റെയില്‍പ്പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് കൊണ്ടിട്ട സംഭവം.. കസ്റ്റഡിയിലെടുത്ത പ്രതികളെ ചോദ്യംചെയ്തുവരുന്നു.....ഇരുവരും നിരവധി ക്രമിനല്‍ കേസുകളില്‍ പ്രതികള്‍, പോസ്റ്റ് മുറിക്കാനാണ് റെയില്‍വേ ട്രാക്കില്‍ കൊണ്ടിട്ടതെന്ന് പ്രതികള്‍ മൊഴി നല്‍കി

റെയില്‍പ്പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് കൊണ്ടിട്ട സംഭവം.. കസ്റ്റഡിയിലെടുത്ത പ്രതികളെ ചോദ്യംചെയ്തുവരുന്നു.....ഇരുവരും നിരവധി ക്രമിനല്‍ കേസുകളില്‍ പ്രതികള്‍.
ലഹരി ഉപയോഗിക്കുന്നവരാണ് പിടിയിലായ കുണ്ടറ സ്വദേശികളായ രാജേഷും അരുണുമെന്ന് റൂറല്‍ എസ്.പി . മദ്യപാനികളായ ഇവര്‍ കഴിഞ്ഞദിവസവും മദ്യപിച്ചിട്ടുണ്ടായിരുന്നു. ട്രെയിന്‍ അട്ടിമറി സാധ്യതയേക്കുറിച്ച് ഇപ്പോള്‍ പറയാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. കസ്റ്റഡിയിലുള്ള ഒരാള്‍ക്കെതിരേ പതിനൊന്നും രണ്ടാമനെതിരേ അഞ്ചും കേസുകളാണുള്ളത്. ഇതില്‍ അരുണിന്റെ പേരിലുള്ള കേസുകളില്‍ ഒരെണ്ണം കുണ്ടറയിലെ എസ്.ഐ. ആയിരുന്ന അംബരീഷിനെ ആക്രമിച്ചതാണ്. തങ്ങള്‍ ഇരുവരും ചേര്‍ന്ന് മോഷ്ടിച്ച കാസ്റ്റ് അയണ്‍ പോസ്റ്റ് മുറിക്കാനാണ് റെയില്‍വേ ട്രാക്കില്‍ കൊണ്ടിട്ടതെന്ന് പ്രതികള്‍ മൊഴി നല്‍കി
പോസ്റ്റ് റെയില്‍വേ ട്രാക്കിന് കുറുകെയിട്ടാല്‍ പുലര്‍ച്ചെ അതുവഴി പോകുന്ന പാലരുവി എക്‌സ്പ്രസ് ഇതിന് മുകളിലൂടെ കടന്നുപോവുകയും പോസ്റ്റ് കഷണങ്ങളാകുമെന്നുമാണ് കരുതിയിരുന്നതെന്നും ഇവര്‍ നല്‍കിയ മൊഴിയിലുണ്ടെന്നാണ് സൂചനകളുള്ളത്. സൈബര്‍ സെല്ലിന്റെയും കുണ്ടറ പോലീസിന്റെയും അന്വേഷണമാണ് രാജേഷിനേയും അരുണിനേയും വലയിലാക്കിയത്.
രണ്ടുദിവസം മുന്‍പ് രണ്ടുപ്രതികളും ഇപ്പോഴത്തെ സംഭവം നടന്ന സ്ഥലത്തിന് സമീപം സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്നു. ഈ സമയം രാത്രി പട്രോളിങ് നടത്തുകയായിരുന്ന കുണ്ടറ പോലീസ് സംഘം ഇവരെ കാണുകയും നിരവധി കേസുകളിലെ പ്രതികളാണിവര്‍ എന്ന് മനസിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ ഇരുവരേയും സ്ഥലത്തുനിന്ന് പറഞ്ഞുവിട്ടു. ഈ സ്‌കൂട്ടറാണ് സി.സി.ടി.വി. പരിശോധിച്ചപ്പോള്‍ പോലീസിന് പിടിവള്ളിയായത്. മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തിയപ്പോള്‍ സംഭവ സമയത്ത് പ്രതികള്‍ റെയില്‍ പാളത്തിന് സമീപമുള്ള ടവര്‍ ലൊക്കേഷനില്‍ ഉണ്ടായിരുന്നുവെന്നും പോലീസ് കണ്ടെത്തി.ഇവര്‍ക്ക് ആരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്ന് പോലീസ് അന്വേഷിച്ചു വരുന്നു.
"
https://www.facebook.com/Malayalivartha