തങ്കപ്പനല്ലടാ പൊന്നപ്പനാ... ലേഖന വിവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ നിര്‍ണായക കൂടിക്കാഴ്ച; തെറ്റായ ഉദ്ദേശ്യമില്ലായിരുന്നുവെന്ന് വിശദീകരിച്ച് ശശി തരൂര്‍

അധികം മലയാളികള്‍ അറിയില്ലായിരുന്ന ഇംഗ്ലീഷ് ലേഖനം വിവാദമാക്കിയ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ വെട്ടിലാക്കി ശശി തരൂര്‍. സംസ്ഥാന സര്‍ക്കാരിനെ പുകഴ്ത്തിയുള്ള ലേഖനവും മോദിയുടെ യുഎസ് സന്ദര്‍ശനവും സംബന്ധിച്ചുള്ള വിവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ കൂടിക്കാഴ്ച നടന്നു. കെസി വേണുഗോപാലിന്റെ കൂടി സാന്നിധ്യത്തിലാണ് രാഹുല്‍ ഗാന്ധിയും ശശി തരൂരും തമ്മില്‍ സംസാരിച്ചത്.
ശശി തരൂരിന്റെ കൂടി ആവശ്യപ്രകാരമാണ് കൂടിക്കാഴ്ച നടന്നത്. രാഹുല്‍ ഗാന്ധിയെ കണ്ട ശേഷം പത്ത് ജന്‍പഥിലെ വസതിയില്‍ വച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമാകാതെയുള്ള അനുനയ ചര്‍ച്ചയാണ് നടന്നതെന്നാണ് ലഭിക്കുന്ന വിവരം.
തരൂര്‍ തന്റെ നിലപാട് ശക്തമായി ഉന്നയിച്ചി. ലേഖനത്തിലോ, മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിലെ പ്രതികരണത്തിലോ തെറ്റായ ഉദ്ദേശ്യങ്ങളില്ലായിരുന്നുവെന്നാണ് തരൂര്‍ രാഹുല്‍ ഗാന്ധിയോടും ഖര്‍ഗെയോടും വിശദീകരിച്ചത്. കൂടിക്കാഴ്ചകള്‍ക്ക് ശേഷം പത്ത് ജന്‍പഥിന്റെ പിന്‍വശത്തെ ഗേറ്റ് വഴിയാണ് ശശി തരൂര്‍ മടങ്ങിയത്. മാധ്യമങ്ങളോട് പ്രതികരിക്കാതിരിക്കാനായിരുന്നു ഇത്.
എല്ലാം കൂളാണെന്നും പ്രശ്‌നങ്ങളൊന്നുമില്ലെന്നായിരുന്നു കെസി വേണുഗോപാലിന്റെ പ്രതികരണം. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ തനിക്ക് അറിയില്ല. രാഹുല്‍ ഗാന്ധി നേരിട്ട് വിളിച്ചാണ് ശശി തരൂര്‍ വന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാടിനൊപ്പമാണ് ശശി തരൂര്‍ ഉള്ളതെന്നും കെസി വേണുഗോപാല്‍ പ്രതികരിച്ചു.
അതേസമയം വിവാദങ്ങള്‍ക്ക് വിരാമമിടാന്‍ രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തിയെങ്കിലും ശശി തരൂര്‍ തൃപ്തനല്ലെന്ന് വിവരം. ഉന്നയിച്ച വിഷയങ്ങളില്‍ പരിഹാരമോ തീരുമാനമോ രാഹുല്‍ നിര്‍ദ്ദേശിക്കാത്തതില്‍ ശശി തരൂര്‍ അസ്വസ്ഥനാണ്. പാര്‍ട്ടിയിലെ അവഗണന, പാര്‍ലമെന്റില്‍ അര്‍ഹമായ പദവി ലഭിക്കുന്നില്ല, ഒറ്റപ്പെടുത്തി ആക്രമിക്കുന്നു തുടങ്ങിയ പരാതികളും വിശദീകരണങ്ങളുമാണ് തരൂര്‍ രാഹുലിനോട് പങ്കുവച്ചത് എന്നാണ് സൂചന.
മാധ്യമങ്ങള്‍ക്ക് മുന്നില്‍ നേരിട്ടെത്തി ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പങ്കുവെക്കാന്‍ തയ്യാറാകാതിരുന്ന തരൂരിന്റെ തുടര്‍നീക്കം പ്രധാനമാണ്. കോണ്‍ഗ്രസ് ദേശീയ നേതൃത്വം തരൂരിന്റെ നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. പരസ്യ പ്രതികരണങ്ങള്‍ പാടില്ല എന്ന നിര്‍ദ്ദേശം ഹൈക്കമാന്‍ഡ് സംസ്ഥാന നേതാക്കള്‍ക്ക് നല്‍കിയിട്ടുണ്ട്.
അതേസമയം കഴിഞ്ഞ 16 വര്‍ഷമായി തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് വിജയിക്കുന്നതില്‍ രാഷ്ട്രീയത്തേക്കാള്‍ ഉപരി മറ്റൊരു ഘടകം കൂടി ഉള്ളതിനാല്‍ ആണെന്ന് ശശി തരൂര്‍ എം.പി. 'വിഴിഞ്ഞം കോണ്‍ക്‌ളേവ് 2025 ' വേദിയില്‍ സംസാരിക്കവെയാണ് രസകരമായ കാര്യം തരൂര്‍ പങ്കുവച്ചത്. വിസില്‍ എം.ഡി ദിവ്യ എസ് അയ്യരുടെ ചോദ്യത്തിനുള്ള മറുപടിയായാണ് അദ്ദേഹം തന്റെ തുടര്‍ച്ചയായ വിജയത്തെ കുറിച്ച് വാചാലനായത്.
16 വര്‍ഷവും തുടര്‍ച്ചയായി ഒരേ ആളുകളോട് വോട്ട് ചോദിക്കുമ്പോള്‍ എന്താണ് തോന്നുന്നത് എന്നായിരുന്നു ദിവ്യയുടെ ചോദ്യം. അതിന് അദ്ദേഹം നല്‍കിയ മറുപടി സദസില്‍ ചിരി പടര്‍ത്തുകയും ചെയ്തു. ''ഓരോ തവണയും ഞാന്‍ വോട്ട് ചോദിക്കുന്നത് പഴയ അതേ വോട്ടര്‍മാരോട് മാത്രമല്ല. ഓരോ വര്‍ഷവും 18 വയസ് തികഞ്ഞ നവ വോട്ടര്‍മാര്‍ ഉണ്ടാകുന്നുണ്ട്. അവരോടു കൂടിയാണ് എന്റെ വോട്ടഭ്യര്‍ത്ഥന. കഴിഞ്ഞ നാല് തവണത്തെ തിരഞ്ഞെടുപ്പുകളിലും ധാരാളം പുതിയ വോട്ടര്‍മാര്‍ ഉണ്ടായിരുന്നു. പലരും എന്നെ കാണുമ്പോള്‍ പറഞ്ഞത്, ഞങ്ങള്‍ എട്ടാം ക്‌ളാസില്‍ പഠിക്കുമ്പോഴാണ് സാറിനെ കുറിച്ച് ആദ്യമായി കേള്‍ക്കുന്നത് എന്നായിരുന്നു. അവരാണ് എന്റെ ഇപ്പോഴത്തെ വോട്ടര്‍മാര്‍.
രണ്ടാമതായി വോട്ടര്‍മാരോട് പഴയ കാര്യങ്ങള്‍ തന്നെ പറഞ്ഞ് വോട്ട് ചോദിക്കാന്‍ പറ്റില്ല. മണ്ഡലത്തില്‍ ധാരാളം വികസന പ്രവര്‍ത്തനങ്ങള്‍ ഞാന്‍ നടത്തിയിട്ടുണ്ട്. വ്യക്തിപരമായ എന്റെ ബന്ധങ്ങള്‍ കൂടി ഉപയോഗപ്പെടുത്തികൊണ്ടാണ് അത്തരം വികസനങ്ങള്‍ എനിക്ക് നടത്താന്‍ കഴിഞ്ഞത്. അതെല്ലാം വിജയഘടകങ്ങളുമായി.''
"
https://www.facebook.com/Malayalivartha