കട്ടിപ്പാറയിലെ അധ്യാപിക ജീവനൊടുക്കിയ സംഭവത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

കട്ടിപ്പാറയിലെ അധ്യാപിക ജീവനൊടുക്കിയ സംഭവത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. രണ്ടാഴ്ച്ചയ്ക്കകം പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ഉത്തരവിട്ടത്.
കേസ് അടുത്ത മാസം 26ന് കോഴിക്കോട് നടക്കുന്ന സിറ്റിങ്ങില്‍ പരിഗണിക്കും. മരിച്ചത് എയ്ഡഡ് സ്‌കൂള്‍ അധ്യാപികയായ അലീന ബെന്നിയാണ്. വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്.
ഇവര്‍ കോടഞ്ചേരി സെന്റ് ജോസഫ് എല്‍ പി സ്‌കൂള്‍ അധ്യാപികയാണ്. അലീനയുടെ കുടുംബത്തിന്റെ ആരോപണം ശമ്പളം ലഭിക്കാത്തതിലുള്ള മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്നാണ്. ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയാണ് യുവതി ജീവനൊടുക്കിയത്.
https://www.facebook.com/Malayalivartha