Widgets Magazine
13
Feb / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സജിയും സോണിയും പ്രണയിച്ചു വിവാഹം കഴിച്ചു..സജിയെ മുടിക്കുത്തില്‍ പിടിച്ചു തല ഭിത്തിയില്‍ പിടിപ്പിക്കുകയായിരുന്നു..നേരിട്ടത് അതിക്രൂരമായ പീഡനം..


നിധി സ്വന്തമാക്കാന്‍ മനുഷ്യക്കുരുതി.. ജ്യോത്സ്യൻ പറഞ്ഞ വാക്കുകേട്ട് മധ്യവയസ്‌കനെ മാരാമ്മ ദേവിക്ക് ബലി കൊടുത്ത് യുവാവ്..മൂർച്ചയുള്ള ആയുധം കൊണ്ട് ക്രൂരമായി കുത്തി കൊലപ്പെടുത്തി..


ലോകത്തെ ആശങ്കയിലാക്കിയ യുക്രൈന്‍- റഷ്യ യുദ്ധം..നിര്‍ണായക ഇടപെടല്‍ നടത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്..പുടിന്‍ സെലന്‍സ്‌കി എന്നിവരുമായി ട്രംപ് ഫോണില്‍ സംസാരിച്ചു..


ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചത് 1000 ദിവസത്തിലേറെ.. പേര്‍ക്ക് 500ലധികം ദിവസം പരോള്‍.. ഇഷ്ടമുള്ള ബ്ലോക്കും ആഹാരവും മൊബൈല്‍ ഫോണുമെല്ലാം പ്രതികള്‍ക്ക് ലഭിക്കുന്നുണ്ട്..


രക്തം വാര്‍ന്ന് കിടന്നിട്ടും അമ്മയെ ആശുപത്രിയിലെത്തിച്ചില്ല: സജിയുടെ മരണത്തിനു ശേഷം, വാക്കേറ്റം: തന്നെയും അച്ഛൻ കൊല്ലും.!

കാന്‍സര്‍ സ്‌ക്രീനിംഗില്‍ എല്ലാവരും പങ്കാളികളാകണം: നിയമസഭാ സ്പീക്കര്‍; വനിതാ എംഎല്‍എമാര്‍ക്കും ജീവനക്കാര്‍ക്കുമായി നിയമസഭയില്‍ സ്‌ക്രീനിംഗ് നടത്തി

13 FEBRUARY 2025 05:10 PM IST
മലയാളി വാര്‍ത്ത

More Stories...

പൊലീസ് നിയമത്തില്‍ ഭേദഗതി വരുത്തണം; മൊബൈല്‍ ഫോണില്‍ സംസാരിച്ചു പലരും റോഡ് മുറിച്ചു കടക്കുന്നത് അപകടങ്ങള്‍ക്കിടയാക്കുന്നു; അവര്‍ക്കു കൂടി പിഴയിട്ടാല്‍ കുറേ അപകടം കുറയും

കൊയിലാണ്ടിയില്‍ ഉത്സവത്തിനിടെ ആനകള്‍ ഇടഞ്ഞു: തിക്കിലും തിരക്കിലുംപെട്ട് 2 മരണം

സൗന്ദര്യം പോരെന്നു പറഞ്ഞ് ഭര്‍ത്താവ് ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി

സജിയും സോണിയും പ്രണയിച്ചു വിവാഹം കഴിച്ചു..സജിയെ മുടിക്കുത്തില്‍ പിടിച്ചു തല ഭിത്തിയില്‍ പിടിപ്പിക്കുകയായിരുന്നു..നേരിട്ടത് അതിക്രൂരമായ പീഡനം..

മകളുടെ പരാതിയില്‍ കല്ലറ തുറന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയ സജിയുടെ മരണകാരണം പുറത്ത്

'ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം' കാന്‍സര്‍ സ്‌ക്രീനിംഗ് ജനകീയ ക്യാമ്പയിനിന്റെ ഭാഗമായുള്ള സ്‌ക്രീനിംഗില്‍ എല്ലാവരും പങ്കാളികളാകണമെന്ന് നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍. ആരോഗ്യ വകുപ്പ് കാന്‍സറിനെതിരെ വലിയൊരു ക്യാമ്പയിനാണ് നടത്തി വരുന്നത്. കാന്‍സര്‍ തുടക്കത്തില്‍ കണ്ടെത്തിയാല്‍ പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കും. അതിനാല്‍ നേരത്തെ സ്‌ക്രീനിംഗ് നടത്തി കാന്‍സര്‍ ഇല്ലായെന്ന് ഉറപ്പ് വരുത്തണം. ജപ്പാന്‍ പോലെയുള്ള വികസിത രാജ്യങ്ങള്‍ 40 വയസിന് മുകളിലുള്ളവരെ സ്‌ക്രീന്‍ ചെയ്യുമ്പോള്‍ കേരളം 30 വയസ് മുതല്‍ സ്‌ക്രീന്‍ ചെയ്യുന്നുണ്ട്. ഈ രോഗത്തിന് മുമ്പില്‍ സമ്പന്നനോ ദരിദ്രനെന്നോ വ്യത്യാസമില്ല. അതിനാല്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. ഇതിന് മുന്‍കൈയ്യെടുത്ത ആരോഗ്യ വകുപ്പ് മന്ത്രിയേയും ആരോഗ്യ വകുപ്പിനേയും സ്പീക്കര്‍ അഭിനന്ദിച്ചു. നിയമസഭാ വനിതാ എംഎല്‍എമാര്‍ക്കും വനിതാ ജീവനക്കാര്‍ക്കുമുള്ള കാന്‍സര്‍ സ്‌ക്രീനിംഗ് പരിപാടി ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു സ്പീക്കര്‍

ആളുകള്‍ക്ക് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിന് ജനപ്രിതിനിധികളുടെ സ്‌ക്രീനിംഗ് സഹായിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കാന്‍സര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്. പലരും അവസാന സ്റ്റേജുകളിലാണ് പരിശോധനയ്ക്ക് എത്തുന്നത്. അതിനാല്‍ ചികിത്സയും സങ്കീര്‍ണമാകുന്നു. വലിയ സാമ്പത്തിക ഭാരവുമാകും. ആദ്യം തന്നെ കാന്‍സര്‍ കണ്ടുപിടിച്ചാല്‍ പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കും എന്ന ആത്മവിശ്വാസവും ബോധ്യവും വളര്‍ത്തിയെടുക്കുന്ന ബിഹേവിയറല്‍ ചേഞ്ചാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തി കാന്‍സര്‍ ഇല്ലായെന്ന് ഉറപ്പ് വരുത്തണം. നിയമസഭയില്‍ കാന്‍സര്‍ സ്‌ക്രീനിംഗിന് അനുമതി നല്‍കിയ സ്പീക്കറോടും നിയമസഭാ സെക്രട്ടറിയേറ്റിനോടും മന്ത്രി നന്ദി അറിയിച്ചു.

വളരെ ശ്രദ്ധേയമായ പരിപാടിയാണ് കാന്‍സര്‍ സ്‌ക്രീനിംഗെന്ന് ചടങ്ങില്‍ പങ്കെടുത്ത ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ പറഞ്ഞു. കാന്‍സര്‍ നേരത്തെ കണ്ടെത്തുന്നതിലൂടെ കഷ്ടതകള്‍ കുറയ്ക്കാനാകും. എല്ലാവരും ഈ സ്‌ക്രീനിംഗില്‍ പങ്കാളികളാകണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സ്‌ക്രീനിംഗ് വേദി സന്ദര്‍ശിച്ച് ആശംസകള്‍ അര്‍പ്പിച്ചു. മന്ത്രിമാരായ ആര്‍. ബിന്ദു, ജെ. ചിഞ്ചുറാണി, എംഎല്‍എമാര്‍, നിയമസഭാ ജീവനക്കാര്‍ എന്നിവര്‍ സ്‌ക്രീനിംഗില്‍ പങ്കെടുത്തു. ആദ്യ സ്‌ക്രീനിംഗ് നടത്തിയത് കെ.കെ. രമ എംഎല്‍എയാണ്. നിയമസഭാ സെക്രട്ടറി കൃഷ്ണകുമാര്‍, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. വിനയ് ഗോയല്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന എന്നിവര്‍ പങ്കെടുത്തു. നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടന്ന സ്‌ക്രീനിംഗില്‍ 180 പേരെ സ്‌ക്രീന്‍ ചെയ്തു. അതില്‍ 82 പേരെ തുടര്‍ പരിശോധനയ്ക്ക് റഫര്‍ ചെയ്തു. ആര്‍സിസി, മെഡിക്കല്‍ കോളേജ്, ആരോഗ്യ വകുപ്പ് എന്നിവിടങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാരുടേ നേതൃത്വത്തിലാണ് സ്‌ക്രീനിംഗ് സംഘടിപ്പിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് നിയമത്തില്‍ ഭേദഗതി വരുത്തണം; മൊബൈല്‍ ഫോണില്‍ സംസാരിച്ചു പലരും റോഡ് മുറിച്ചു കടക്കുന്നത് അപകടങ്ങള്‍ക്കിടയാക്കുന്നു; അവര്‍ക്കു കൂടി പിഴയിട്ടാല്‍ കുറേ അപകടം കുറയും  (1 hour ago)

കൊയിലാണ്ടിയില്‍ ഉത്സവത്തിനിടെ ആനകള്‍ ഇടഞ്ഞു: തിക്കിലും തിരക്കിലുംപെട്ട് 2 മരണം  (2 hours ago)

സൗന്ദര്യം പോരെന്നു പറഞ്ഞ് ഭര്‍ത്താവ് ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി  (2 hours ago)

അബ്ദുൽ റഹീമിന്റെ തിരിച്ച് വരവ് ഇനിയും വൈകും  (3 hours ago)

റിയാദില്‍ ഇന്ന് മുതല്‍ ഞായറാഴ്ച വരെ മഴയ്ക്ക് സാധ്യത  (4 hours ago)

കാന്‍സര്‍ സ്‌ക്രീനിംഗില്‍ എല്ലാവരും പങ്കാളികളാകണം: നിയമസഭാ സ്പീക്കര്‍; വനിതാ എംഎല്‍എമാര്‍ക്കും ജീവനക്കാര്‍ക്കുമായി നിയമസഭയില്‍ സ്‌ക്രീനിംഗ് നടത്തി  (4 hours ago)

ബഹ്റൈനിലുണ്ടായ അപകടം; മരണം രണ്ടായി  (4 hours ago)

സുമതി വളവ് തിയേറ്ററുകളിലേയ്ക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു  (4 hours ago)

സോണിയും 'സൈക്കോ കില്ലര്‍'!  (4 hours ago)

മകളുടെ പരാതിയില്‍ കല്ലറ തുറന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയ സജിയുടെ മരണകാരണം പുറത്ത്  (4 hours ago)

KARANATAKA ചെരുപ്പുകുത്തിയെ നോട്ടമിട്ട് ഇയാൾ ചെയ്തത്  (5 hours ago)

മട്ടാഞ്ചേരിയില്‍ പുലര്‍ച്ചെ റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ അടിച്ചു തകര്‍ത്ത് യുവാവ്  (5 hours ago)

ഗായത്രി മരിച്ച ദിവസം അമ്മയുടെ മൂന്നാമത്തെ ഭര്‍ത്താവ് വീട്ടില്‍ ഉണ്ടായിരുന്നതായി രണ്ടാനച്ഛൻ; അവസാനമായി കാണാനും എത്തിയില്ല...  (5 hours ago)

പുതിയ ആദായ നികുതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍  (6 hours ago)

AMERICA ഗസ്സയെ ഒഴിപ്പിക്കാന്‍ സൗദി  (6 hours ago)

Malayali Vartha Recommends