യുവതിയോട് മോശമായി പെരുമാറിയതിനും ലൈംഗിക ചുവയോടെ സംസാരിച്ചതിനും അഭിഭാഷകനെതിരെ കേസ്

യുവതിയോട് മോശമായി പെരുമാറിയതിനും ലൈംഗിക ചുവയോടെ സംസാരിച്ചതിനും അഭിഭാഷകനെതിരെ കേസ്. പത്തനംതിട്ട ബാറിലെ അഭിഭാഷകന്‍ കെ.ജെ. മനുവിനെതിരെയാണ് പത്തനംതിട്ട പൊലീസ് കേസെടുത്തത്. ബിജെപിയുടെ അഭിഭാഷക സംഘടനയായ ഭാരതീയ അഭിഭാഷക പരിഷത്ത് ജില്ലാ ട്രഷററാണ് മനു.
മലയാലപ്പുഴ സ്വദേശിയായ യുവതിയോട് മോശമായി പെരുമാറിയതിനും ലൈംഗിക ചുവയോടെ സംസാരിച്ചതിനും ലഭിച്ച പരാതിയിലാണ് പത്തനംതിട്ട പൊലീസ് കേസെടുത്തത്. നാല് വര്‍ഷത്തിനിടെ പലപ്പോഴായി ഫോണിലേക്ക് വാട്സാപ്പിലൂടെ അശ്ലീല സന്ദേശങ്ങള്‍ അയച്ചതിനെ തുടര്‍ന്ന് ഇയാളെ യുവതി ബ്ലോക്ക് ചെയ്തിരുന്നു. തുടര്‍ന്ന് നേരിട്ടും അല്ലാതെയും പലപ്പോഴായി അപമാനിക്കല്‍ തുടര്‍ന്നെന്ന പരാതിയിലാണ് കേസ്.
https://www.facebook.com/Malayalivartha