മോഷ്ടിച്ചു കിട്ടിയ പണത്തിൽ 10,000 രൂപ 3 ദിവസം കൊണ്ടു തീർത്തു..മദ്യവും ഇറച്ചിയും മറ്റു ഭക്ഷണസാധനങ്ങളും വാങ്ങി.. പദ്ധതികൾ എല്ലാം വിജയിച്ചതിന്റ ആഘോഷമാണ് റിജോ നടത്തിയത്..

ആർഭാട ജിവിതത്തിനായി വൻതുക ചെലവിട്ടതോടെയുള്ള സാമ്പത്തിക ഞെരുക്കമാണു ബാങ്ക് കൊള്ളയ്ക്കു പ്രേരണയായതെന്ന് പൊലീസിനോട് റിജോ ആന്റണി. ഭാര്യയുടെ സ്വർണാഭരണങ്ങൾ പണയം വച്ചിരുന്നതായി ചോദ്യം ചെയ്യലിൽ റിജോ പൊലീസിനോടു പറഞ്ഞു. വിദേശത്തു നഴ്സായി ജോലി ചെയ്യുന്ന ഭാര്യ മകളുടെ ആദ്യ കുർബാന സ്വീകരണത്തിനായി ഏപ്രിലിൽ നാട്ടിലെത്തുന്നുണ്ട്. സ്വർണാഭരണങ്ങൾ ചോദിക്കും മുൻപേ പണയം തിരിച്ചെടുക്കാനും മറ്റു കടങ്ങൾ വീട്ടാനുമായിരുന്നു കവർച്ചയെന്നാണ് പറഞ്ഞത്.
10 ലക്ഷം രൂപയോളം കടമുണ്ടായിരുന്നുവെന്നാണ് പ്രതി അറിയിച്ചത്. മോഷ്ടിച്ചു കിട്ടിയ പണത്തിൽ 10,000 രൂപ 3 ദിവസം കൊണ്ടു തീർത്തു. മദ്യവും ഇറച്ചിയും മറ്റു ഭക്ഷണസാധനങ്ങളും വാങ്ങി.അതായത് തന്റെ പദ്ധതികൾ എല്ലാം വിജയിച്ചതിന്റ ആഘോഷമാണ് റിജോ നടത്തിയത് . പിടിക്കപെടില്ലെന്നുള്ള ആത്മവിശ്വാസവും റിജോയ്ക്ക് ഉണ്ടായിരുന്നു . അതെല്ലാം പാളി പോവുകയാണ് ഉണ്ടായത് . ഭാര്യ തിരിച്ചെത്തുന്നതായുള്ള അറിയിപ്പ് ലഭിച്ച ശേഷമാണ് കവർച്ച ആസൂത്രണം ആരംഭിച്ചത്. അന്നനാട് സ്വദേശിയിൽ നിന്നു കടം വാങ്ങിയ 2 ലക്ഷം രൂപയും പലിശയായ 90,000 രൂപയും തിരികെ നൽകാൻ മോഷണമുതൽ ഉപയോഗിച്ചു.
റിജോ പിടിയിലായ വാർത്ത കണ്ട് അന്നനാട് പാമ്പുത്തറ സ്വദേശിയും റിജോയുടെ സഹപാഠിയുമായ കാരപ്പിള്ളി ബിനേഷ് (സോമു) ഞായറാഴ്ച രാത്രി തന്നെ ചാലക്കുടി ഡിവൈഎസ്പി ഓഫിസിൽ ഈ തുക എത്തിച്ചിരുന്നു. കേസിലുൾപ്പെട്ട പണമായതിനാൽ പൊലീസ് അപ്പോൾ ഏറ്റുവാങ്ങിയില്ല. ഇന്നലെ പ്രതിയുമായി ബിനേഷിന്റെ വീട്ടിലെത്തിയാണ് പണം വാങ്ങിയത്.മേലൂരിലെ തറവാട്ടിൽ താമസിച്ചിരുന്ന റിജോ രണ്ടര വർഷം മുൻപാണു ആശാരിപ്പാറയിൽ വീടു വാങ്ങിയത്.
ബാങ്ക് ജീവനക്കാരെ ബന്ദിയാക്കാൻ ഉപയോഗിച്ച കറിക്കത്തി ഒളിപ്പിച്ചത് അടുക്കളയിലെ കിച്ചൻ സ്ലാബിന്റെ അറയിൽ. കവർച്ചാസമയത്തു ധരിച്ച ഹെൽമറ്റ് മറച്ചുവച്ചതു വീട്ടിലെ കോണിപ്പടിക്കു ചുവട്ടിലെ പെട്ടിക്കുള്ളിൽ. പണം കടത്തിയ ബാഗ് കിടപ്പുമുറിക്കുള്ളിൽ. നിർണായക തെളിവായി മാറിയ ഷൂസും സ്കൂട്ടറും പോർച്ചിൽ നിന്നു കൂടി കണ്ടെത്തിയതോടെ പൊലീസിനെ വിറപ്പിച്ച ബാങ്ക് കവർച്ചാക്കേസിലെ ദുരൂഹതകളുടെയെല്ലാം ചുരുളഴിഞ്ഞു.
https://www.facebook.com/Malayalivartha