ക്ഷേത്ര നിർണമ്മാണത്തിന് സ്ഥലം വിട്ടു നൽകാത്തതിന്റെ പേരിൽ മലയൻ കീഴ് സ്വദേശികൾക്ക് നേരെ ആക്രമണം

ക്ഷേത്ര നിർണമ്മാണത്തിന് സ്ഥലം വിട്ടു നൽകാത്തതിന്റെ പേരിൽ തർക്കം. മലയൻ കീഴ് സ്വദേശികളെ ഒരു സംഘം തല്ലിചതച്ചതായി പരാതി. കരിക്കകം പമ്പ് ഹൗസിന് സമീപത്ത് പത്ത് സെന്റ് സ്ഥലം ഉള്ള ദമ്പതികളോട് ക്ഷേത്ര നിർമ്മാണത്തിനായി മൂന്ന് സെന്റ് സംഘം നേരത്തെ ആവശ്വപ്പെട്ടിരുന്നു.
എന്നാൽ സ്ഥലം വിൽക്കാൻ പോലും ഉദ്ദേശിക്കാതിരുന്ന ദമ്പതികൾ ക്ഷേത്ര നിർമ്മാണത്തിനാണെങ്കിൽ 10 സെന്റ് സ്ഥലം മാർക്കറ്റ് നിരക്കിൽ നൽകാം എന്നറിയിച്ചു. എന്നാൽ ഇതിന് സംഘം തയ്യാറായില്ല. ഈ സംഭവം നടന്ന് തൊട്ടടുത്ത ദിവസമാണ് ദമ്പതികളെ സംഘം ആക്രമിച്ചത്. കഴക്കൂട്ടം സ്വദേശിയായ രാജേന്ദ്രൻ എന്നയാളുടെ നേതൃത്വത്തിലാണ് അക്രമം നടന്നതെന്നാണ് പരാതി.
സ്ഥലം വിപണി വിലക്ക് നൽകാൻ സമ്മതമെന്നറിയിച്ചെങ്കിലും അതിന് തയ്യാറാകാതിരുന്ന സംഘം ഇവരുടെ സ്ഥലത്തേക്ക് അതിക്രമിച്ച് കയറി അവിടെ വിളക്കു തെളിയിച്ചതായും വിവരങ്ങൽ പുറത്ത് വന്നിട്ടുണ്ട്.
തന്റെ ഭൂമിയിൽ കയറിയത് ചൂണ്ടിക്കാട്ടി അനീഷ് ഇക്കഴിഞ്ഞ പതിമൂന്നാം തിയതി പേട്ട പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. എതിർകക്ഷികൾക്ക് വക്കീൽ നോട്ടീസും നൽകിയിരുന്നു. ഇതൊന്നും വകവയ്ക്കാതെ വീണ്ടും അതിക്രമച്ചു കയറി വിളക്കുവച്ചു.
സംഭവം ആവർത്തിക്കാതിരിക്കാൻ ഗേറ്റ് സ്ഥാപിക്കാൻ അനീഷും ആര്യയും സ്ഥലത്ത് എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. തെളിവിനായി വിഡിയോയെടുക്കാൻ ശ്രമിച്ചപ്പോൾ പ്രകോപിതരായ സംഘം അനീഷിനെയും ആര്യയെയും പിടിച്ചുതള്ളുകയും മർദിക്കുകയും ചെയ്തു. സംഭവത്തിൽ പേട്ട പൊലീസ് കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha