പ്രതികളെ രക്ഷപ്പെടുത്താൻ ബക്കറ്റ് പിരിവ് , സുഹൃത്തെന്ന് പറഞ്ഞ് ഒരാൾപോലും തിരിഞ്ഞ് നോക്കിയില്ല, നെഞ്ചു കലങ്ങി സിദ്ധാർത്ഥന്റെ മാതാപിതാക്കൾ

പ്രതികളെ രക്ഷിക്കുന്ന നടപടി ഇനിയെങ്കിലും അവസാനിപ്പിക്കണം. വിദ്യാർത്ഥികളുടെ ജീവിതം വച്ച് കളിക്കരുതെന്ന് പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മാതാപിതാക്കൾ മലയാളി വാർത്തയോട് പ്രതികരിക്കുന്നു.
സിദ്ധാർത്ഥിന്റെ ഒന്നാം ചരമ വാർഷികത്തിൽ മാധ്യമങ്ങളുമായി സംസാരിക്കവേ കേരളത്തിലെ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ തുറന്നടിക്കുകയായിരുന്നു ഇരുവരും.
രക്ഷിക്കാൻ ആളുണ്ടെന്ന ദൈര്യമാണ് വിദ്യാർത്ഥികളെ ഇത്തരത്തിലുള്ള അക്രമങ്ങളിലേക്ക് നയിക്കുന്നതെന്നും ഇത്തരം പ്രശ്നങ്ങൾ അവസാനിക്കണമെങ്കിൽ കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കുകയാണ് വേണ്ടതെന്നും അവർ പറഞ്ഞു.
https://www.facebook.com/Malayalivartha