വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസില്‍ പ്രതി അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി....

വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസില്‍ പ്രതി അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി. അച്ഛന്റെ അമ്മയെ കൊലപ്പെടുത്തിയ കേസിലാണ് ആദ്യ അറസ്റ്റ്. അഫാന്റെ മുത്തശ്ശി സല്‍മാ ബീവി താമസിച്ചിരുന്നത് പാങ്ങോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു.
പാങ്ങോട് സി ഐ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തി മൊഴി എടുത്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അഫാനെ ഇന്ന് നെടുമ്മങ്ങാട് കോടതിയില്‍ ഹാജരാക്കും.
അഫാന്റെ ആരോഗ്യ നില സംബന്ധിച്ചുള്ള മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് ഇന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് കൈമാറും. റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും അഫാനെ ഡിസ്ചാര്‍ജ് ചെയ്യുക. ഇതിന് ശേഷം കോടതിയില്‍ ഹാജരാക്കുമെന്നാണ് സൂചനകള്‍.
എന്നാല്‍ റിപ്പോര്‍ട്ടില്‍ ഡിസ്ചര്‍ജ് ശുപാര്‍ശ ചെയ്യുന്നില്ലെങ്കില്‍ മജിസ്‌ട്രേറ്റിനെ ആശുപത്രിയിലെത്തിച്ച് അഫാനെ റിമാന്‍ഡില്‍ വാങ്ങാനുള്ള നടപടികളെടുക്കും. തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതാണ്.
https://www.facebook.com/Malayalivartha