിഷയങ്ങളിൽ ഏതറ്റംവരെയും പോകുന്ന ഒരാളാണ് അദ്ദേഹം. എല്ലാ വിഷയങ്ങളും ഏറ്റെടുക്കാൻ ശ്രമിക്കുകയുമില്ല.ഒരു ഗവർണറുടെ റോൾ എന്താണെന്ന് അദ്ദേഹം കാണിച്ചുതരും.
https://www.facebook.com/Malayalivartha