കാക്കനാട് ക്വാര്‍ട്ടേഴ്‌സില്‍ കസ്റ്റംസ് ഓഫിസറെയും സഹോദരിയെയും മരിച്ച നിലയില്‍ കണ്ടെത്തി; കൂടെയുണ്ടായിരുന്ന അമ്മയെ കാണാനില്ല

കാക്കനാട് ക്വാര്‍ട്ടേഴ്‌സില്‍ കസ്റ്റംസ് ഓഫിസറെയും സഹോദരിയെയും മരിച്ച നിലയില്‍ കണ്ടെത്തി. കസ്റ്റംസ് അഡീഷനല്‍ കമ്മിഷണര്‍ മനീഷ് വിജയ്, സഹോദരി ശാലിനി വിജയ് എന്നിവരുടെ മൃതദേഹമാണ് ഇവര്‍ താമസിച്ചിരുന്ന കാക്കനാട് ഈച്ചമുക്കിലെ സെന്‍ട്രല്‍ എക്‌സൈസ് ക്വാര്‍ട്ടേഴ്‌സില്‍ കണ്ടെത്തിയത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മാതാവ് ശകുന്തള അഗര്‍വാളിന് എന്തു സംഭവിച്ചു എന്നതിനെക്കുറിച്ച് വ്യക്തതയില്ല.
ജാര്‍ഖണ്ഡ് സ്വദേശികളാണ് ഇവര്‍. വീടിന്റെ മുഴുവന്‍ ഭാഗങ്ങളും തുറന്നു പരിശോധിച്ചാല്‍ മാത്രമേ ഇക്കാര്യം ബോധ്യമാകൂ. ഏതാനും ദിവസങ്ങളായി മനീഷ് വിജയ് അവധിയിലായിരുന്നു. അവധി കഴിഞ്ഞിട്ടും ഇദ്ദേഹം തിരികെ ഓഫിസില്‍ ഹാജരായിരുന്നില്ല. സഹപ്രവര്‍ത്തകര്‍ വീട്ടിലെത്തിയപ്പോള്‍ ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്നുള്ള പരിശോധനയിലാണ് അഴുകിയ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha