വെഞ്ഞാറമൂട് കൂട്ടക്കൊലപ്പാതക കേസില്‍ പൊലീസ് ഇന്ന് പ്രതി അഫാന്റെ ഉമ്മ ഷെമിനയുടെ മൊഴി രേഖപ്പെടുത്തും....ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷെമിന തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നു

വെഞ്ഞാറമൂട് കൂട്ടക്കൊലപ്പാതക കേസില്‍ പൊലീസ് ഇന്ന് പ്രതി അഫാന്റെ ഉമ്മ ഷെമിനയുടെ മൊഴി രേഖപ്പെടുത്തും. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷെമിന തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നു.
ആരോഗ്യ സ്ഥിതി മെച്ചപ്പെട്ട സാഹചര്യത്തിലാണ് ഇന്ന് മൊഴി എടുക്കാനായി ഡോക്ടര്‍മാര്‍ പൊലീസിന് അനുമതി നല്‍കിയിട്ടുള്ളത്. കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി വഴി ഇല്ലാതായതോടെ കൊലപാതകങ്ങള്‍ നടത്തേണ്ടി വന്നു എന്നാണ് അഫാന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുള്ളത്. ഇതു തന്നെയാണ് കാരണം എന്ന നിഗമനത്തിലാണ് അന്വേഷണവും മുന്നോട്ട് പോകുന്നത്.
അതേസമയം വെഞ്ഞാറമൂട് കേസില്‍ പ്രതി അഫാന്‍ ഒരു പകല്‍ മുഴുവന്‍ നീണ്ട ആക്രമണ പരമ്പരയിലൂടെയാണ് 3 വീടുകളിലായി 5 പേരെ കൊലപ്പെടുത്തിയത്. ഇതിനായി ഇയാള്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ചു. കൊലപാതകങ്ങള്‍ക്ക് ഇടവേളകളെടുത്തു വിശ്രമിച്ചു മദ്യപിച്ചു. എല്ലാറ്റിനും ശേഷം കുളിച്ചു വസ്ത്രം മാറി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തില്‍ പ്രതിയായ അഫാന്റെ മൊഴിയിലെ നിര്‍ണായക വിവരങ്ങള്‍ ഇന്നലെ പുറത്തുവന്നിരുന്നു കൊലപാതകത്തിന് കാരണം സാമ്പത്തിക ബാധ്യതയെന്നാണ് അഫാന്‍ പോലീസിന് നല്‍കിയ മൊഴിയിലുള്ളത്. കൊലപാതകങ്ങള്‍ക്കുശേഷം വിഷം കഴിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള അഫാന്റെ മൊഴി ഔദ്യോഗികമായി പോലീസ് രേഖപ്പെടുത്തുകയായിരുന്നു.
അതീവരഹസ്യമായി ചൊവ്വാഴ്ചയാണ് അന്വേഷണസംഘം മൊഴിയെടുത്തത്. ഈ മൊഴിയില്‍ കൊലപാതകവുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും അഫാന്‍ വെളിപ്പെടുത്തി.
https://www.facebook.com/Malayalivartha