കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോയിലേക്ക് മുള്ളന്‍ പന്നി പാഞ്ഞുകയറി, നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോയിലേക്ക് മുള്ളന്‍ പന്നി പാഞ്ഞുകയറി, നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. കൊച്ചേരി പെട്രോള്‍ പമ്പിന് സമീപത്തെ ഇടച്ചേരിയന്‍ വിജയനാണ് (52) മരിച്ചത്.
ബുധന്‍ രാത്രി പത്തോടെ കണ്ണാടിപ്പറമ്പ് വാരംകടവ് റോഡ് പെട്രോള്‍ പമ്പിന് സമീപമായിരുന്നു അപകടം നടന്നത്.വിജയന്‍ ഓടിച്ചു പോകുകയായിരുന്ന ഓട്ടോയിലേക്ക് മുള്ളന്‍ പന്നി ഓടിക്കയറുകയായിരുന്നു.
വിജയന്‍ ഇരുന്ന ഭാഗത്തേക്കാണ് മുള്ളന്‍ പന്നി ഓടിക്കയറിയത്. ഇതോടെ നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞു. സമീപത്തുള്ളവര്‍ വിജയനെ കണ്ണൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രാവിലെയോടെ മരണത്തിന് കീഴടങ്ങി. പരേതരായ കുഞ്ഞിരാമന്റെയും പാഞ്ചാലിയുടെയും മകനാണ്.
https://www.facebook.com/Malayalivartha