അമ്മ വഴക്കുപറഞ്ഞതിന് വീട് വിട്ടിറങ്ങിയ രണ്ടാം ക്ലാസുകാരന്‍ പരാതിയുമായി ഫയര്‍ ഫോഴ്‌സ് സ്റ്റേഷനില്‍

മലപ്പുറത്ത് അമ്മ വഴക്കുപറഞ്ഞതിന് വീട് വിട്ടിറങ്ങിയ രണ്ടാം ക്ലാസുകാരന്‍ പരാതിയുമായി ഫയര്‍ ഫോഴ്‌സ് സ്റ്റേഷനില്‍. ഇന്ന് വൈകുന്നേരം മലപ്പുറം ഇരുമ്പൂഴിയിലാണ് സംഭവമുണ്ടായത്. പോലീസ് സ്റ്റേഷനെന്ന് കരുതിയാണ് രണ്ടാം ക്ലാസുകാരന്‍ ഫയര്‍ ഫോഴ്‌സ് സ്റ്റേഷനില്‍ എത്തിയത്. നാല് കിലോമീറ്ററോളം നടന്നാണ് കുട്ടി ഫയര്‍ ഫോഴ്‌സ് സ്റ്റേഷനിലെത്തിയത്.അമ്മയുമായി ചെറിയ രീതിയില്‍ വഴക്കുണ്ടായിരുന്നു. അമ്മക്കെതിരെ പരാതി കൊടുക്കുമെന്ന് കുട്ടി പറഞ്ഞിരുന്നു.
വഴക്കും കുട്ടിയുടെ വാശിയുമൊന്നും ആരും അത്ര കാര്യമാക്കിയില്ല എങ്കിലും കുട്ടി നേരെ വീടുവിട്ടിറങ്ങി. കുറച്ച് സമയത്തിന് ശേഷം കുട്ടിയെ കാണാതിരുന്നപ്പോഴാണ് വീട്ടുകാര്‍ അന്വേഷിച്ചത്. എന്നാല്‍ ഈ നേരം വീട്ടില്‍ നിന്ന് ഏകദേശം 4 കിലോമീറ്റര്‍ ദൂരത്തുള്ള മലപ്പുറം ടൗണിലുള്ള ഫയര്‍ സ്റ്റേഷനില്‍ കുട്ടിയെത്തിയിരുന്നു.
അമ്മക്കെതിരെ പരാതി നല്‍കാണ് പോലീസ് സ്റ്റേഷനെന്ന് കരുതി കുട്ടി ഫയര്‍ സ്റ്റേഷനിലെത്തിയത്. 4 കിലോമീറ്റര്‍ നടന്നെത്തിയതിനാല്‍ കുട്ടി വളരെ അവശനായിരുന്നു. ഉദ്യോഗസ്ഥര്‍ കുട്ടിയോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് ചൈല്‍ഡ് ഹെല്‍പ് ലൈനില്‍ അറിയിച്ചു. പിന്നാലെ കുട്ടിയുടെ രക്ഷിതാക്കളെത്തിഅവര്‍ക്കൊപ്പം രണ്ടാം ക്ലാസുകാരന്‍ സുരക്ഷിതനായി മടങ്ങി.
https://www.facebook.com/Malayalivartha