അമിത വേഗത്തിൽ എത്തിയ ബൈക്ക് നിയന്ത്രണം തെറ്റി ദമ്പതിമാർ സഞ്ചരിച്ച ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചു: ഇടിയുടെ ആഘാതത്തിൽ ഭർത്താവ് റോഡിലേയ്ക്കും, ഭാര്യ വീടിന്റെ ചുമരിൽ തലയിടിച്ച് വീണു ചലനമറ്റ് കിടന്നു: നാടിനെ നടുക്കിയ അപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം...

ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു ദമ്പതികൾക്കു ദാരുണാന്ത്യം. അപകടത്തിൽ രണ്ടു യുവാക്കൾക്കു ഗുരുതരമായി പരുക്കേറ്റു. അയിരൂപ്പാറ അരുവിക്കരക്കോണം വിദ്യാ ഭവനിൽ ദിലീപ് (40), ഭാര്യ നീതു(30) എന്നിവരാണു മരിച്ചത്. പോത്തൻകോട് പ്ലാമൂട് ചെറുകോണം സ്വദേശി സച്ചു (23), കാട്ടായിക്കോണം സ്വദേശി അമ്പോറ്റി (22) എന്നിവർക്കാണു പരുക്കേറ്റത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ അത്യാഹിതവിഭാഗത്തിൽ ചികിത്സയിലുള്ള ഇവരുടെ നില അതീവഗുരുതരമാണെന്നു അധികൃതർ പറഞ്ഞു.
യുവാക്കൾ സഞ്ചരിച്ച ബൈക്ക് അമിത വേഗത്തിൽ നിയന്ത്രണം തെറ്റി ദമ്പതിമാർ സഞ്ചരിച്ച ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇന്നലെ രാത്രി 8.45ന് ഞാണ്ടൂർക്കോണം മേലെമുക്കിലായിരുന്നു അപകടം. അണ്ടൂർക്കോണത്തുള്ള കുടുംബവീട്ടിൽ പോയി അയിരൂപ്പാറയിലേക്കു മടങ്ങുകയായിരുന്നു നീതുവും ദിലീപും. ഇടിയുടെ ആഘാതത്തിൽ ദിലീപ് റോഡിലും നീതു റോഡരികിലെ മതിലിനപ്പുറത്തേക്കും തെറിച്ചുപോയി. വീടിന്റെ ചുമരിൽ തലയിടിച്ചാണു നീതു വീണത്. തലയ്ക്കു സാരമായി പരുക്കേറ്റു ചലനമറ്റു കിടന്നതിനാൽ ഏറെനേരം കഴിഞ്ഞാണ് നീതുവിനെ കണ്ടെത്തിയത്.
ഇരുവരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. പോത്തൻകോട് പ്ലാമൂട് സ്വദേശി സച്ചു (22) കാട്ടായിക്കോണം സ്വദേശി അമ്പോറ്റി (22) എന്നിവർ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിയുകയാണ്. ഞാണ്ടൂർക്കോണം ഭാഗത്ത് നിന്ന് ദമ്പതികൾ വീട്ടിലേക്ക് പോകുന്ന വഴിയാണ് എതിർദിശയിൽ നിന്നെത്തിയ ഡ്യൂക്ക് ബൈക്ക് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ നീതു സമീപത്തെ വീടിന്റെ മതിലിന് മുകളിലൂടെ തെറിച്ച വീഴുകയായിരുന്നു. വീഴ്ചയിൽ വീടിന്റെ ചുമരിലാണ് ഇവർ ചെന്നിടിച്ചത്. ഇരുവരും സംഭവസ്ഥലത്ത് വച്ച് മരിച്ചു. യുവാക്കൾ സഞ്ചരിച്ച ബൈക്ക് അമിത വേഗതയിലായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു.
കെനിയയിൽ സേഫ്റ്റി ഓഫീസറായ ദിലീപ് ഒരുമാസം മുമ്പാണ് നാട്ടിലെത്തിയത്. ഇവരുടെ കല്യാണം കഴിഞ്ഞിട്ട് അഞ്ചുവർഷത്തോളമായി. മക്കളില്ല. പൗഡിക്കോണത്തിന് സമീപം നെല്ലിക്കവിളയിൽ വാടകയ്ക്ക് താമസിക്കുന്ന നീതുവിന്റെ മാതാപിതാക്കളെക്കണ്ട് മടങ്ങിവരുമ്പോഴായിരുന്നു അപകടം. ഗോപാലകൃഷ്ണൻ നായരുടെയും പരേതയായ ഓമനയുടെയും മകനാണ് ദിലീപ്. രാമചന്ദ്രൻ നായരും സുനിമോളുമാണ് നീതുവിന്റെ മാതാപിതാക്കൾ.
https://www.facebook.com/Malayalivartha