അതിരപ്പള്ളിയില്‍ മസ്തകത്തിന് പരിക്കേറ്റ കൊമ്പനെ കണ്ടെത്തി മയക്കുവെടി വെച്ചു...15 മിനിറ്റിനുള്ളില്‍ ആന നിലത്തേക്ക് വീണു, ആനയുടെ ആരോഗ്യ നിലയില്‍ ആശങ്ക

അതിരപ്പള്ളിയില്‍ മസ്തകത്തിന് പരിക്കേറ്റ കൊമ്പനെ കണ്ടെത്തി മയക്കുവെടി വെച്ചു...15 മിനിറ്റിനുള്ളില്‍ ആന നിലത്തേക്ക് വീണു, ആനയുടെ ആരോഗ്യ നിലയില്‍ ആശങ്ക
.7.15 ഓടെയാണ് ആനയെ മയക്കുവെടിവെച്ചത്. പിന്നാലെ 15 മിനിറ്റിനുള്ളില്‍ ആന നിലത്തേക്ക് വീണു. പരിക്കേറ്റ് അവശ നിലയിലുള്ള ആന മയക്കുവെടിയേറ്റ് വീണത് ആശങ്കാജനകമാണ്. ഡോ. അരുണ്‍ സഖറിയ അടക്കം 25 അംഗ സംഘമാണ് ദൗത്യത്തിനുള്ളത്. വെറ്റിലപ്പാറ പുഴയോട് ചേര്‍ന്ന പതിനാലാം ബ്ലോക്കിലായിരുന്നു ആനയുണ്ടായിരുന്നത്.
ആനയെ കോടനാട് അഭയാരണ്യത്തിലെത്തിച്ച് ചികിത്സ നല്‍കുകയെന്ന സങ്കീര്‍ണ്ണമായ ദൗത്യമാണ് ഇനി വനംവകുപ്പിന് മുന്നിലുള്ളത്. മയങ്ങിയ ശേഷം ആനയെ സുരക്ഷിതമായി കോടനാട് അഭയാരണ്യത്തില്‍ എത്തിക്കാനാണ് ശ്രമമുള്ളത്.
ആനക്കൂടിന്റെ പണി പൂര്‍ത്തിയായിട്ടുണ്ട്. എലിഫന്റ് ആംബുലന്‍സും ഇന്നലെ രാത്രിയോടെ സജ്ജമായി കഴിഞ്ഞു. രണ്ടാം ഘട്ട ചികിത്സ ദൗത്യത്തിന് ചീഫ് വെറ്റിനറി ഓഫീസര്‍ അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള 25 അംഗ വിദഗ്ധ സംഘമാണ് അതിരപ്പിള്ളിയിലുള്ളത്. വനംവകുപ്പിന്റെ 80 ജീവനക്കാരാണ് ദൗത്യത്തിനായി തയ്യാറാകുന്നത്. ഇന്നലെ വൈകുന്നേരത്തോടെ മോക്ക് ഡ്രില്‍ നടത്തി.
ദൗത്യത്തിനായി എത്തിച്ച കോന്നി സുരേന്ദ്രന്‍, കുഞ്ചു, വിക്രം എന്നീ മൂന്ന് കുങ്കിയാനകളെയും കൊമ്പന് സമീപമെത്തിച്ചു. ജെസിബി സ്ഥലത്ത് എത്തിച്ചു. കൊമ്പന് സമീപം കുങ്കിയാനകളുണ്ട്. ആനയെ ഉയര്‍ത്തുന്നത് സംഘത്തിന് വെല്ലുവിളിയായിട്ടുണ്ട്. ആനയെ ചികിത്സയ്ക്കായി കോടനാട്ടേക്ക് കൊണ്ടു പോകും.
https://www.facebook.com/Malayalivartha