തലസ്ഥാനത്തേക്ക് കൊക്കെയിനും എംഡിഎംഎയും കടത്ത് ... മുന്‍ ശിക്ഷാ പ്രതി ദുബായി ഫൈസല്‍ ബഷീറും ബിസിനസ് പങ്കാളി വിവിന്‍ വിജയനും കുറ്റം ചുമത്തലിന് ഹാജരാകാന്‍ ഉത്തരവ്

തലസ്ഥാനത്തേക്ക് മാരക രാസ ലഹരിയായ കൊക്കെയിനും എംഡിഎംഎയും കടത്തിയ കേസില്‍ ഒന്നാം പ്രതി ദുബായിലെ മയക്കുമരുന്ന് കേസിലെ മുന്‍ ശിക്ഷാ പ്രതി ദുബായി ഫൈസല്‍ ബഷീറും രണ്ടാം പ്രതി ബിസിനസ് പങ്കാളി വിവിന്‍ വിജയനും കുറ്റം ചുമത്തലിന് ഹാജരാകാന്‍ ഉത്തരവിട്ടു.
തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ജി. രാജേഷ് ആണ് വിചാരണക്ക് മുന്നോടിയായി പ്രതികള്‍ക്ക് മേല്‍ കുറ്റം ചുമത്തുന്നത്. വാണിജ്യ അളവിലുള്ളലഹരിക്കടത്തില്‍ തിരുവനന്തപുരം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ആണ് 2024 ല്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
https://www.facebook.com/Malayalivartha