കേഡല്‍ ജീന്‍സണ്‍ രാജ എന്ന യുവാവ് നടത്തിയ കൊല, വെഞ്ഞാറമൂട്ടിലെ അഫാന്റെ ക്രൂരതയും വിലയിരുത്തുന്നു.. 'ചെയ്ത ക്രൂരതയെക്കുറിച്ച് കൂസല്‍ ഇല്ലാത്തവര്‍' എന്നതാണ് കേഡലും അഫാനും തമ്മിലുള്ള സാമ്യം..

കേരളത്തെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലയുടെ നടുക്കത്തിലാണ് മലയാളികൾ . ഈ വർഷം തുടങ്ങിയത് തന്നെ കൊലപാതക വാർത്തകൾ കേട്ടുകൊണ്ടാണ്. ഇതിന് മുൻപ് കേരളത്തെ നടുക്കിയ കൂട്ടക്കൊലയായിരുന്നു നന്തന്‍കോട്ടേത്. ആസ്ട്രല്‍ പ്രൊജക്ഷന്‍ ദുര്‍മന്ത്രവാദത്തിന്റെ സ്വാധീനത്തില്‍ 2017 ഏപ്രില്‍ എട്ടിന് ആണ് കേഡല്‍ ജീന്‍സണ്‍ രാജ എന്ന യുവാവ് അച്ഛന്‍ പ്രൊഫ. രാജതങ്കം, അമ്മ ഡോ. ജീന്‍ പത്മ, സഹോദരി കരോലിന്‍, ബന്ധു ലളിത എന്നിവരെ കൊലപ്പെടുത്തിയത്.
നന്തന്‍കോട്ടെ ക്ലിഫ് ഹൗസിന് സമീപം ബെയ്ന്‍സ് കോമ്പൗണ്ടിലെ 117-ാം നമ്പര്‍ വീട്ടിലായിരുന്നു നാടിനെ നടുക്കിയ ക്രൂരത. ഇതിന് സമാനമായി വെഞ്ഞാറമൂട്ടിലെ അഫാന്റെ ക്രൂരതയും വിലയിരുത്തുന്നു. മൂന്ന് വീട്ടിലായി അഞ്ചു പേരെ കൊന്നു തള്ളി അഫാന്‍. 'ചെയ്ത ക്രൂരതയെക്കുറിച്ച് കൂസല്‍ ഇല്ലാത്തവര്‍' എന്നതാണ് കേഡലും അഫാനും തമ്മിലുള്ള സാമ്യത്തെ കുറിച്ച് കേരളാ പോലീസ് പ്രതികരിക്കുന്നത്.ക്രിമിനല്‍ പശ്ചാത്തലമൊന്നുമില്ലാത്ത ഇരുപത്തിമൂന്നുകാരന്‍ ഇത്രയും ആസൂത്രിതമായി കൂട്ടക്കൊല നടത്തിയ ഞെട്ടലിലാണ് നന്തന്‍കോട്. അഞ്ചുപേര്‍ക്കും ഒന്ന് ഒച്ച വയ്ക്കാന്‍ പോലും സമയം നല്‍കാതെയുള്ള കൊല കേരളാ പോലീസിനേയും ഞെട്ടിക്കുന്നുണ്ട്.
അഫാന്‍ വളരെ കൃത്യമായാണ് കൊല നടത്തിയത്. എല്ലാവരുടെയും നെറ്റിക്ക് മുകളിലായാണ് ഓരോ അടിയും. അഫാന്‍ ക്രൂരകൃത്യം നടത്തിയത് ഒറ്റയ്ക്കാണെന്ന് സിസി ടിവി ദൃശ്യങ്ങളില്‍ വ്യക്തം. സമാനമായി ഒറ്റയ്ക്കായിരുന്നു കേഡല്‍ ജിന്‍സര്‍ രാജയുടേയും കൂട്ടക്കൊല. ഗാര്‍ഹിക കൊലപാതകങ്ങളില്‍ ഈ സംഭവം അതിക്രൂരമായി തന്നെ വിലയിരുത്തി.അതിനും അപ്പുറത്തേക്കാണ് ചുറ്റികയ്ക്ക് അടിച്ചുള്ള അഫാന്റെ കൊലകള്‍. കൊലയ്ക്കുശേഷം കേഡല്‍ ചെന്നൈയിലേക്ക് പോയി. അവിടെനിന്ന് തിരിച്ചെത്തിയപ്പോള്‍ പൊലീസ് പിടികൂടിയ കേഡല്‍ ചിരിച്ച മുഖവുമായി കൈവിലങ്ങ് അണിഞ്ഞ് പൊലീസിനൊപ്പം നീങ്ങി.
ദുര്‍മന്ത്രവാദമാണ് നന്തന്‍കോട്ടെ കൊലപാതകത്തിന് കാരണമെന്നാണ് വിലയിരുത്തല്‍.ഗാര്‍ഹികമായ കൊലപാതകങ്ങള്‍ മുമ്പില്ലാത്ത വിധം വര്‍ധിക്കുന്നതായി കേരളാ പോലീസും വിലയിരുത്തുന്നുണ്ട്. ഇതില്‍ 80-90 ശതമാനം കൊലപാതകങ്ങളും മദ്യപാനത്തിന്റെയോ ലഹരി ഉപയോഗത്തിന്റെയോ പശ്ചാത്തലത്തിലാണ് നടക്കുന്നത്.ഈ രണ്ടു കൊലപാതകങ്ങളും പ്രതികൾ കൊണ്ടിരിക്കുന്നത് തങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടവരേ തന്നെയാണ് . യാതൊരു കുറ്റബോധവും പ്രതികൾക്ക് ഇല്ല എന്നുള്ളത് ഇവിടെ നമ്മുക്ക് എടുത്ത് പറയേണ്ടതാണ് .
https://www.facebook.com/Malayalivartha