കോടികളുടെ പാതി വില തട്ടിപ്പ് കേസില്‍ രണ്ടാം പ്രതി സായി ഗ്രാമ ട്രസ്റ്റ് ചെയര്‍മാര്‍ അനന്തകുമാറിന്റെ മുന്‍കൂര്‍ ജാമ്യ അപേക്ഷയില്‍ പോലീസ് റിപ്പോര്‍ട്ട് ഇന്നലെ ചൊവ്വാഴ്ചയും ഹാജരാക്കിയില്ല...27 ന് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ഉത്തരവിട്ടു

സ്‌കൂട്ടര്‍, ലാപ്‌ടോപ്പ്, തയ്യല്‍ മെഷീന്‍ എന്നിവ പാതി വിലയ്ക്ക് നല്‍കാമെന്ന് വിശ്വസിപ്പിച്ച് സംസ്ഥാനത്തുടനീളമായി കോടികള്‍ പിരിച്ചെടുത്ത് വഞ്ചിച്ച പാതി വില തട്ടിപ്പ് കേസില്‍ അറസ്റ്റ് ഭയന്ന് രണ്ടാം പ്രതിയും ജീവകാരുണ്യ സംഘടനയായ സായി ഗ്രാമം ട്രസ്റ്റ് ചെയര്‍മാനുമായ കെ. എന്‍. അനന്തകുമാര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ അപേക്ഷയില്‍ പോലീസ് റിപ്പോര്‍ട്ട് ഇന്നലെ ചൊവ്വാഴ്ചയും ഹാജരാക്കിയില്ല.
13 നും ഇന്നലെ 18 നും ഹാജരാക്കാന്‍ ഉത്തരവിട്ടിരുന്നു. ഇതിനിടെ വാദം ബോധിപ്പിക്കാന്‍ അനന്തകുമാര്‍ കൂടുതല്‍ സമയം തേടി.
27 ന് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ഉത്തരവിട്ടു. തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ. പി. അനില്‍കുമാറിന്റേതാണ് ഉത്തരവ്
" fr
https://www.facebook.com/Malayalivartha