കേരളത്തിലെ ലഹരി വ്യാപനം ഗൗരവമായി കൈകാര്യം ചെയ്യേണ്ട വിഷയമാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

കേരളത്തിലെ ലഹരി വ്യാപനം ഗൗരവമായി കൈകാര്യം ചെയ്യേണ്ട വിഷയമാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. വിദ്യാര്‍ത്ഥികള്‍ സിന്തറ്റിക് ലഹരിയും കടന്ന് സെല്‍ഫ് ഡിസൈന്‍ ലഹരികള്‍ ഉപയോഗിക്കാന്‍ തുടങ്ങി. സ്റ്റേഷനറി കടകളില്‍ ലഭിക്കുന്ന വൈറ്റ്‌നറുകള്‍ ഉപയോഗിച്ച് ലഹരി നിര്‍മ്മിച്ചാണ് ഉപയോഗിക്കുന്നതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
സര്‍ക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിനുകള്‍ വിശാലമാക്കണം. വിദ്യാര്‍ഥികള്‍, യുവജന സംഘടന, മാധ്യമങ്ങള്‍ എന്നിവരെ ഒരുമിച്ച് ക്യാമ്പയിനുകള്‍ ആരംഭിക്കണം. ലഹരി കടത്തുന്നവരെ മാത്രം പിടികൂടി ശിക്ഷിച്ചിട്ട് കാര്യമില്ല. ലഹരിയുടെ ഉറവിടം കണ്ടെത്താനുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്ക് ആരംഭിക്കണമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha