ഔദ്യോഗിക ചാറ്റ് പ്ലാറ്റ്‌ഫോമില്‍ ലൈംഗിക ചുവയുള്ള സംഭാഷണങ്ങളില്‍ ഏര്‍പ്പെട്ടതിന് 100 യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

സര്‍ക്കാരിന്റെ ഔദ്യോഗിക ചാറ്റ് പ്ലാറ്റ്‌ഫോമില്‍ ലൈംഗിക ചുവയുള്ള സംഭാഷണങ്ങളില്‍ ഏര്‍പ്പെട്ടതിന് 100 യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. യുഎസ് ദേശീയ രഹസ്യാന്വേഷണ വിഭാഗം സെക്രട്ടറി തുളസി ഗബ്ബാര്‍ഡാണ് ഇക്കാര്യം അറിയിച്ചത്.
15 ഏജന്‍സികളിലെ ഉദ്യോഗസ്ഥരുടെ സുരക്ഷാ അനുമതികളും റദ്ദാക്കി. ദേശീയ സുരക്ഷാ ഏജന്‍സി (എന്‍എസ്എ) കൈകാര്യം ചെയ്യുന്ന ചാറ്റ് പ്ലാറ്റ്ഫോം രഹസ്യ ചര്‍ച്ചകള്‍ക്കാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇതേ പ്ലാറ്റ്ഫോം ചില ഉദ്യോഗസ്ഥര്‍ ലിംഗ മാറ്റ ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള വിഷയങ്ങളെക്കുറിച്ചുള്ള തുറന്ന ചര്‍ച്ചകള്‍ക്ക് ഉപയോഗിച്ചതാണ് വിവാദമായത്.
ഇത്തരം ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ 'സിറ്റി ജേണലി'ലൂടെ ക്രിസ്റ്റഫര്‍ റൂഫോയാണ് ആദ്യമായി പുറത്തുകൊണ്ടുവരുന്നത്. തുടര്‍ന്ന്, ചര്‍ച്ചയില്‍ ഉള്‍പ്പെട്ട എല്ലാവരെയും പുറത്താക്കാന്‍ തുളസി ഗബ്ബാര്‍ഡ് നിര്‍ദേശിക്കുകയായിരുന്നു. ഇത് വിശ്വാസത്തിന്റെയും ഉദ്യോഗസ്ഥ മാനദണ്ഡങ്ങളുടെയും ലംഘനമാണെന്നും ഗബ്ബാര്‍ഡ് പറഞ്ഞു.
ഈ സ്ഥാപനത്തോടുള്ള വിശ്വാസം പുനഃസ്ഥാപിക്കണമെങ്കില്‍ ജീര്‍ണതയും അഴിമതിയും വേരോടെ പിഴുതെറിയുകയും ആയുധവല്‍ക്കരണവും രാഷ്ട്രീയവല്‍ക്കരണവും ഇല്ലാതാക്കുകയും ചെയ്യണമെന്നും ഗബ്ബാര്‍ഡ് പറഞ്ഞു. 18 യുഎസ് രഹാസ്യാന്വേഷണ ഏജന്‍സികളുടെ മേധാവിയാണ് തുളസി ഗബ്ബാര്‍ഡ്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ഉപദേശം നല്‍കുന്നതും തുളസിയാണ്.
https://www.facebook.com/Malayalivartha