ഇടുക്കിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു ദമ്പതികൾക്ക് ദാരുണാന്ത്യം; നിയന്ത്രണം നഷ്ട്ടപ്പെട്ട ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞായിരുന്നു അപകടം

ഇടുക്കി പന്നിയാർകുട്ടിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു ദമ്പതികൾക്ക് ദാരുണാന്ത്യം. നിയന്ത്രണം നഷ്ട്ടപ്പെട്ട ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞായിരുന്നു അപകടമുണ്ടായത്. ഇന്നലെ രാത്രി പത്തരയോടെ ആയിരുന്നു അപകടം.
പന്നിയാർകുട്ടി ഇടയോടിയിൽ സ്വദേശി ബോസ് , ഭാര്യ റീന വാഹനം ഓടിച്ചിരുന്ന എബ്രഹാം എന്നിവരാണ് കൊല്ലപ്പെട്ടത്. ഒളിംപ്യൻ കെ.എം ബീനാമോളുടെ സഹോദരിയാണ് മരിച്ച റീന. സഹോദരൻ കെ.എം.ബിനുവിന്റെ ഭാര്യാ പിതാവാണ് എബ്രഹാം.
പന്നിയാർകുട്ടി പുതിയ പാലത്തിനു സമീപമാണ് ബോസും ഭാര്യയും താമസിക്കുന്നത്. മുല്ലക്കാനത്ത് ബന്ധുവീട്ടിൽ പോയി തിരികെ വരുന്നതിനിടെയാണ് അപകടമുണ്ടായത്. പന്നിയാർകുട്ടി പള്ളിക്കു സമീപം എത്തിയപ്പോൾ നിയന്ത്രണം വിട്ട ജീപ്പ് നൂറടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.
https://www.facebook.com/Malayalivartha