പലപ്പോഴായി ഗൂഗിൾ പേ വഴി പണപ്പിരിവ്; സീനിയേഴ്‌സിനെ ബഹുമാനമില്ല... മുട്ടുകുത്തിച്ചു നിര്‍ത്തിയ ശേഷം കവിളിലടക്കം ക്രൂരമായി മർദ്ദിച്ചു
![](https://www.malayalivartha.com/assets/coverphotos/w657/327203_1739440516.jpg)
ഗവ. നഴ്സിങ് കോളജിൽ ഒന്നാം വർഷ വിദ്യാർഥികൾക്കു നേരെ സീനിയർ വിദ്യാർഥികളുടെ റാഗിങ് തുടർന്നത് മൂന്നുമാസം കാലത്തോളം. ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ക്കു ക്ലാസ് ആരംഭിച്ചതു നവംബറിലായിരുന്നു. അന്നു മുതൽ പ്രതികള്‍ ഇവരെ റാഗിങ്ങിന് വിധേയരാക്കുകയായിരുന്നു. ഒന്നാംവര്‍ഷ ജനറല്‍ നഴ്‌സിങ് ക്ലാസില്‍ 6 ആണ്‍കുട്ടികളാണുണ്ടായിരുന്നത്. ഇവരാണ് റാഗിങ്ങിന് ഇരയായത്. ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ ഹോസ്റ്റല്‍ മുറിയില്‍ ഇരിക്കുന്നതിനിടെ പ്രതികള്‍ ഇവിടേക്കെത്തുകയും സീനിയേഴ്സിനെ ബഹുമാനമില്ല എന്നുപറഞ്ഞു വിദ്യാര്‍ഥികളിൽ ഒരാളുടെ കഴുത്തില്‍ കത്തിവച്ചു ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് എഫ്ഐആറിൽ പറയുന്നത്.
ഡിസംബർ 13ന് അര്‍ധരാത്രി പ്രതികള്‍ ഒരു ഒന്നാംവര്‍ഷ വിദ്യാര്‍ഥിയുടെ മുറിയിലെത്തി കൈയും കാലും തോര്‍ത്തുകൊണ്ടു കെട്ടിയിട്ടു. തുടര്‍ന്നു ദേഹം മുഴുവന്‍ ലോഷന്‍ ഒഴിച്ചശേഷം ശരീരമാസകലം ഡിവൈഡര്‍ കൊണ്ട് കുത്തി മുറിവേല്‍പ്പിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ മുറിയിലുണ്ടായിരുന്ന മറ്റൊരു ഒന്നാംവര്‍ഷ വിദ്യാര്‍ഥിയോടു മൊബൈലില്‍ പകര്‍ത്താന്‍ ആവശ്യപ്പെട്ടു. ഇതിനുശേഷം പ്രതികള്‍ പരാതിക്കാരില്‍നിന്ന് സ്ഥിരമായി പണം പിരിച്ചിരുന്നു.
പലപ്പോഴായി ഗൂഗിൾ പേ വഴിയാണു പണപ്പിരിവ് നടത്തിയത്. മദ്യം വാങ്ങാനായിരുന്നു പണപ്പിരിവ്. പണം തരാന്‍ പറ്റില്ലെന്നു പറഞ്ഞതോടെ ജൂനിയര്‍ വിദ്യാര്‍ഥികളെ ഇവർ ഭീഷണിപ്പെടുത്തി. ഇതു പലപ്പോഴും മർദനത്തിലേക്കും നീങ്ങി. വിദ്യാർഥികളെ തങ്ങളുടെ മുറികളിലേക്കു വിളിച്ചുവരുത്തി മുട്ടുകുത്തിച്ചു നിര്‍ത്തിയ ശേഷം പ്രതികൾ കവിളിലടക്കം ക്രൂരമായി മര്‍ദിച്ചിരുന്നു. പീഡന ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
റാഗിങ് നേരിട്ടതുമായി ബന്ധപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് പ്രിന്‍സിപ്പൽ ഇന്‍ ചാര്‍ജ് ലിനി ജോസഫ് രംഗത്ത് വന്നു. കുട്ടികള്‍ പരാതി നല്‍കിയിരുന്നില്ലെന്നും കഴിഞ്ഞ ദിവസമാണ് ആദ്യമായി പരാതി വന്നതെന്നും പ്രിന്‍സിപ്പൽ പറഞ്ഞു. ഹോസ്റ്റലില്‍ ചുമതലയുണ്ടായിരുന്ന അധ്യാപകരോടും രക്ഷിതാക്കളോടും വിദ്യാര്‍ഥികള്‍ ഇക്കാര്യം പറഞ്ഞിരുന്നില്ല. ഇരയായ കുട്ടികള്‍ക്ക് നിലവില്‍ ശാരീരിക പ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് വിവരമെന്നും അവര്‍ വ്യക്തമാക്കി. പരാതി കിട്ടിയ ഉടന്‍ തന്നെ കോളേജില്‍ നടപടി തുടങ്ങിട്ടുണ്ട്.
അന്വേഷണത്തില്‍ കുറ്റംചെയ്തു എന്ന് കണ്ടെത്തിയപ്പോള്‍ പോലീസിന് പരാതി കൈമാറിയിരുന്നു. മെഡിക്കല്‍ എജ്യൂക്കേഷന്‍ ഡിപ്പാര്‍ട്‌മെന്റിനേയും കോളേജ് വിവരം അറിയിച്ചു. കോളേജില്‍ റാഗിങ് നിരോധന ബോധവത്കരണം നടത്തിയിരുന്നുവെന്നും പ്രിന്‍സിപ്പൽ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ നവംബര്‍ 16-ാം തീയതി പ്രതികള്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയില്‍നിന്ന് 300 രൂപ ഗൂഗിള്‍ പേ വഴിയും 500 രൂപ നേരിട്ടും ഭീഷണിപ്പെടുത്തി വാങ്ങിയിരുന്നു.
ഇതിനുശേഷം ഒന്നാംവര്‍ഷവിദ്യാര്‍ഥികള്‍ ഹോസ്റ്റല്‍ മുറിയില്‍ ഇരിക്കുന്നതിനിടെ പ്രതികള്‍ ഇവിടേക്കെത്തുകയും 'സീനിയേഴ്സിനെ ബഹുമാനമില്ല' എന്നുപറഞ്ഞ് വിദ്യാര്‍ഥികളിലൊരാളുടെ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വിദ്യാർഥികളെ നഗ്നരാക്കി നിർത്തിയതായും വെയ്റ്റ് ലിഫ്റ്റിങ്ങിന് ഉപയോഗിക്കുന്ന ഡംബൽ ഉപയോഗിച്ച് ക്രൂരത കാട്ടിയതായും പരാതിയിൽ പറയുന്നു. കോംപസ് അടക്കമുള്ളവ ഉപയോഗിച്ച് ശരീരത്തിൽ മുറിവേൽപിക്കുകയും മുറിവിൽ ലോഷൻ തേക്കുകയും ചെയ്തതു. ഇത് കൂടാതെ മുഖത്തും തലയിലും വായിലും അടക്കം ക്രീം തേച്ചതായും പരാതിയുണ്ട്. ഞായറാഴ്ചകളിൽ കുട്ടികളിൽ നിന്ന് പണം പിരിച്ച് സീനിയർ വിദ്യാർഥികൾ മദ്യപിച്ചിരുന്നതായും സ്ഥിരമായി ജൂനിയർ വിദ്യാർഥികളെ മർദിച്ചിരുന്നതായും പരാതിയിൽ പറയുന്നു.
സമാന കുറ്റകൃത്യം ചെയ്തിട്ടും പിടിക്കപ്പെടാത്തവരുണ്ടോയെന്നത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തും. റാഗിങ്ങിന് ഇരയാക്കപ്പെട്ട വിദ്യാർഥികൾ കരഞ്ഞിട്ടും അടുത്ത മുറിയിലെ വാർഡൻ അറിഞ്ഞില്ലെന്ന മൊഴിയിലും കൂടുതൽ പരിശോധന നടത്തും. സംഭവത്തിൽ അന്വേഷണം നടത്തുന്നതിനായി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അഞ്ചംഗ സമിതിയെ നിയോഗിച്ചു. കോട്ടയം ഗവൺമെന്റ് നഴ്സിങ് കോളേജ് ഹോസ്റ്റൽ റാഗിങ് കേന്ദ്രം ആയിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. വിദ്യാർഥികൾ പരാതിപ്പെടാൻ വൈകിയതിലും പോലീസിന് സംശയങ്ങളുണ്ട്. പരാതിപ്പെട്ടാലും പ്രതികൾ സുരക്ഷിതരായിരിക്കുമെന്ന ഭയം ജൂനിയർ വിദ്യാർഥികൾക്ക് ഉണ്ടായിരുന്നുവെന്നും പോലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സമാന കുറ്റകൃത്യങ്ങൾ ചെയ്തിട്ടും പിടിക്കപ്പെടാത്ത വിദ്യാർഥികൾ ഉണ്ടോയെന്നത് സ്ഥിരീകരിക്കും. ഇതിനായി ഒന്നാംവർഷ വിദ്യാർഥികളോട് വിവരങ്ങൾ തേടും. ഇക്കാര്യങ്ങൾ പരിശോധിച്ച ശേഷമാകും അഞ്ച് പ്രതികളെയും കസ്റ്റഡിയിൽ വാങ്ങുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുക. സാമുവൽ, വിവേക്, ജീവ, റിജിൽ ജിത്ത് എന്നിവരെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha