അമ്മയുടെ മൃതദേഹത്തിൽ പൂക്കൾ വിതറിയിരിക്കുന്നു;ഡയറിയിൽ ഹിന്ദിയിൽ എഴുതിയ ആ വാക്കുകൾ .! അടുക്കളയിൽ കത്തിക്കരിഞ്ഞ് 'ആ വസ്തു'; കൊച്ചിയിലെ കൂട്ട മരണ കാരണം പുറത്തേക്ക്?

കൊച്ചി കച്ചേരിപ്പടിയിലുള്ള സെൻട്രൽ ടാക്സ് എക്സൈസ് ആന്‍ഡ് കസ്റ്റംസ് ഓഫിസിലെ അഡീഷനൽ കമ്മിഷണറായ ജാർഖണ്ഡ് റാഞ്ചി സ്വദേശി മനീഷ് വിജയ്, സഹോദരി ശാലിനി വിജയ്, ഇവരുടെ അമ്മ ശകുന്തള അഗർവാൾ തുടങ്ങിയവരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തേക്ക് . ശകുന്തള അഗർവാളിന്റെ മൃതദേഹം കണ്ടെത്തിയത് വീടിന്റെ ഇടത്തേ മുറിയിൽ പുതപ്പു കൊണ്ട് മൂടി മൃതദേഹത്തിൽ പൂക്കൾ വിതറിയ രീതിയിലായിരുന്നു .
മനീഷിന്റെ മുറിയിൽ നിന്ന് ഹിന്ദിയിൽ എഴുതിയ ഒരു ഡയറി പൊലീസ് കണ്ടെത്തി. അവിവാഹിതരായ സഹോദരങ്ങൾ മാതാവ് മരിച്ചതിന്റെ ആഘാതത്തിൽ ആത്മഹത്യ ചെയ്തതാണോ? ഇവരെ എന്തെങ്കിലും പ്രശ്നങ്ങൾ അസ്വസ്ഥതപ്പെടുത്തിയോ എന്നതടക്കമുള്ള ചോദ്യങ്ങൾ ശക്തമാണ്. അടുക്കളയില്‍ കടലാസുകള്‍ കൂട്ടിയിട്ട് കത്തിച്ച നിലയിലും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
വീടിന്റെ പരിസരത്ത് കളിക്കാൻ എത്തിയ കുട്ടികൾ ദുർഗന്ധം വമിക്കുന്നതിനെ തുടർന്ന് നോക്കിയിരുന്നു. അപ്പോൾ പൂർണമായും അടച്ചിട്ട നിലയിലായിരുന്നു വീട്. അതിനാൽ തന്നെ ക്വാർട്ടേഴ്സിനടുത്തുള്ള മാലിന്യക്കൂനയിൽ നിന്നുള്ള ദുർഗന്ധമായിരിക്കും എന്ന് കരുതി മടങ്ങി . ഒരാഴ്ചയായി മനീഷ് അവധിയിലായിരുന്നു. സഹോദരിയുടെ ആവശ്യാർഥം നാട്ടിലേക്ക് പോകുന്നു എന്നായിരുന്നു മനീഷ് പറഞ്ഞത്. 10 ദിവസത്തിനൊടുവിൽ മൂന്നു പേരുടേയും മൃതദേഹം കണ്ടെത്തിയിരിക്കുകയാണ് .
https://www.facebook.com/Malayalivartha