കേരളത്തിലെ വ്യവസായ മേഖലയിലെ വളര്‍ച്ചയെ പ്രകീര്‍ത്തിച്ച ശശി തരൂരിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

കേരളത്തിലെ വ്യവസായ മേഖലയിലെ വളര്‍ച്ചയെ പ്രകീര്‍ത്തിച്ച ശശി തരൂരിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ പുരോഗതിയെക്കുറിച്ച് കോണ്‍ഗ്രസ് നേതാവായ ശശി തരൂര്‍ ഒരു ലേഖനത്തിലൂടെ അനുമോദിക്കുകയാണ് ചെയ്തത്. രണ്ട് കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്. സംസ്ഥാനത്തിന്റെ പുതു പുരോഗതി, കേരളം സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ ലോകത്ത് തന്നെ മുന്നില്‍, നിക്ഷേപ സൗഹൃദത്തില്‍ കേരളം മുന്നിലെത്തി എന്നും തരൂര്‍ പറഞ്ഞു.
അദ്ദേഹത്തിന്റെ അഭിനന്ദനം എന്ത് പുകിലാണ് കോണ്‍ഗ്രസിലുണ്ടാക്കിയതെന്നും കോണ്‍ഗ്രസ് വസ്തുത മറയ്ച്ചു പിടിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചു. കോണ്‍ഗ്രസുകാര്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്ന കാര്യങ്ങള്‍ പൊളിഞ്ഞു പോവുകയാണുണ്ടായത് എന്നും പിണറായി വിജയന്‍ വിമര്‍ശിച്ചു. കേരളം നിക്ഷേപ സൗഹൃദമല്ലെന്ന നിലപാട് സ്വീകരിക്കാന്‍ പ്രതിപക്ഷ നേതാവിന് എങ്ങനെയാണ് കഴിയുന്നത്.
നാടിന്റെ മേന്‍മ അംഗീകരിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. നാടിനെ ശത്രുതയോടെ കാണുകയാണ്. നിങ്ങള്‍ എല്‍ഡിഎഫിനെ ശത്രുതയോടെ കണ്ടോളൂ, പക്ഷേ നാടിനെ ശത്രുതയോടെ കാണുന്നതെന്തിനാണ് എന്ന് മുഖ്യമന്ത്രി ചോദിച്ചു. നാടിന്റെ മുന്നേറ്റത്തില്‍ ഒപ്പം നില്‍ക്കാന്‍ യുഡിഎഫും കോണ്‍ഗ്രസും തയ്യാറാകുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതിനെതിരെ ജാഗ്രതയോടെ മുന്നോട്ട് പോവണം. സംസ്ഥാനം നേടിയ പൊതു പുരോഗതി, ഐ ടി സ്റ്റാര്‍ട്ട് അപ്പ് രംഗത്തെ നേട്ടം ഇവ ചൂണ്ടികാട്ടിയാണ് തരൂര്‍ കേരളത്തെ പ്രശംസിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha