'റഹീം ഒളിച്ചോടിയത്'...! ആ വാപ്പ നാട്ടിലേയ്ക് വരില്ല , വിമാനത്താവളത്തിൽ എത്തുന്നതും പൂട്ടും..! ഇനി യൂസഫലി കനിണം..!

രണ്ടര വർഷമായി സൗദിയിൽ യാത്രാവിലക്ക് നേരിടുന്നു, ഉറ്റവരെ അവസാനമായൊന്ന് കാണാൻ പോലുമാകാതെ റഹീം
ഉറ്റവരെ അവസാനമായൊന്ന് കാണാൻ നാട്ടിലെത്താൻ പോലും കഴിയാത്ത പ്രതിസന്ധിയിലാണ് വെഞ്ഞാറമ്മൂട്ടിൽ 5 പേരെ തലക്കടിച്ച് കൊലപ്പെടുത്തിയ 23 കാരൻ അഫാന്റെ അച്ഛൻ റഹീം. ഇഖാമ കാലാവധി തീർന്ന് രണ്ടര വർഷമായി സൗദിയിൽ യാത്രാവിലക്ക് നേരിടുകയാണ് ഇദ്ദേഹം. റഹീമിനെ എത്രയും വേഗം നാട്ടിലെത്തിക്കാൻ സാമൂഹ്യ സംഘടനകൾ ശ്രമം തുടങ്ങി.
വെഞ്ഞാറമൂട് കൂട്ടക്കൊലയില്‍ അഫാന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. കൂട്ട ആത്മഹത്യാശ്രമത്തില്‍ നിന്നു അമ്മ പിന്മാറിയതും വെഞ്ഞാറമൂട്ടിലെ കൂട്ടക്കുരുതിക്കു പ്രേരണയായെന്നാണ് മൊഴി. ഗള്‍ഫില്‍ പിതാവിന്റെ ബിസിനസ് തകര്‍ന്നതിനേത്തുടര്‍ന്നുണ്ടായ സാമ്പത്തികത്തകര്‍ച്ചയില്‍ സഹായിക്കാന്‍ മുത്തശ്ശിയും പിതൃസഹോദരനും ഭാര്യയും മടിച്ചു. പതിമൂന്നുകാരനായ സഹോദരനെയും പെണ്‍സുഹൃത്തിനെയും കൊലപ്പെടുത്തിയതു 'സ്നേഹക്കൂടുതല്‍' കൊണ്ടാണെന്നാണ് അഫാന്‍ പറയുന്നത്. അഫാന്റെ അമ്മ ഇപ്പോഴും ചികില്‍സയിലാണ്. അമ്മ ആരോഗ്യം വീണ്ടെടുത്ത ശേഷം പോലീസ് കാര്യങ്ങള്‍ ചോദിച്ചറിയും. അപ്പോള്‍ മാത്രമേ ഈ മൊഴിയ്ക്ക് വ്യക്തത വരൂ. പതിയുടെ മൊഴി പൂര്‍ണവിശ്വാസത്തിലെടുക്കാതെ തുടരന്വേഷണം നടത്തും.
ബിസിനസ് തകര്‍ന്നതോടെ ഗള്‍ഫില്‍ വാപ്പ ജയിലിലാകുമെന്നു ഭയന്നുവെന്ന് അഫാന്‍ പറയുന്നു. അപമാനഭയവും സാമ്പത്തികത്തകര്‍ച്ചയില്‍നിന്നു കരകയറാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതും കൊടുംക്രൂരതയ്ക്കു പ്രേരണയായി. കൂട്ടആത്മഹത്യക്കു കുടുംബം തീരുമാനിച്ചിരുന്നതായും ഇക്കാര്യം സുഹൃത്ത് ഫര്‍സാനയെ അറിയിച്ചിരുന്നതായും അഫാന്‍ വെളിപ്പെടുത്തി. 'കൂടെ വരണ'മെന്നു ഫര്‍സാനയോട് ആവശ്യപ്പെടുകയും ചെയ്തു. കടം വീട്ടാന്‍ പിതൃസഹോദരന്‍ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ സജിതാ ബീവി, മുത്തശ്ശി സല്‍മാ ബീവി എന്നിവരോടു പണമാവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. താന്‍ മരിച്ചാല്‍ പ്രിയപ്പെട്ടവര്‍ ഒറ്റപ്പെടുമെന്നും കടം നല്‍കിയവര്‍ അവരെ വേട്ടയാടുമെന്നും ഭയന്നു. വിഷം കഴിച്ച് എല്ലാവരും ജീവനൊടുക്കാനായിരുന്നു തീരുമാനം. എന്നാല്‍, അതില്‍നിന്നു മാതാവ് ഷമി പിന്മാറിയത് തനിക്കു സഹിക്കാനായില്ലെന്നും അഫാന്‍ മൊഴി നല്‍കി.
https://www.facebook.com/Malayalivartha