വീണ്ടും വിര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പ് : തിരുവനന്തപുരം സ്വദേശിക്ക് നഷ്ടമായത് ഒരു കോടി 80 ലക്ഷം രൂപ
തിരുവനന്തപുരത്ത് സിബിഐ ഓഫീസര്‍ ചമഞ്ഞ് വിര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പ്. തട്ടിപ്പിനിരയായ മധ്യവയസ്‌കന് ഒരു കോടി 80 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. 20 ദിവസമാണ് അറസ്റ്റ് തട്ടിപ്പ് തുടര്‍ന്നത്. ഫോണ്‍ ഓഫ് ചെയ്യാന്‍ തട്ടിപ്പുകാര്‍ സമ്മതിച്ചില്ല. പലപ്പോഴായി പണം ആവശ്യപ്പെട്ട ഇവര്‍ മൂന്ന് തവണകളായിട്ടാണ് ഇത്രയും വലിയ തുക തട്ടിയെടുത്തത്.
കൈവശമുണ്ടായിരുന്ന പണം തീര്‍ന്നപ്പോള്‍ ബാങ്കില്‍ നിന്നും 50 ലക്ഷം രൂപ വായ്പ കൂടി എടുത്താണ് തട്ടിപ്പുകാര്‍ക്ക് നല്‍കിയതെന്ന് മധ്യവയസ്‌കന്‍ വ്യക്തമാക്കി. ഒടുവില്‍ വീണ്ടും പണം ആവശ്യപ്പെട്ടപ്പോഴാണ് പോലീസിനെ സമീപിച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ പ്രതിയായി എന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha