ഇടുക്കിയില്‍ മേക്കപ് ആര്‍ട്ടിസ്റ്റിനെ കാട്ടുകൊമ്പന്‍ പടയപ്പ ആക്രമിച്ചു

ഇടുക്കിയിലെ സ്‌കൂള്‍ വാര്‍ഷികത്തിന്റെ കലാപരിപാടികള്‍ക്കു മേക്കപ്പ് ചെയ്യാനെത്തിയ തൃശൂര്‍ സ്വദേശിനിയെ മൂന്നാര്‍ - മറയൂര്‍ റോഡിലെ വാഗുവരെയില്‍ കാട്ടുകൊമ്പന്‍ പടയപ്പ ആക്രമിച്ചു. പരുക്കേറ്റ ആമ്പല്ലൂര്‍ വെളിയത്ത് ദില്‍ജ ബിജുവിനെ (39) തൃശൂര്‍ അമല മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദില്‍ജയ്‌ക്കൊപ്പമുണ്ടായിരുന്ന മകന്‍ ബിനില്‍ (19) പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ദില്‍ജയുടെ ഇടുപ്പിന്റെ എല്ല് ഒടിഞ്ഞെന്നും നട്ടെല്ലിന്റെ രണ്ട് എല്ലുകള്‍ക്കു പൊട്ടല്‍ സംഭവിച്ചെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
ബുധനാഴ്ച രാത്രി 11.30ന് ആണു തൃശൂരില്‍ നിന്നു ബൈക്കിലെത്തിയ ബിനിലും ദില്‍ജയും പടയപ്പയുടെ മുന്നില്‍പെട്ടത്. മറയൂരിലെ മൈക്കിള്‍ഗിരി എല്‍പി സ്‌കൂളിന്റെ വാര്‍ഷികവുമായി ബന്ധപ്പെട്ടായിരുന്നു ദില്‍ജയുടെ യാത്ര. ആനയെ കണ്ട വെപ്രാളത്തില്‍ ദില്‍ജ റോഡില്‍ വീണു. ഇതിനിടെ പടയപ്പ ഇവര്‍ക്കു നേരെ പാഞ്ഞടുക്കുകയും കൊമ്പുകൊണ്ട് ആക്രമിക്കുകയും ചെയ്തു. തോളില്‍ കിടന്നിരുന്ന ബാഗ് കൊമ്പില്‍ കുത്തി ഉയര്‍ത്തി. തുടര്‍ന്നു തുമ്പിക്കൈ കൊണ്ട് അടിച്ചെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.
പ്രദേശത്തുണ്ടായിരുന്നവര്‍ ബഹളം വച്ചതിനെത്തുടര്‍ന്നാണു പടയപ്പ തേയിലത്തോട്ടത്തിലേക്കു കയറിപ്പോയത്.
https://www.facebook.com/Malayalivartha