കരഞ്ഞുകൊണ്ട് കുട്ടി പറഞ്ഞു... കൊച്ചിയില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥിനിയെ വല്ലാര്‍പാടത്ത് നിന്ന് കണ്ടെത്തി; 12കാരിക്ക് രക്ഷകനായത് യുവാവ്, നിര്‍ണായകമായത് ഞാറക്കല്‍ സ്വദേശിയുടെ സമയോജിത ഇടപെടല്‍
![](https://www.malayalivartha.com/assets/coverphotos/w657/327575_1739933870.jpg)
കേരളത്തെ രാത്രിയില്‍ അമ്പരപ്പിച്ച സംഭവത്തിന് പരിസമാപ്തി. കൊച്ചിയില്‍ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി. വല്ലാര്‍പാടത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തുന്നത്. ഇന്ന് വൈകിട്ടോടെയാണ് കുട്ടിയെ കാണാതാകുന്നത്. കൈവശമുണ്ടായിരുന്ന ഫോണ്‍ സ്‌കൂളില്‍ പിടിച്ചുവെച്ചത് കുട്ടിയെ മാനസിക വിഷമത്തിലാക്കി. ഇക്കാര്യം വീട്ടില്‍ വിളിച്ചറിയിക്കുകയും ചെയ്തിരുന്നു.
ഇതിനെ തുടര്‍ന്നാണ് കുട്ടി മാറി നിന്നത്. 7 മണിക്കൂര്‍ നേരത്തെ തെരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തുന്നത്. അമ്മയുടെ ഫോണുമായിട്ടാണ് കുട്ടി സ്‌കൂളില്‍ പോയത്. ഇത് സ്‌കൂള്‍ അധികൃതര്‍ ചോദ്യം ചെയ്യുകയും ശകാരിക്കുകയും ചെയ്തിരുന്നു. ഇതിന്‍ മനോവിഷമത്തിലാണ് കുട്ടി മാറിനിന്നത്. കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് പൊലീസ് അന്വേഷണം നടത്തിയത്. വല്ലാര്‍പാടം പള്ളിയുടെ സമീപത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തുന്നത്. കുട്ടി നഗരത്തില്‍ തന്നെ ഉണ്ടാകുമെന്ന നിഗമനത്തിലായിരുന്നു പൊലീസ് പരിശോധന നടത്തിയത്. എസിപി ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുട്ടിയെ കണ്ടെത്തിയത്.
കൊച്ചി എളമക്കരയില്‍ നിന്നും കാണാതായ പന്ത്രണ്ടുകാരിയെ കണ്ടെത്തുന്നതില്‍ നിര്‍ണായകമായത് ജോര്‍ജെന്ന ഞാറക്കല്‍ സ്വദേശിയുടെ സമയോചിത ഇടപെടലാണ്. രാത്രി ഏറെ വൈകി സൈക്കിളുമായി കടന്നു പോയ കുട്ടിയെ തടഞ്ഞു നിര്‍ത്തി പൊലീസിനെ വിവരം അറിയിച്ചത് ജോര്‍ജായിരുന്നു. രക്ഷിതാക്കള്‍ എത്തുവോളം പന്ത്രണ്ടുകാരിക്ക് ജോര്‍ജ് സുരക്ഷയൊരുക്കി. വിവരമറിഞ്ഞ് വല്ലാര്‍പ്പാടത്തേക്ക് കുതിച്ചെത്തിയ പൊലീസ് സംഘം രക്ഷകനില്‍ നിന്നും സുരക്ഷിത കരങ്ങളിലേക്ക് കുട്ടിയെ കൈമാറുകയായിരുന്നു.
മീഡിയ വഴിയാണ് കുട്ടിയെ കാണാതായ വിവരമറിഞ്ഞതെന്ന് ജോര്‍ജ് പറഞ്ഞു. ''സുഹൃത്തിനൊപ്പം വീട്ടിലേക്ക് വരുന്ന വഴിയില്‍ വെച്ചാണ് സൈക്കിളില്‍ പോകുന്ന കുട്ടിയെ കണ്ടത്. എളമക്കരയില്‍ നിന്നും ഒരു കുട്ടിയെ കാണാതായെന്ന വിവരം മീഡിയില്‍ കണ്ട് അറിഞ്ഞിരുന്നു. വീട്ടില്‍ നിന്ന് അമ്മ വിളിച്ചപ്പോഴും ഒരു കുട്ടിയെ കാണാതായെന്ന് കേട്ടുവെന്ന് പറഞ്ഞിരുന്നു. സൈക്കിളില്‍ പോകുന്ന കുട്ടിയെ കണ്ടപ്പോള്‍ സംശയം തോന്നി. കുട്ടിയെ തടഞ്ഞ് എവിടെന്ന് വരികയാണെന്ന് ചോദിച്ചു. എളമക്കരയില്‍ നിന്നാണെന്ന് പറഞ്ഞു. എങ്ങോട്ട് പോകുകയാണെന്ന് ചോദിച്ചപ്പോള്‍ ചേട്ടാ നായരമ്പലത്ത് നിന്ന് വരുകയാണെന്നും പറഞ്ഞു. കുട്ടി കരഞ്ഞ് കൊണ്ടിരിക്കുകയായിരുന്നു. എന്താ പ്രശ്‌നമെന്ന് ചോദിച്ചപ്പോള്‍ സ്‌കൂളിലെ വിഷയം പറഞ്ഞു. ആകെ പ്രയാസമാണ് ചേട്ടാ എന്ന് പറഞ്ഞു. അപ്പോള്‍ തന്നെ പൊലീസിനെ വിളിച്ച് അറിയിച്ചു. കുട്ടിയെ ആശ്വസിപ്പിച്ചുവെന്നും ജോര്‍ജ് പറയുന്നു.
അര്‍ധ രാത്രി പൊലീസും ബന്ധുക്കളും ചേര്‍ന്ന് നടത്തുന്ന തെരച്ചിലിനിടെയായിരുന്നു നാടകീയ രംഗങ്ങള്‍ ഉണ്ടായത്. സ്‌കൂളില്‍ വച്ചുണ്ടായ മനോവിഷമത്തെ തുടര്‍ന്നാണ് കുട്ടി വീട്ടിലേക്ക് വരാതിരുന്നതെന്ന് രക്ഷിതാക്കള്‍ പറഞ്ഞു.
വൈകീട്ട് അഞ്ചു മണിയോടെയാണ് എളമക്കര പൊലീസ് സ്റ്റേഷനിലേക്ക് എളമക്കര സരസ്വതി വിദ്യാനികേതനിലെ എഴാം ക്ലാസ് വിദ്യാര്‍ത്ഥിനി ഏറെ വൈകിയും വീട്ടിലെത്തിയില്ലെന്ന വിവരമെത്തുന്നത്. രക്ഷിതാക്കളുടെ പരാതി ഗൗരവത്തിലെടുത്ത പൊലീസ് ബന്ധുക്കളോടൊപ്പം തെരച്ചിലിനിറങ്ങി. എസിപി ജയകുമാറിന്റെ നേതൃത്വത്തിലുളള സംഘം നഗരം അരിച്ചുപെറുക്കി. ഇതിനിടെ സ്‌കൂള്‍ യൂണിഫോമില്‍ കുട്ടി പച്ചാളം ഭാഗത്തുകൂടി കടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തെത്തി.
അമ്മയുടെ ഫോണുമായി കുട്ടി സ്‌കൂളില്‍ എത്തിയതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ഇതേക്കുറിച്ച് ചോദിക്കുകയും ഫോണ്‍ പിടിച്ചുവയ്ക്കുകയും ചെയ്തിരുന്നു. അതിന്റെ മനോവിഷമത്തില്‍ കുട്ടി മാറി നിന്നതാണെന്ന് പൊലീസ് അറിയിച്ചു.
കൊച്ചി നഗരത്തിലെ വിവിധ ഇടങ്ങളില്‍ പൊലീസ് വ്യാപക പരിശോധന നടത്തുന്നതിനിടെയാണ് കുട്ടിയെ കണ്ടെത്തിയത്. എസ്പി ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുട്ടിയെ കണ്ടെത്തിയത്. മാതാപിതാക്കളെയും ഒപ്പംകൂട്ടിയായിരുന്നു എസ്പി തിരച്ചില്‍ നടത്തിയത്.
"
https://www.facebook.com/Malayalivartha