ലഹരി ഉപയോഗ വ്യാപനത്തെപ്പറ്റി നിയമസഭയില്‍ അടിയന്തരപ്രമേയ ചര്‍ച്ചയ്ക്കിടെ പരസ്പര വിമര്‍ശനവുമായി ഭരണപക്ഷ എംഎല്‍എമാര്‍
![](https://www.malayalivartha.com/assets/coverphotos/w657/327097_1739280499.jpg)
പി.സി.വിഷ്ണുനാഥ് എംഎല്‍എ ലഹരി ഉപയോഗ വ്യാപനത്തെപ്പറ്റി നിയമസഭയില്‍ നടത്തിയ അടിയന്തരപ്രമേയ ചര്‍ച്ചയ്ക്കിടെ പരസ്പര വിമര്‍ശനവുമായി ഭരണപക്ഷ എംഎല്‍എമാര്‍. അടിയന്തരപ്രമേയ ചര്‍ച്ചയ്ക്കിടെ, ലഹരി വ്യാപനം തടയാനുള്ള ഉത്തരവാദിത്തം സമൂഹത്തിനാണെന്നും കുട്ടികള്‍ ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുമ്പോള്‍ തന്റെ മകന്‍ അങ്ങനെ ചെയ്യില്ലെന്നു രക്ഷിതാക്കള്‍ പറയുന്നതു തെറ്റാണെന്നും മലമ്പുഴയില്‍നിന്നുള്ള ഭരണപക്ഷ എംഎല്‍എ എ.പ്രഭാകരന്‍ പറഞ്ഞു. സിപിഎം എംഎല്‍എ യു.പ്രതിഭയുമായി ബന്ധപ്പെട്ട് അടുത്തിടെ ഉണ്ടായ വിവാദത്തെ ഓര്‍മിപ്പിക്കുന്നതായിരുന്നു പ്രഭാകരന്റെ പരാമര്‍ശം.
പ്രതിഭയുടെ മകനെ കഞ്ചാവ് ഉപയോഗിച്ചതിന്റെ പേരില്‍ എക്‌സൈസ് പരിശോധനയില്‍ പിടിച്ചിരുന്നു. മകന്‍ തെറ്റ് ചെയ്യില്ലെന്നും കേസ് അടിസ്ഥാനരഹിതമാണെന്നുമായിരുന്നു പ്രതിഭയുടെ പ്രതികരണം.
അതേസമയം, സ്‌കൂളുകളില്‍ ഉള്‍പ്പെടെ ലഹരിവ്യാപനത്തിന് എതിരായി ഫലപ്രദമായ നടപടികള്‍ ഉണ്ടാകുന്നുണ്ടോ എന്നും നേര്‍വഴി അടക്കമുള്ള പദ്ധതികള്‍ സ്‌കൂളുകളില്‍ ആത്മാര്‍ഥമായി നടക്കുന്നുണ്ടോ എന്നും എക്സൈസ് കേസെടുക്കുന്നത് ശരിയായി പരിശോധന നടത്തിയിട്ടാണോ എന്നും ചര്‍ച്ചയ്ക്കിടെ യു.പ്രതിഭ ചോദിച്ചു. പകപോക്കല്‍ എന്ന രീതിയില്‍ കേസെടുത്താല്‍ നടപടി സ്വീകരിക്കാറുണ്ടെന്ന് എക്സൈസ് മന്ത്രി എം.ബി.രാജേഷ് മറുപടി നല്‍കി.
https://www.facebook.com/Malayalivartha