വിഴിഞ്ഞത്ത് കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് 25ലേറെ പേര്‍ക്ക്പരിക്ക്...

വിഴിഞ്ഞം തെന്നൂര്‍ക്കോണം റോഡില്‍ പെട്രോള്‍ പമ്പിനു സമീപത്ത് കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് 25ലേറെ പേര്‍ക്ക് പരിക്ക്. ഡ്രൈവറുള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റ അഞ്ച് പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഇന്നലെ വൈകിട്ടായിരുന്നു അപകടം നടന്നത്. വിഴിഞ്ഞത്തു നിന്നു പൂവാര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വിഫ്ട് ഇലക്ട്രിക്കല്‍ ബസും മുക്കോല ഭാഗത്തുനിന്നും വിഴിഞ്ഞത്തേക്കു വന്ന കെ.എസ്.ആര്‍.ടി.സി വേണാട് ബസുമാണ് കൂട്ടിയിടിച്ചത്.
നിയന്ത്രണം വിട്ട് വശത്തേക്ക് വെട്ടിത്തിരിച്ച സ്വിഫ്ട് ബസ് ഇലക്ട്രിക് പോസ്റ്റും മതിലും തകര്‍ത്താണ് നിന്നത്. ബസ് ഡ്രൈവര്‍മാരായ ജിനേഷ്(45), ബിജു(47)കണ്ടക്ടര്‍മാരായ അരുണ്‍(36),അനിത(34) എന്നിവര്‍ക്കും പരിക്കേറ്റു. ഇതില്‍ ഗുരുതരമായി പരിക്കേറ്റ ബിജുവിനെ പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. യാത്രക്കാരായ ബിന്ദു (43), മഹേശ്വരി(29), മീനു(21), സോന(21), ഗായത്രി(22), അജിത്ത്(22), അല്‍ക്ക(23), മിത്തുമണ്ഡല്‍ (23),രവീന്ദ്രന്‍(72),രാജന്‍(60),ലത(57),ലിസി(52), അയിഷ ഷെറീഫ് (41), ശിവപ്രസാദ് (43), രമ്യ(43),അഞ്ചന(21), രജി(46), സോനു(21),അനാമിക(22),അല്‍ക്ക(22), നന്ദന(22) എന്നിവര്‍ക്കും പരിക്കേറ്റു.
നിസാര പരിക്കേറ്റവരെ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നിന്നും പ്രാഥമിക ചികിത്സ നല്‍കി വിട്ടയയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരു ബസുകളുടെയും മുന്‍ ഭാഗം തകര്‍ന്നു. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ എത്തി ഇലക്ട്രിക് ലൈന്‍ മുറിച്ചുമാറ്റിയ ശേഷം ബസ് മാറ്റി.
"
https://www.facebook.com/Malayalivartha