റിജോയെ ഇന്ന് വീട്ടിലെത്തിക്കും..! ചൂലെടുത്ത് അടിച്ചിറക്കാൻ റിജോയുടെ മക്കൾ വെബ് സീരീസ് ചതിച്ചു..!

പോട്ടയിലെ ബാങ്ക് കവർച്ചാ കേസിലെ പ്രതി റിജോ ആന്റണിയെ ചാലക്കുടി ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. അഞ്ച് ദിവസം വിട്ടുതരണമെന്ന കസ്റ്റഡി അപേക്ഷ മജിസ്‌ട്രേട്ട് വി.എസ്.സവിത അനുവദിച്ചില്ല.
വ്യാഴാഴ്ച രാവിലെ 11ന് കോടതിയിൽ ഹാജരാക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. കവർച്ചയ്ക്കും തുടർന്നുള്ള രക്ഷപ്പെടലിനും മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇന്ന് പ്രതിയെ പോട്ടയിലെ വീട്ടിലെത്തിച്ച് വീണ്ടും തെളിവെടുക്കും. ഞായറാഴ്ച രാത്രിയാണ് റിജോയെ പോട്ട ആശാരിപ്പാറയിലെ വീട്ടിൽ നിന്ന് പിടികൂടിയത്.
https://www.facebook.com/Malayalivartha