മണിയുടെ ജാമ്യാപേക്ഷ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തളളി
തൊടുപുഴ : ബേബി അഞ്ചേരി വധക്കേസില്‍ റിമാന്റില്‍ കഴിയുന്ന എം.എം.മണിയുടെ ജാമ്യാപേക്ഷ തൊടുപുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തളളി. അന്വേഷണം പ്രാരംഭ ഘട്ടത്തില്‍ ആയതിനാല്‍ റിമാന്‍ഡില്‍ കഴിയുന്ന മണിയ്‌ക്ക് ജാമ്യം നല്‍കാനാകില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. കഴിഞ്ഞ വെളളി,ശനി ദിവസങ്ങളിലായി ആറ് മണിക്കൂര്‍ കോടതി വാദം കേട്ടു. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ എം.കെ.ദാമോദരനാണ് മണിയ്‌ക്ക് വേണ്ടി ഹാജരായത്. പീരുമേട് സബ്‌ജയിലില്‍ കഴിയുന്ന മണിയുടെ റിമാന്‍ഡ് കാലാവധി നാളെ അവസാനിക്കും. അന്വേഷണ സംഘത്തിന്റെ രൂപീകരണവും മണിയുടെ അറസ്റ്റും നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അഭിഭാഷകന്റെ വാദം. അതേസമയം മണിക്കെതിരെയുളള ലഭ്യമായ തെളിവുകളും ജാമ്യം നല്‍കാതിരിക്കാനുളള കാരണങ്ങളും പ്രൊസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചു.
കേസിലെ ഒന്നും മൂന്നും പ്രതികളായ ഉടുമ്പന്‍ ചോല കൈനകരി കുട്ടന്‍,ഒ.ജി.മദനന്‍ എന്നിവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നുളള അന്വേഷണ സംഘത്തിന്റെ അപേക്ഷ കോടതി മറ്റന്നാള്‍ പരിഗണിക്കും.
https://www.facebook.com/Malayalivartha