തര്‍ക്കത്തിനൊടുവില്‍ കൊലപാതകം.... തൃശൂരില്‍ മധ്യവയസ്‌കനെ ഭിത്തിയിലിടിച്ച് കൊലപ്പെടുത്തി....നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍

തര്‍ക്കത്തിനൊടുവില്‍ കൊലപാതകം.... തൃശൂരില്‍ മധ്യവയസ്‌കനെ ഭിത്തിയിലിടിച്ച് കൊലപ്പെടുത്തി....നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍
പൊന്നൂക്കര സ്വദേശി ചിറ്റേത്ത് പറമ്പില്‍ സുധീഷ് (54) ആണ് കൊല്ലപ്പെട്ടത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പൊന്നൂക്കര വട്ടപറമ്പില്‍ വിഷ്ണുവിനെ സംഭവത്തില്‍ ഒല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
മദ്യലഹരിയിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകമെന്ന് പോലീസ് . മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ കഴിഞ്ഞ ദിവസം സുധീഷ് മരിച്ചത്.
പതിനഞ്ച് വര്‍ഷം മുന്‍പ് സുധീഷിന്റെ സഹോദരിയെ വിഷ്ണു കളിയാക്കിയിരുന്നു. മദ്യലഹരിയില്‍ ഇക്കാര്യം പറഞ്ഞ് ഇരുവരും തമ്മില്‍ തര്‍ക്കങ്ങളുണ്ടായി. ഇതിനിടെയാണ് സുധീഷിന്റെ തല വിഷ്ണു ഭിത്തിയില്‍ ഇടിപ്പിച്ചത്. സുധീഷിന്റെ മുതുകില്‍ ബ്ലേഡ് ഉപയോഗിച്ച് വിഷ്ണു മുറിവുണ്ടാക്കുകയും ചെയ്തു. കൊല്ലപ്പെട്ട സുധീഷ് തനിച്ചായിരുന്നു താമസമെന്നും പോലീസ് .
https://www.facebook.com/Malayalivartha