കാക്കനാട്ടെ കൂട്ടആത്മഹത്യയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്...നാലു മക്കളാണുള്ളത്. മൂത്ത മകന്‍ നേരത്തെ ആത്മഹത്യ ചെയ്തതാണ്.. ഇപ്പോള്‍ അമ്മയും മകനും ഒരു മകളും മരിച്ചു..

കാക്കനാട്ടെ കൂട്ടആത്മഹത്യയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അടിമുടി ദുരൂഹതയാണ് ഇപ്പോൾ കൊച്ചിയിൽ സംഭവിച്ചരിക്കുന്ന മരണത്തിൽ . മരിച്ചവർ ആരും കേരളത്തിൽ ഇല്ലാത്തവർ ആയതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നതേയുള്ളു. കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറുടെ സഹോദരി ശാലിനിക്കെതിരെ അഴിമതിയില്‍ സിബിഐ കേസെടുത്തിരുന്നു. ജാര്‍ഖണ്ഡ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി ജോലി നേടിയ വ്യക്തിയാണ് ശാലിനി. ഇവര്‍ വിവാഹ മോചിതയാണ്.
ഒരു കുട്ടിയും ഉണ്ട്. കഴിഞ്ഞ 15-ാം തീയതി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിബിഐ നോട്ടീസ് നല്‍കിയിരുന്നു. ഇതാണ് കൂട്ട ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് സംശയം.ഇന്നലെയായിരുന്നു എറണാകുളം കാക്കനാട് സെന്‍ട്രല്‍ എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണറെയും സഹോദരിയെയും അമ്മയെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. അസി.കമ്മിഷണര്‍ മനീഷ് വിജയ്, സഹോദരി ശാലിനി വിജയ്, മാതാവ് ശകുന്തള അഗര്‍വാള്‍ എന്നിവരാണ് മരിച്ചത്.
കാക്കനാട് വീട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കുറച്ചു ദിവസമായി മനീഷ് വിജയ് അവധിയിലായിരുന്നു. ജോലിയില്‍ തിരികെ പ്രവേശിക്കാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വീടിനകത്ത് നിന്ന് ദുര്‍ഗന്ധം വമിക്കുന്നുണ്ടായിരുന്നു. പൊലീസ് നടത്തിയ പരിശോധനയില്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. അന്തര്‍മുഖനായ മനീഷ് വിജയുടെ സഹോദരി 2006ലാണ് ജോലിയില്‍ പ്രവേശിച്ചത്.
2013 മുതല്‍ ജാര്‍ഖണ്ഡ് ഹൈക്കോടതിയില്‍ ഇവര്‍ക്കെതിരെ ഒരു കേസുണ്ടായിരുന്നു.ആ കേസ് കോടതി തള്ളിയത് കഴിഞ്ഞ സെപ്റ്റംബറിലാണ്.കോടതി രേഖകള്‍ പരിശോധിച്ചാല്‍ ശാലിനിയുടെ അഭിഭാഷകന്റെ വിശദീകരണം കേട്ടാണ് ഹൈക്കോടതി കേസ് തള്ളിയത്. തന്റെ കക്ഷിയുടെ ഭാഗത്ത് നിന്നും വിവരങ്ങളൊന്നും കിട്ടുന്നില്ലെന്ന അഭിഭാഷകന്റെ വാദം രേഖപ്പെടുത്തിയാണ് കേസ് തള്ളിയത്. ശാലിനി വെഴ്‌സസ് ഗവ ജാര്‍ഖണ്ഡ് എന്ന പേരിലാണ് ആ കേസുള്ളത്. ലോകായുക്ത അടക്കം ഈ കേസ് രേഖകളില്‍ പരാമര്‍ശിക്കുന്നുണ്ട്.
ഭര്‍ത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന ശകുന്തള അഗര്‍വാള്‍ സ്വന്തം നിലയിലാണ് മക്കളെ എല്ലാം വളര്‍ത്തിയത്. നാലു മക്കളാണുള്ളത്. മൂത്ത മകന്‍ നേരത്തെ ആത്മഹത്യ ചെയ്തതാണ്. ഇപ്പോള്‍ അമ്മയും മകനും ഒരു മകളും മരിച്ചു. ഇനി ഒരാള്‍ മാത്രമാണ് ശകുന്തളയുടെ മക്കളായുള്ളത്. ശാലിനി ഡിവോഴ്‌സ് നേടിയതാണ്. ഇവര്‍ക്ക് ഒരു കുട്ടിയുണ്ടെന്നും വിവരം പുറത്തു വരുന്നുണ്ട്.
https://www.facebook.com/Malayalivartha