സാമ്പത്തിക ബാധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്യാൻ ദമ്പതികളുടെ തീരുമാനം: ഭാര്യയുടെ മരണവെപ്രാളം കണ്ട്, പിൻവാങ്ങിയ ഭർത്താവ് അറസ്റ്റിൽ...

വീട്ടമ്മയെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പുള്ളിക്കണക്ക് കരിമുട്ടം ശ്രീനിലയത്തിൽ രാജേശ്വരിയമ്മയെയാണ് (48) തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഭർത്താവ് ശ്രീവത്സൻ പിള്ളയാണ്(52) കസ്റ്റഡിയിലുള്ളത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ : സാമ്പത്തിക ബാധ്യതയെ തുടർന്ന് ഇരുവരും ജീവനൊടുക്കാൻ തീരുമാനിക്കുകയായിരുന്നു. ബുധനാഴ്ച വൈകിട്ട് രാജേശ്വരിയമ്മ കഴുത്തിൽ കയർ മുറുക്കിയെങ്കിലും വായിൽ നിന്നു രക്തം വന്നതോടെ ഇരുവരും ഭയപ്പെട്ട് ശ്രമം ഉപേക്ഷിച്ചു.
തുടർന്ന് ഇവർ വാഹനത്തിനു മുന്നിൽ ചാടാൻ തീരുമാനിച്ചു വീട്ടിൽ നിന്ന് ഇറങ്ങിയെങ്കിലും വീണ്ടും ഭയന്ന് പിന്തിരിയുകയായിരുന്നു. പിന്നീട് വീട്ടിലെത്തി ഇരുവരും തൂങ്ങി മരിക്കാൻ നടത്തിയ ശ്രമത്തിൽ രാജേശ്വരിയമ്മ മരിച്ചു. ഇതു കണ്ട് ഭയന്ന ശ്രീവത്സൻ പിള്ള വീട്ടിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. ഇവർ മിക്കപ്പോഴും രാത്രിയിൽ രാജേശ്വരിയമ്മയുടെ സഹോദരി രാജലക്ഷ്മിയുടെ വീട്ടിൽ എത്തുമായിരുന്നു. ഇവരെ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രാജേശ്വരിയമ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. ശ്രീവത്സൻ പിള്ളയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വെട്ടിക്കോട്ട് നിന്നു ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വർഷങ്ങൾക്കു മുൻപ് ഉണ്ടായ വാഹനാപകടത്തിൽ ശ്രീവത്സൻ പിള്ളയ്ക്ക് തലയ്ക്ക് പരുക്കേറ്റിരുന്നു. ഇതേ തുടർന്ന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. ഇവരുടെ മക്കൾ വീണയും വിദ്യയും ജോലി സംബന്ധമായി മറ്റു സംസ്ഥാനങ്ങളിലാണ്.
സാമ്പത്തിക ബാധ്യതയെത്തുടർന്ന് ആണ് ഇരുവരും ജീവനൊടുക്കാനുള്ള തീരുമാനമെടുത്തത്. എന്നാൽ, രാജേശ്വരിയമ്മ തൂങ്ങിമരിച്ചതുകണ്ട ശ്രീവത്സൻ പിള്ള വീടുവിട്ടിറങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പോലീസ് പറഞ്ഞതനുസരിച്ച് ഭർത്താവ് അവരുടെ കഴുത്തിൽ ഷാൾ കുരുക്കിയതായാണു സൂചന. കഴുത്തുമുറുകി രാജേശ്വരിയമ്മയുടെ വായിൽനിന്ന് രക്തം വരുന്നതുകണ്ട് ഭയന്ന ശ്രീവത്സൻപിള്ള പിടിവിട്ടു. തുടർന്ന് ഇരുവരും വാഹനത്തിനുമുന്നിൽച്ചാടി ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച് വീട്ടിൽ നിന്നിറങ്ങി.
റോഡിലെത്തിയെങ്കിലും ഭയന്ന് വീട്ടിലേക്കു മടങ്ങി. തുടർന്ന്, വീണ്ടും ഷാൾ കഴുത്തിൽ കുരുക്കി ഇരുവരും തൂങ്ങിമരിക്കാൻ ശ്രമിച്ചു. ഭാര്യ മരിച്ചതുകണ്ടു ഭയപ്പെട്ട ശ്രീവത്സൻപിള്ള, വീട്ടിൽനിന്ന് ഇറങ്ങിപ്പോയതായും പോലീസ് പറഞ്ഞു. ഇവരുടെ രണ്ടു പെൺമക്കൾക്കും പുണെയിലാണ് ജോലി. വീട്ടിൽ ഇവർ മാത്രമാണുള്ളത്. രാത്രി രാജേശ്വരിയുടെ സഹോദരി രാജലക്ഷ്മിയുടെ വീട്ടിലാണ് കിടന്നിരുന്നത്. അവിടെ ചെല്ലാത്തതിനെത്തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിനൊടുവിലാണ് രാജേശ്വരിയമ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.
ശ്രീവത്സൻപിള്ളയെ വെട്ടിക്കോട്ടുനിന്നാണ് കസ്റ്റഡിയിലെടുത്തത്. ശ്രീവത്സൻ പിള്ളയെ (58) മണിക്കൂറുകൾക്ക് ശേഷം ആണ്കണ്ണനാകുഴിയിൽ നിന്ന് കായംകുളം പൊലീസ് കസ്റ്റഡിയിലെടുത്തത്. തിരുവിതാംകൂർ ദേവസ്വം ബോർഡിലെ കഴകം ജോലിയിൽ നിന്ന് വിരമിച്ച ശ്രീവത്സൻപിള്ളയും രാജേശ്വരിഅമ്മയും 9 മാസമായി പത്മാലയം വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. സാമ്പത്തികബാദ്ധ്യതയെ തുടർന്ന് പെരുങ്ങാലയിലെ സ്വന്തം വീടുംസ്ഥലവും നേരത്തെ വിറ്റു. ബുധനാഴ്ച വൈകിട്ടോടെ ശ്രീവത്സൻപിള്ളയും രാജേശ്വരിയും ജീവനൊടുക്കാൻ ശ്രമിച്ചു. ആദ്യം രാജേശ്വരിയുടെ കഴുത്തിൽ കുരുക്ക് മുറുക്കിയെങ്കിലും മരണവെപ്രാളം കണ്ട് ഭയന്ന് പുറത്തിറങ്ങിയ ശ്രീവത്സൻപിള്ള സ്കൂട്ടറിൽ കണ്ണനാകുഴിയിലേക്ക് പോയി.
രാജേശ്വരിയെ വിളിച്ചിട്ട് ഫോണെടുക്കാതെ വന്നതോടെ പൂനെയിലുള്ള മക്കളുടെ അടുത്തുള്ള ബന്ധുക്കളെ വിവരമറിയിച്ചു. സഹോദരി എത്തി അടഞ്ഞുകിടന്ന കതക് തുറന്ന് അകത്തുകയറിയപ്പോഴാണ് രാജേശ്വരിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ പൊലീസ് ശ്രീവത്സൻപിള്ളയുടെ ഫോണിന്റെ ടവർ ലോക്കേഷൻ പരിശോധിച്ചപ്പോൾ കണ്ണനാകുഴിയിലുള്ളതായി കണ്ടെത്തി.
തുടർന്ന് അവിടെയെത്തി കസ്റ്റഡിയിലെടുത്തു. വർഷങ്ങൾക്കു മുമ്പുണ്ടായ വാഹനാപകടത്തിൽ തലയ്ക്ക് പരിക്കേറ്റതിന് ശേഷം ശ്രീവത്സൻപിള്ളയ്ക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി ബന്ധുക്കൾ പറഞ്ഞു. രാജേശ്വരിയമ്മയുടെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി. തൂങ്ങിമരണമാണെന്നാണ് പ്രാഥമിക നിഗമനം. പൂനെയിലുള്ള മക്കൾ എത്തിയശേഷം സംസ്കാരം ഇന്ന് നടക്കും.
https://www.facebook.com/Malayalivartha