കണ്ണീര്‍ക്കാഴ്ചയായി... മാന്നാര്‍ ഇരമത്തൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കണ്ണീര്‍ക്കാഴ്ചയായി... മാന്നാര്‍ ഇരമത്തൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.. അഞ്ച് പേരുടെ നില ഗുരുതരം. ചെന്നിത്തല സ്വദേശി അജിത്തിന്റെ മകന്‍ ജഗന്‍ (23) ആണ് മരിച്ചത്. പരിക്കേറ്റവരെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ട് പേരെ വെന്റിലേറ്ററിലേക്ക് മാറ്റി.
മാന്നാറിലെ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം കഴിഞ്ഞ് രാത്രി തിരിച്ചു മടങ്ങുന്ന വഴിയാണ് അപകടം നടന്നത്. രണ്ട് ബൈക്കുകളില്‍ സഞ്ചരിച്ച ആറ് പേരാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ രണ്ടു ബൈക്കുകളും പൂര്‍ണമായി തകര്‍ന്നനിലയിലാണ്.
https://www.facebook.com/Malayalivartha