45ാം ജന്മദിനത്തിൽ സമ്മാനമായി ലഭിച്ചത് ഏഴു കോടി...!

ഒരാളുടെ ഏറ്റവും പ്രിയപ്പെട്ട ദിവസമാണ് ജന്മദിനം. ആ വിശേഷ ദിനത്തിൽ കോടികൾ കൂടി കൈയിലെത്തിയാലോ. ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള ഗ്രാൻഡ് പ്രൈസ് നറുക്കെടുപ്പിലാണ് തമിഴ്‌നാട് സ്വദേശിയായ സുരേഷ് പാവയ്യയ്ക്ക് ഏഴു കോടി രൂപ (30 ലക്ഷം ദിർഹം) സമ്മാനമായി ലഭിച്ചത്. 45ാം ജന്മദിനത്തിലായിരുന്നു സുരേഷ് പാവ്വയ്യയെ ഭാഗ്യം തേടിയെത്തിയത്. ഡ്രീം ദുബായുടെ ഷോപ്പ് ആൻഡ് വിൻ എന്ന നറുക്കെടുപ്പിലാണ് സുരേഷിന് സമ്മാനം ലഭിച്ചത്. മുൻപ് പലതവണ നറുക്കെടുപ്പുകളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും ജന്മദിനത്തിലെ നറുക്കെടുപ്പിൽ ഭാഗ്യമുണ്ടാകുമെന്ന് കരുതിയതായി സുരേഷ് പ്രതികരിച്ചു.
2006 മുതൽ യു.എ.ഇയിൽ ജോലി ചെയ്യുകയാണ് സുരേഷ്. ടെക്നിക്കൽ സർവീസ് ബിസിനസ് തുടങ്ങാൻ സമ്മാനത്തുക ഉപയോഗിക്കാനാണ് സുരേഷ് തീരുമാനിച്ചിരിക്കുന്നത്. പ്രമോഷൻ സമയത്ത് സുരേഷ് രണ്ട് മൊദേഷ് ഷോപ്പിംഗ് കാർഡുകൾ വാങ്ങിയിരുന്നു. ദുബായ് സർക്കാർ പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ ഡ്രീം ദുബായ് ആപ്പിലൂടെയും സോഷ്യൽ മീഡിയയിലൂടെയുമാണ് വിജയിയെ പ്രഖ്യാപിച്ചത്.
https://www.facebook.com/Malayalivartha