അവിവാഹിതരായ സഹോദരങ്ങൾ 'അമ്മ' മരിച്ചതിന്റെ ആഘാതത്തിൽ ആത്മഹത്യ ചെയ്തതോ..? ശാലിനിയുടെ പിന്നിലെ സത്യങ്ങൾ തിരഞ്ഞ് പോലീസ്...

കൊച്ചി കച്ചേരിപ്പടിയിലുള്ള സെൻട്രൽ ടാക്സ് എക്സൈസ് ആന്‍ഡ് കസ്റ്റംസ് ഓഫിസിലെ അഡീഷനൽ കമ്മിഷണറായ ജാർഖണ്ഡ് റാഞ്ചി സ്വദേശി മനീഷ് വിജയ്, സഹോദരി ശാലിനി വിജയ്, ഇവരുടെ അമ്മ ശകുന്തള അഗർവാൾ തുടങ്ങിയവരെ കഴിഞ്ഞ ദിവസമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ താമസിച്ചിരുന്ന കാക്കനാട് ഈച്ചമുക്കിലെ സെൻട്രൽ എക്സൈസ് ക്വാർട്ടേഴ്സിലെ 114–ാം നമ്പർ വീട്ടിലാണ് മൂവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
മനീഷ് വിജയ്‌യുടെ മൃതദേഹം ഹാളിനോട് ചേർന്നുള്ള വലത്തേ മുറിയിലും, സഹോദരിയുടേത് വീടിന്റെ പിന്‍ഭാഗത്തെ മുറിയിലും തൂങ്ങിയ നിലയിലുമായിരുന്നു. 80 വയസിനോടടുത്ത് പ്രായമുള്ള 'അമ്മ ശകുന്തള അഗർവാളിന്റെ മൃതദേഹം കണ്ടെത്തിയത് വീടിന്റെ ഇടത്തേ മുറിയിൽ പുതപ്പു കൊണ്ട് മൂടി മൃതദേഹത്തിൽ പൂക്കൾ വർഷിച്ച രീതിയിൽ. മനീഷിന്റെ മുറിയിൽ നിന്ന് ഹിന്ദിയിൽ എഴുതിയ ഒരു ഡയറി പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
‘ജീവിതത്തിലെ ചില നൈരാശ്യങ്ങൾ മൂലം’ മനീഷും മറ്റുള്ളവവരും ജീവനൊടുക്കി എന്ന നിലയിലാണ് തൃക്കാക്കര പൊലീസ് തയാറാക്കിയ എഫ്ഐആറിൽ പറയുന്നത്. എന്നാൽ ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും ഇതിലുണ്ട്.
അവിവാഹിതരായ സഹോദരങ്ങൾ അമ്മയുടെ മരണത്തിന്റെ ആഘാതത്തിൽ ചെയ്തതാണോ? ഇവരെ മറ്റെന്തെങ്കിലും എന്തെങ്കിലും പ്രശ്നങ്ങൾ അലട്ടിയിരുന്നോ തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് ഇനി അന്വേഷിക്കുക. മാതാവ് കോളജ് അധ്യാപികയും ശാലിനി ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മിഷനിൽ നിന്ന് ഉയർന്ന റാങ്കിൽ വിജയിച്ച ആളുമാണ് എന്ന സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്. മനീഷ് ഏറെക്കാലമായി കൊച്ചിയിലും കോഴിക്കോടും കസ്റ്റംസിന്റെ പ്രിവന്റീവ് വിഭാഗത്തിൽ ജോലി ചെയ്തിട്ടുള്ള ആളാണ്.
ഒന്നര വർഷം മുമ്പാണ് കൊച്ചിയിലേക്ക് സ്ഥലം മാറിയെത്തിയത്. അമ്മയും സഹോദരിയും എത്തിയത് നാലു മാസം മുമ്പും. സാധാരണ രാവിലെ മനീഷിനെ ഓഫിസിൽ നിന്ന് കാർ വന്ന് കൊണ്ടു പോവുകയാണ് പതിവ്. വൈകിട്ടോടെ തിരിച്ചുമെത്തും. സഹോദരിക്കോ അമ്മയ്‌ക്കോ അവിടുത്തെ മറ്റു വീട്ടുകാരുമായി കാര്യമായി ബന്ധവുമില്ല. അമ്മ ഇടയ്ക്കിടെ പുറത്തെ കസേരയിൽ വന്നിരിക്കാറുണ്ട് എന്ന് സമീപവാസികൾ പറയുന്നു. ഏറെക്കുറെ ഒറ്റപ്പെട്ട സ്ഥലത്താണ് ഇവരുടെ ക്വാർട്ടേഴ്സ് സ്ഥിതി ചെയ്യുന്നതും എന്നതു കൊണ്ടു തന്നെ മരിച്ച വിവരം പോലും ഈ ദിവസങ്ങളിൽ ആരുമറിഞ്ഞില്ല.
സമീപത്ത് കളിക്കാൻ എത്തിയ കുട്ടികൾ വീടിനു സമീപത്തു നിന്ന് ദുർഗന്ധം വമിക്കുന്നതിനെ തുടർന്ന് ഇവിടെ വന്നു നോക്കിയിരുന്നു. എന്നാല്‍ പൂർണമായും അടച്ചിട്ട നിലയിലായിരുന്നു വീട്. അതിനാൽ തന്നെ ക്വാർട്ടേഴ്സിനടുത്തുള്ള മാലിന്യക്കൂനയിൽ നിന്നുള്ള ദുർഗന്ധമായിരിക്കും എന്നാണ് ഇവർ കരുതിയത്. ഒരാഴ്ചയായി മനീഷ് അവധിയിലായിരുന്നു. സഹോദരിയുടെ ആവശ്യാർഥം നാട്ടിലേക്ക് പോകുന്നു എന്നായിരുന്നു മനീഷ് പറഞ്ഞത്. പിന്നീട് 10 ദിവസത്തിനൊടുവിലാണ് മൂന്നു പേരുടേയും മൃതദേഹം കണ്ടെടുക്കുന്നത്. അതാകട്ടെ, ഒരാഴ്ചത്തെ അവധിക്ക് പോയ ആള്‍ തിരിച്ചു വരാതിരിക്കുകയും മൊബൈലിൽ ലഭ്യമാകാതിരിക്കുകയും ചെയ്തതോടെ സഹപ്രവർത്തകർ വീട്ടിൽ അന്വേഷിച്ചു വന്നപ്പോഴാണ്.
2006ലെ ജാര്‍ഖണ്ഡ് പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ പരീക്ഷയിലെ ഒന്നാം റാങ്കുകാരിയാണ് ശാലിനി. കേരളത്തിലെ കെഎഎസിന് തുല്യമാണ് ഈ ഉദ്യോഗം. 2006ല്‍ അറുപത്തിനാലു പേരാണ് ജാര്‍ഖണ്ഡില്‍ ഈ പരീക്ഷ ജയിച്ചത്. അതില്‍ ഒന്നാമതായിരുന്നു ശാലിനി. അഴിമതിക്കെതിരെ പോരാടുമെന്ന് വ്യക്തമാക്കിയാണ് ശാലിനി ചുമതല ഏറ്റെടുത്തത്. ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന അര്‍ജുന്‍ മുണ്ഡെയാണ് 2006ല്‍ ശാലിനിയ്ക്ക് നിയമന ഉത്തരവ് കൈമാറിയത്. ഈ പരീക്ഷയ്ക്കായി മകള്‍ ടൂഷനോ കോച്ചിംഗ് ക്ലാസിനോ ഒന്നും പോയിരുന്നില്ലെന്ന് അഭിമാനത്തോടെ അമ്മ പറയുകയും ചെയ്തു. ബൊക്കാറോ സ്റ്റീല്‍ സിറ്റിയില്‍ ലക്ചററായിരുന്നു 2006ല്‍ ശാലിനി വിജയയുടെ അമ്മ ശുകുന്തള അഗര്‍വാള്‍. മകള്‍ കുടുംബത്തിന് അഭിമാനം നല്‍കിയെന്നായിരുന്നു പരീക്ഷയില്‍ ഉന്നത വിജയം നേടിയ ശാലിനി വിജയിനെ കുറിച്ച് അമ്മ അന്ന് പ്രതികരിച്ചത്.
ശാലിനി ജാര്‍ഖണ്ഡില്‍ ഡെപ്യൂട്ടി കലക്ടറാണെന്നും റിപ്പോര്‍ട്ടുണ്ട്. ഐഎഎസ് റാങ്ക്ലിസ്റ്റുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരെ കേസുള്ളതായി പറയുന്നു. ഇതിന്റെ ആവശ്യത്തിനായി നാട്ടിലേക്ക് പോകുന്നുവെന്ന് മനീഷ് അറിയിച്ചിരുന്നതായി സഹപ്രവര്‍ത്തകര്‍ പറയുന്നു. അടിമുടി ദുരൂഹമാണ് കാര്യങ്ങള്‍. 2011ലെ ഐആര്‍എസ് ഉദ്യോഗസ്ഥനാണ് മനീഷ് വിജയ്. പുറത്തു വരുന്ന സൂചനകള്‍ അനുസരിച്ച് 2006ല്‍ തന്നെ ജാര്‍ഖണ്ഡില്‍ ശാലിനി ജോലിയില്‍ കയറിയിരുന്നു. അതിനിടെ മനീഷിന്റെ മൂത്ത സഹോദരിയാണ് ശാലിനി എന്നും സൂചനകള്‍ പുറത്തു വരുന്നുണ്ട്. മനീഷിന്റെ ബന്ധുക്കള്‍ എത്തിയാല്‍ മാത്രമേ ഇതില്‍ എല്ലാം വ്യക്തത വരൂ. ജാര്‍ഖണ്ഡ് സര്‍ക്കാരുമായി അടക്കം പോലീസ് ആശയ വിനിമയം തുടങ്ങിയിട്ടുണ്ട്. മനീഷിന്റേയും കുടുംബത്തിന്റേയും പശ്ചാത്തലം മനസ്സിലാക്കാന്‍ വേണ്ടിയാണ് ഇത്.
ശാലിനി വിജയിയുടെ സര്‍ക്കാര്‍ ജോലിയുമായി ബന്ധപ്പെട്ടിട്ടുണ്ടായ ആരോപണങ്ങളും കേസുമാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് സൂചന. അമ്മയെ കൊലപ്പെടുത്തിയ ശേഷം മക്കള്‍ ജീവന്‍ ഒടുക്കി എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഒരാഴ്ചയായി മനീഷ് ഓഫീസിലെത്തിയിട്ടില്ലായിരുന്നു. അന്വേഷിച്ചെത്തിയപ്പോഴാണ് വീടിനകത്ത് തൂങ്ങിയ നിലയില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടത്. അമ്മയും സഹോദരിയും മനീഷിനൊപ്പം താമസിക്കാന്‍ എത്തിയിട്ട് കുറച്ച് നാളേ ആയിട്ടുള്ളൂ.
https://www.facebook.com/Malayalivartha