തൃശൂരില്‍ 54 കാരനെ തല ഭിത്തിയിലിടിച്ച് കൊലപ്പെടുത്തി

തൃശൂര്‍ പൊന്നൂക്കരയില്‍ 54 കാരനെ തല ഭിത്തിയിലിടിച്ച് കൊലപ്പെടുത്തി. പൊന്നൂക്കര സ്വദേശി സുധീഷ് ആണ് കൊല്ലപ്പെട്ടത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വിഷ്ണു ആണ് സുധീഷിനെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ വിഷ്ണുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതി മദ്യ ലഹരിയിലാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു. 15 വര്‍ഷം മുമ്പ് സുധീഷിന്റെ സഹോദരിയെ വിഷ്ണു കളിയാക്കിയിരുന്നു. മദ്യലഹരിയില്‍ സുധീഷിന് ഇക്കാര്യം ഓര്‍മവന്നു.
ഇതേചൊല്ലി സുധീഷും വിഷ്ണുവും അടിയായി. തുടര്‍ന്ന് സുധീഷിന്റെ തല ഭിത്തിയിലിടിപ്പിച്ച് വിഷ്ണു പരിക്കേല്‍പ്പിക്കുകയായിരുന്നു. മുതുകില്‍ ആസ്‌ട്രോ ബ്ലേഡ് ഉപയോഗിച്ച് മുറിവ് വരുത്തുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റ സുധീഷ് ചികില്‍സയിലിരിക്കെ മരിക്കുകയായിരുന്നു. കൊല്ലപ്പെട്ട സുധീഷ് തനിച്ചാണ് താമസമെന്ന് പോലീസ് പറയുന്നു. വിഷ്ണുവിന്റെയും സുധീഷിന്റെയും പൊതു സുഹൃത്ത് സുകുമാരന്റെ വീട്ടില്‍ വെച്ചായിരുന്നു കൊലപാതകം നടന്നത്.
https://www.facebook.com/Malayalivartha