മുറി തുറന്ന് അകത്തു കടന്ന പൊലീസുകാരും ഒരു നിമിഷം ഞെട്ടി...അഫാന്റെ ചിരിക്കുന്ന ചിത്രത്തിലേക്ക് ഫർസാനയുടെ രക്തത്തുള്ളികൾ തെറിച്ചു... കസേരയിൽ ചരിഞ്ഞിരിക്കുന്ന നിലയിലായിരുന്നു മൃതദേഹം...

മുൻപ് കൊലപാതകത്തിനു ശേഷം തെളിവു നശിപ്പിക്കുവാനോ ഒളിവിൽ പോകാനോ പ്രതികൾ ശ്രമിച്ചിരുന്നെങ്കിൽ ഇപ്പോള്‍ കൃത്യം ചെയ്തു നേരെ പൊലീസിനു മുന്നിൽ കീഴടങ്ങുന്ന ശീലമാണുള്ളത്. വീടുകളിൽ സ്വത്തിന്റെയും കുടുംബകലഹത്തിന്റെയും പേരിൽ നടക്കുന്ന കൊലപാതകങ്ങളിലേക്കു നയിച്ച കാരണങ്ങളിലും മാറ്റം സംഭവിച്ചിട്ടുണ്ട്. പെട്ടെന്നുള്ള പ്രകോപനത്തിൽ രക്തബന്ധം മറന്നു ജീവനെടുക്കാൻ തക്ക രീതിയിൽ യുവമനസ്സ് മാറിയിരിക്കുന്നു.ജീവനു തുല്യം സ്നേഹിച്ച് തന്റെയൊപ്പം വിശ്വസിച്ച് ഇറങ്ങിവന്ന ഫർസാനയെ അഫാൻ കൊലപ്പെടുത്തിയത് അതിക്രൂരമായി.
ചുറ്റിക കൊണ്ടുള്ള അടിയേറ്റു വികൃതമായ നിലയിലായിരുന്നു ഫർസാനയുടെ മുഖം. മുറി തുറന്ന് അകത്തു കടന്ന പൊലീസുകാരും ഒരു നിമിഷം ഞെട്ടി. അഫാന്റെ ചിരിക്കുന്ന ചിത്രത്തിലേക്ക് ഫർസാനയുടെ രക്തത്തുള്ളികൾ തെറിച്ചു. തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി ചുറ്റികകൊണ്ട് തലയ്ക്കടിച്ചാണിയാൾ ഫർസാനയെ കൊലപ്പെടുത്തിയത്. മുഖമാകെ വികൃതമാക്കിയ നിലയിലായിരുന്നു.കസേരയിൽ ചരിഞ്ഞിരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിനു പിന്നിലായുള്ള മേശയിലാണ് അഫാന്റെ ഫ്രെയിംചെയ്ത ചിത്രമുണ്ടായിരുന്നത്. ഇതിലേക്കും ചുമരിലേക്കും ഫർസാനയുടെ രക്തത്തുള്ളികൾ തെറിച്ചുവീണ നിലയിലായിരുന്നു.
തലയുടെ പിൻഭാഗത്തുനിന്ന് ചോര നിലത്തേക്ക് വാർന്നൊഴുകി ചുറ്റും പരന്നൊഴുകിയ നിലയിലായിരുന്നു.ഒരു കുടയും ചാർജറും കുറച്ചു നാണയത്തുട്ടുകളുമാണ് മേശപ്പുറത്ത് ഉണ്ടായിരുന്നത്.കൊലചെയ്യപ്പെട്ട ഫർസാനയുടെ ഈ ദൃശ്യം ആരുടെയും കരളലിയിപ്പിക്കുന്നതായിരുന്നു. പ്രണയവും കൊലപാതകത്തിനു കാരണമായി അഫാൻ പറയുന്നുണ്ട്. എന്നാലിത് പോലീസ് സ്ഥിരീകരിച്ചിട്ടില്ല.നാടിന് നഷ്ടമായത് മികച്ച വിദ്യാർത്ഥിനിയെ..നിർവികാരതയും സങ്കടവുമെല്ലാം നിറഞ്ഞ അന്തരീക്ഷമായിരുന്നു വെഞ്ഞാറമൂട് മുക്കുന്നൂരിലെ ഫർസാനയുടെ വീട്ടിൽ നിറഞ്ഞുനിന്നത്. ഇന്നലെ വരെ തങ്ങൾക്കൊപ്പമുണ്ടായിരുന്ന മകൾ ഇനിയീലോകത്തില്ലെന്ന യാഥാർഥ്യമുൾക്കൊള്ളാൻ മാതാപിതാക്കൾക്കും സ്കൂൾവിദ്യാർഥിയായ സഹോദരൻ അമലിനും ഇനിയുമായിട്ടില്ല.
കരയാൻപോലുമാകാത്ത അവസ്ഥയിലായിരുന്നു ഫർസാനയുടെ മാതാവ് ഷീജ. മകളുടെ വിയോഗവാർത്തയിൽ തളർന്ന പിതാവ് സുനിലിനെ പലതവണ ആശുപത്രിയിലേക്കു കൊണ്ടുപോയി. മുക്കുന്നൂർ ജങ്‌ഷനിൽനിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെയാണ് ഫർസാനയുടെ വീട്. ഗ്രാമീണാന്തരീക്ഷമുള്ള പ്രദേശത്തെ പെൺകുട്ടിയെ അധികം ദൂരെയല്ലാതെ താമസിക്കുന്ന ഒരു ഇരുപത്തിമൂന്നുകാരൻ അതിക്രൂരമായി കൊലപ്പെടുത്തിയതിന്റെ ഞെട്ടലിലാണ് നാട്ടുകാരും.പഠിക്കാൻ അതിസമർഥയായിരുന്നു ഫർസാന. മികച്ച മാർക്കോടെയാണ് പത്താം ക്ലാസും പ്ലസുടുവും വിജയിച്ചത്. നിലവിൽ അഞ്ചൽ സെയ്‌ന്റ് ജോൺസ് കോളേജിൽ എം.എസ്.സി. കെമിസ്ട്രി രണ്ടാംവർഷ വിദ്യാർഥിനിയാണ്.
അലുമിനിയം ഫാബ്രിക്കേഷൻ ജോലികളാണ് പിതാവ് സുനിലിന്. ചിറയിൻകീഴ് സ്വദേശിയാണ് ഇദ്ദേഹം. മാതാവ് വെഞ്ഞാറമൂട് തേമ്പാംമൂട് സ്വദേശിനിയാണ്. കുറച്ചു വർഷങ്ങളായി കുടുംബം ഇവിടെ വസ്തു വാങ്ങി വീടുവെച്ചു താമസിക്കുകയാണ്. മകൾ പഠിച്ചു ജോലിനേടികയും അതിലൂടെ കുടുംബത്തിന്റ ഉയർച്ചയും സ്വപ്നംകണ്ടിരുന്നതാണ് കുടുംബം.
https://www.facebook.com/Malayalivartha