"വാവ സുരേഷിന് പാമ്പ് കടിയേറ്റ നിമിഷം..എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് വൈറ്റ് ഹൗസിൽ നിന്ന് ഫോൺ കോളെത്തി..വാവ സുരേഷിനെ കുറിച്ച് മന്ത്രി വി എൻ വാസവൻ പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്..

വാവ സുരേഷ്, കേരളത്തിൽ പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത വ്യക്തിത്വം. കുഞ്ഞുകുട്ടികൾ മുതൽ വന്ദ്യവയോധികർ വരെ നീളുന്ന ആരാധകക്കൂട്ടം. ഒരു സുപ്രഭാതത്തിൽ പാമ്പിനെ പിടികൂടി സ്റ്റാറായതല്ല, വർഷങ്ങൾ നീണ്ട സേവന പ്രവർത്തനമാണ് വാവ സുരേഷിനെ ജനകീയനാക്കിയത്.ഇവിടെ മാത്രമല്ല അദ്ദേഹത്തിന് ആരാധകരുള്ളത് ലോകത്തിന്റെ പല കോണുകളിലും അദ്ദേത്തിന്റെ പ്രവർത്തനങ്ങൾ കണ്ട് അദ്ദേഹത്തിന്റെ ആരാധകരായി മാറിയിട്ടുള്ള നിരവധി ആളുകൾ ഉണ്ട് . ഇപ്പോഴിതാ വാവ സുരേഷിനെ കുറിച്ച് മന്ത്രി വി എൻ വാസവൻ പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത് .
വാവ സുരേഷിന് വൈറ്റ് ഹൗസിൽ വരെ ആരാധകരുണ്ടെന്ന് മന്ത്രി വി എൻ വാസവൻ. മുമ്പ് വാവ സുരേഷിന് പാമ്പ് കടിയേറ്റപ്പോൾ തനിക്ക് നൂറുകണക്കിന് ഫോൺ കോളുകൾ വന്നിട്ടുണ്ടെന്നും അതിലൊന്ന് വൈറ്റ് ഹൗസിൽ നിന്നുള്ളതായിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി.'ലോകത്ത് ആരാധകരുള്ള കേരളത്തിലെ ആളുകളെ എടുക്കുമ്പോൾ അതിൽ മുൻനിരയിലുള്ള, ഏറ്റവും പ്രധാനപ്പെട്ട അനുഗ്രഹീതനായ ആളായി വാവ സുരേഷ് മാറിയിരിക്കുന്നു. ഞാനിത് വെറുതെ സൂചിപ്പിച്ചതല്ല. വാവ സുരേഷിന് പാമ്പ് കടിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന സമയം. അദ്ദേഹത്തെ ആശുപത്രിയിൽ പോയി പൊക്കിയെടുത്ത് മെഡിക്കൽ കോളേജിലേക്ക് മാറ്റി, അദ്ദേഹത്തിന്റെ ജീവൻ രക്ഷാ ദൗത്യത്തിൽ എളിയ രീതിയിൽ പങ്കാളിയാകാൻ കഴിഞ്ഞു.
ആ ദിവസവും, പിറ്റേ ദിവസവും, അദ്ദേഹം രക്ഷപ്പെട്ടുവന്നപ്പോഴും എനിക്ക് വന്ന നൂറുകണക്കിന് ഫോൺ കോളുകളിൽ ഒന്ന് അമേരിക്കയിലെ വൈറ്റ് ഹൗസിൽ നിന്നുള്ളതായിരുന്നു. വൈറ്റ് ഹൗസിൽ നിന്ന് വിളിച്ചയാൾ എന്നോട് എട്ട് മിനിട്ട് സംസാരിച്ചു. ആദ്യം വിചാരിച്ചു പരിഹസിച്ചായിരിക്കും വിളിക്കുന്നതെന്ന്. അതുകഴിഞ്ഞപ്പോഴാണ് സുരേഷിന്റെ ആരാധകനാണ് അദ്ദേഹമെന്ന് മനസിലായത്. അദ്ദേഹം കുറേക്കാലമായി ഈ പരിപാടി കാണുന്നുവെന്ന് പറഞ്ഞു.എത്രയോ ആളുകളുടെ ജീവൻ രക്ഷിക്കാൻ, വാവ സുരേഷ് ജീവൻ പണയം വയ്‌ക്കുന്നു. ആ വലിയ ദൗത്യം നിർവഹിച്ച്, കിട്ടുന്ന സമ്പത്തൊന്നും സ്വന്തം ആവശ്യത്തിനല്ല അദ്ദേഹം ഉപയോഗിക്കുന്നത്.
അതെല്ലാം തന്റെ സമീപപ്രദേശത്തുള്ള നിർധനരായ വിദ്യാർത്ഥികളെ പഠിപ്പിക്കാനാണ് വിനിയോഗിക്കുന്നത്. '- മന്ത്രി പറഞ്ഞു.1974ല്‍ തിരുവനന്തപുരം ശ്രീകാര്യം ചെറുവയ്ക്കലിൽ നിർധന കുടുംബത്തിലാണ് ജനനം. അച്ഛൻ ബാഹുലേയൻ, അമ്മ കൃഷ്ണമ്മ. പാമ്പുകളോടുള്ള താൽപര്യം ചെറുപ്പത്തിലേ തുടങ്ങി. 12 വയസിൽ മൂർഖൻ കുഞ്ഞിനെ പിടികൂടി രഹസ്യമായി വീട്ടിൽ സൂക്ഷിച്ചു. പാമ്പുകളുടെ സ്വഭാവ രീതികൾ പഠിക്കാനായിരുന്നു ഇത്. പത്താം ക്ലാസ്സിന് ശേഷം പഠനം നിർത്തി. ദിവസവേതനത്തിനായി വിവിധ ജോലികൾ ചെയ്തു.പാമ്പുകളുമായി ഇടപ്പഴാനുള്ള പ്രാഗൽഭ്യം മനസിലാക്കിയവർ വീടുകളിലോ പരിസരത്തോ പാമ്പിനെ കണ്ടെത്തുമ്പോഴെല്ലാം സഹായത്തിനായി സുരേഷിന്റെ അടുത്തെത്തി.അങ്ങനെ കാലം ചെല്ലുംതോറും പാമ്പിനെ പിടികൂടാനായി സുരേഷ് എത്താത്ത സ്ഥലങ്ങൾ കേരളത്തിലില്ലാതെയായി.
https://www.facebook.com/Malayalivartha