'ചായേന്റെ വെള്ളമൊക്കെ കുടിച്ച് ഉഷാറായേ..'ലാൽസലാം സഖാക്കളെ’AI-യില്‍ ഇ.കെ നായനാർ പിണറായിയെയും ഗോവിന്ദനെയും ഞെട്ടിച്ച് പാർട്ടിയുടെ നീക്കം..വൈറലായി വീഡിയോ..

ഒരു വീഡിയോ ഇപ്പോൾ വൈറലാണ് .സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി എഐ വിഡിയോ പുറത്തിറക്കി സിപിഎം. മുൻ മുഖ്യമന്ത്രി ഇ.കെ. നായനാർ ഭരണത്തുടർച്ചയെപ്പറ്റി സംസാരിക്കുന്ന വിഡിയോ ആണ് തയാറാക്കിയത്. എഐക്കെതിരായ നിലപാട് പാർട്ടി കോൺഗ്രസിന്റെ കരട് നയത്തിൽ സിപിഎം പ്രസിദ്ധീകരിച്ചിരുന്നു. എഐ സോഷ്യലിസം കൊണ്ടുവരുമെന്ന് പറഞ്ഞ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, പിന്നീട് എഐയെ തള്ളിപ്പറഞ്ഞതും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. അതിനിടെയാണ് പ്രചാരണ വിഡിയോ പുറത്തുവരുന്നതെന്നത് ശ്രദ്ധേയമാണ്.
‘സഖാക്കളെ നൂറു കൊല്ലം കമ്യൂണിസ്റ്റുകാർ അധികാരത്തിൽ വരില്ലെന്നല്ലേ അവർ പണ്ട് പറഞ്ഞത്. ഞാൻ മുഖ്യമന്ത്രി ആയില്ലേ. വിഎസ് ആയില്ലേ, നമ്മുടെ പിണറായിയും ആയില്ലേ. പിണറായി രണ്ടാമതും മുഖ്യമന്ത്രി ആയില്ലേ. എന്തുകൊണ്ടാണ്? ജനത്തിനു വേണ്ടത് നമ്മളെയാണ്. കർഷക തൊഴിലാളികൾക്ക് പെൻഷൻ കൊടുത്തതാരാ? കോൺഗ്രസുകാരാ, ബിജെപിക്കാരാ ? നമ്മളാ കൊടുത്തത്. ആര് പാര വച്ചാലും നമ്മൾ പോരാടണം. സംസ്ഥാന സമ്മേളനം ഉഷാറാക്കണം. നാട്ടിലെ ജനങ്ങൾ എല്ലാം നമ്മോടൊപ്പം നിൽക്കും. എല്ലാവരും ചായേന്റെ വെള്ളമൊക്കെ കുടിച്ച് ഉഷാറായേ.
ലാൽസലാം സഖാക്കളെ’’ – എന്നാണ് എ.ഐ ഉപയോഗിച്ച് നിർമിച്ച വിഡിയോയിൽ ഇ.കെ. നായനാർ പറയുന്നത്.എഐ വ്യക്തിഗത വിവരങ്ങൾ ചോർത്തുമെന്നും സ്വകാര്യത ലംഘിക്കും എന്നുമാണ് സിപിഎം നിലപാട്.എഐ തൊഴിലവസരങ്ങൾ നഷ്ടമാക്കുമെന്ന് പറഞ്ഞ സിപിഎം, എഐക്കെതിരായ നിലപാട് പാർട്ടി കോൺഗ്രസിനുള്ള കരട് രാഷ്ട്രീയ പ്രമേയത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. എഐക്കെതിരായ നിലപാട് പരസ്യമായി പ്രഖ്യാപിച്ചിട്ടാണ് പാർട്ടി സംസ്ഥാന സമ്മേളനത്തിന്റെ വീഡിയോ തയ്യാറാക്കാൻ അതേ എഐയെ തന്നെ കൂട്ടുപിടിച്ചത്. പാര്‍ട്ടി സാമൂഹിക മാധ്യമ ഗ്രൂപ്പുകളില്‍ വളരെ പെട്ടെന്ന് തന്നെ വീഡിയോ വലിയ പ്രചാരം നേടിയിട്ടുണ്ട്.
പക്ഷെ ഇവിടെ ചമ്മിയത് ഇപ്പോഴത്തെ പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞ വാക്കുകളാണ് . നടത്തിയ പ്രസ്താവനയില്‍ എ.ഐ സോഷ്യലിസത്തിലേയ്ക്ക് നയിക്കുമെന്നായിരുന്നു ഗോവിന്ദന്‍ പറഞ്ഞിരുന്നത്. ഇതെങ്ങനെയെന്ന് അന്ന് അദ്ദേഹം വിശദീകരിക്കുകയും ചെയ്തിരുന്നു.ഗോവിന്ദന്റെ വിശകലനം വിവിധ കോണുകളില്‍നിന്ന് വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും ഇടയാക്കിയ സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ അദ്ദേഹം കൂടുതല്‍ വിശദീകരണം നല്‍കിയത്.
https://www.facebook.com/Malayalivartha